ബെംഗളൂരു: പശുമോഷണം കൂടിയതോടെ മോഷ്ടാക്കളെ നടുറോഡില്‍ വെടിവെച്ചിടാന്‍ ഉത്തരവിടുമെന്ന് കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മങ്കല സുബ്ബ വൈദ്യ. കര്‍ണാടക ഫിഷറീസ്- തുറമുഖ ഉള്‍നാടന്‍ ഗതാഗത മന്ത്രിയാണ് മങ്കല സുബ്ബ വൈദ്യ. ‘നമ്മള്‍ എല്ലാദിവസവും പശുവിന്‍ പാല് കുടിക്കുന്നു. നമ്മള്‍ വാത്സല്യത്തോടയും സ്‌നേഹത്തോടെയും കാണുന്ന മൃഗമാണ് പശു. പശുക്കളെ മോഷ്ടിക്കുന്നത് ആരായാലും നടപടിയെടുക്കാന്‍ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്’, കര്‍വാറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. ചിലപ്പോള്‍ തെറ്റാണെന്ന് തോന്നാം, പക്ഷേ മോഷണം സംശയിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചിടാന്‍ താന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബി.ജെ.പിയുടെ കാലത്തും…
Read MoreDay: 4 February 2025
കാമുകിക്ക് സമ്മാനിച്ചത് 3 കോടിയുടെ വീട്; പ്രസിദ്ധ മോഷ്ടാവ് ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരു:തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച് കാമുകിക്ക് വേണ്ടി വീട് നിർമിച്ചയാൾ പോലീസ് പിടിയിൽ. 37 വയസുകാരനായ പ്രതി മൂന്ന് കോടി രൂപ മുടക്കിയാണ് കാമുകിക്ക് വീട് നിർമിച്ചത്. പഞ്ചാക്ഷരി സ്വാമിയെന്ന ഇയാള്‍ക്ക് ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. ദീർഘനാളായി മഡിവാള പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയായ ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. 2003 മുതല്‍ മോഷണം ആരംഭിച്ച ഇയാള്‍ 2009 ആയപ്പോഴേക്കും ഒരു പ്രൊഫഷണല്‍ മോഷ്ടാവായി മാറിയെന്ന് പോലീസ് പറയുന്നു. കുറ്റകൃത്യങ്ങളിലൂടെ കോടികളുടെ സ്വത്ത് സമ്പാദനം നടത്തിയ…
Read Moreട്രെയിൻ ടിക്കറ്റിന് ഇനി ക്യൂ നിൽക്കണ്ട; പുതിയ ആപ്പ് പുറത്തിറക്കി റെയിൽവേ
യാത്രക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഇന്ത്യന്‍ റെയില്‍വേ പുതിയൊരു ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. സൂപ്പര്‍ ആപ്പ് സ്വാറെയില്‍ എന്ന ഈ ആപ്പ് ലഭ്യമായ എല്ലാ സേവനങ്ങളുടെയും ആനുകൂല്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഒരു ഓള്‍-ഇന്‍-വണ്‍ ആപ്പാണിത്. ഈ ആപ്പിന്റെ സഹായത്തോടെ, നിങ്ങള്‍ക്ക് റിസര്‍വേഷന്‍ ടിക്കറ്റുകളും റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ കഴിയും. പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സല്‍ ബുക്കിംഗ്, പിഎന്‍ആര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും. ചുരുക്കത്തില്‍ റെയില്‍വേ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും ഈ ആപ്പില്‍ യാത്രക്കാര്‍ക്ക് ലഭിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ഈ…
Read Moreപിടിവിട്ട് സ്വർണ വില
കൊച്ചി: കഴിഞ്ഞ ദിവസം സ്വർണ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും ചൊവാഴ്ച വീണ്ടും കുതിച്ചുയർന്നു. ഇതോടെ ചരിത്രത്തില്‍ ആദ്യമായി പവന്റെ വില 62,000 പിന്നിട്ട് 62,480 രൂപയായി. പവന്റെ വിലയില്‍ 840 രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയാകട്ടെ 105 രൂപ കൂടി 7810ലെത്തുകയും ചെയ്തു. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വർണ വില വർധനയ്ക്ക് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴന്ന നിലവാരമായ 87.17ലെത്തിയിരുന്നു. ട്രംപ് ഭരണകൂടം താരിഫ് നടപടികള്‍ താല്‍ക്കാലികമായി നിർത്തിയത് ആഗോള വിപണിയില്‍ സ്വർണത്തിന് തിരിച്ചടിയായെങ്കിലും ഇവിടെ വില വർധിക്കാൻ…
Read Moreസമ്മതമില്ലാതെ വിവാഹം; മലപ്പുറത്ത് നവവധു മരിച്ച നിലയില്‍; കൈ ഞരമ്പ് മുറിച്ച ആണ്‍സുഹൃത്ത് ആശുപത്രിയില്‍
മലപ്പുറം: നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ വീടിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കലങ്ങോട് സ്വദേശി ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ഷൈമയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്. യുവതിയുടെ താൽപര്യമില്ലാതെയാണ് നിക്കാഹ് കഴിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. അയൽവാസിയായ 19കാരനുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഷൈമയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ…
Read Moreഎട്ടു വയസ്സുകാരിക്ക് പീഡനം; രണ്ടു വിദ്യാർഥികൾക്കെതിരേ പോക്‌സോ കേസ്
മാണ്ഡ്യയിലെ സ്‌കൂൾ ശൗചാലയത്തിൽ എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ചയാണ് സംഭവം. ഞായറാഴ്ചയാണ് പെൺകുട്ടിയുടെ അമ്മ പരാതിനൽകിയത്. സർക്കാർ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. സ്‌കൂളിലെ രണ്ട് ആൺകുട്ടികൾ മകളെ ശൗചാലയത്തിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. ഒരാൾ സഹപാഠിയും മറ്റൊരാൾ ഉയർന്ന ക്ലാസുകാരനുമാണെന്ന് കുട്ടി അമ്മയോട് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് ആൺകുട്ടികൾക്കെതിരേ പോക്‌സോ കേസ് രജിസ്റ്റർചെയ്തതായി മാണ്ഡ്യ പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂൾ പരിസരത്തെ…
Read Moreകാടിറങ്ങി പുലികൾ; കഴിഞ്ഞ ഒൻപത് മാസത്തിനുള്ളിൽ, പിടികൂടിയതായാത് 28 പുലികളെ
കാടിറങ്ങുന്ന പുലികളുടെ ആക്രമണം വിട്ടൊഴിയാതെ മൈസൂരു മേഖലകളിലെ ജില്ലകൾ. മൈസൂരു, മാണ്ഡ്യ, ചിക്കമഗളൂരു, ചാമരാജ്‌നഗർ, കുടക് ജില്ലകളിലാണ് പുള്ളിപ്പുലി അക്രമണങ്ങൾ പതിവാകുന്നത്. കാടിറങ്ങി നാട്ടിലെത്തുന്ന പുള്ളിപ്പുലികളെ വനംവകുപ്പ് പിടികൂടുന്ന സംഭവവും ഇപ്പോൾ പതിവായിരിക്കുകയാണ്. ഇത്തരത്തിൽ പിടിയിലാകുന്ന പുലികൾക്കായി മൈസൂരുവിൽ പുള്ളിപ്പുലി രക്ഷാ പുനരധിവാസ കേന്ദ്രം ഒരുക്കാനുള്ള നീക്കത്തിലാണ് സർക്കാർ. മൈസൂരു, മാണ്ഡ്യ ജില്ലകളിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം വർധിച്ചതായി വനം ഡെപ്യൂട്ടി കൺസർവേറ്റർ ഐ.ബി. പ്രഭുഗൗഡ അറിയിച്ചു. കഴിഞ്ഞ ഒൻപത് മാസത്തിനുള്ളിൽ, മൈസൂരുവിൽ 28 പുലികളെ പിടികൂടിയതായാണ് വനം വകുപ്പിന്റെ കണക്ക്. കഴിഞ്ഞ…
Read More