ഓടുന്ന ബൈക്കിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും യുവതിയും യുവാവും; വീഡിയോ വൈറൽ 

ബെംഗളൂരു: ബൈക്കില്‍ കയറി പ്രണയം പ്രകടിപ്പിക്കുന്ന യുവദമ്പതികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബെംഗളൂരുവിലെ തിരക്കേറിയ റോഡില്‍ സിനിമാ സ്റ്റൈലില്‍ ബൈക്കില്‍ സഞ്ചരിക്കുന്ന ദമ്പതികളുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബെംഗളൂരുവിലെ സർജാപൂർ റോഡിലാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ബൈക്കിന്റെ ഇന്ധന ടാങ്കില്‍ സ്ത്രീ ഇരിക്കുകയായിരുന്നു, അതേസമയം പുരുഷൻ വാഹനം ഓടിക്കുന്നത് സുരക്ഷയെ പരിഗണിക്കാതെയാണ്. ബൈക്ക് ഓടിക്കുമ്പോള്‍ അവർ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ദമ്പതികളുടെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഒരു ഹാൻഡില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയും നിരവധി ആളുകള്‍…

Read More

ഇനി മുതൽ, നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങൾക്കുള്ള ചികിത്സ ആയുഷ്മാൻ ഭാരത് – ആരോഗ്യ കർണാടക യോജന – എന്നിവയ്ക്ക് കീഴിൽ നൽകും

ബെംഗളൂരു: ആയുഷ്മാൻ ഭാരത്, ആരോഗ്യ കർണാടക പദ്ധതികൾക്ക് കീഴിൽ ഇനി നട്ടെല്ല് സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. നട്ടെല്ലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കുള്ള നോൺ-സ്പെസിഫിക് സർജിക്കൽ പാക്കേജിന് കീഴിൽ ആയുഷ്മാൻ ഭാരത് – ആരോഗ്യ കർണാടക പദ്ധതിയിൽ ചികിത്സാ രീതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സുവർണ്ണ ആരോഗ്യ സുരക്ഷാ ട്രസ്റ്റ് വഴി നട്ടെല്ലിന് ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് ചികിത്സാ സേവനങ്ങൾ നൽകാൻ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ ഗുപ്ത ഉത്തരവിട്ടു. ആയുഷ്മാൻ ഭാരത് –…

Read More

കാർ ഓടിക്കുന്നതിനിടെ മോശം അംഗ്യം കാണിച്ച ഡ്രൈവർ അറസ്റ്റിൽ

ബെംഗളൂരു : കാർ ഓടിക്കുകയായിരുന്ന യുവതിക്കുനേരെ കൈകൊണ്ട് മോശം ആംഗ്യം കാണിച്ച മറ്റൊരു കാറിലെ ഡ്രൈവർ അറസ്റ്റിൽ. വിജയനഗർ സ്വദേശി ഹർഷ (43) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകീട്ട് നാലിന് മൈസൂരു റോഡ് ഗോപാലൻ മാളിന് സമീപത്തായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് നാഷണൽ മീഡിയാ പാനലിസ്റ്റായ അക്ഷതാ രവികുമാറിനു നേരെയാണ് ഇയാൾ മോശം ആംഗ്യം കാണിച്ചത്. സംഭവത്തിന്റെ വീഡിയോ അടക്കം യുവതി എക്സിൽ പോസ്റ്റ്‌ ചെയ്തിരുന്നു.  

Read More

വിദ്വേഷ പരാമർശക്കേസിൽ പിസി ജോർജിന് ജാമ്യം 

കോട്ടയം: വിദ്വേഷ പരാമർശക്കേസില്‍ ബിജെപി നേതാവ് പി.സി ജോർജിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഈരാറ്റുപേട്ട മജിസേ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം ഇന്നലെ പൂർത്തിയായിരുന്നു. മതസ്പർദ്ധ വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകള്‍ തുടർച്ചയായി ലംഘിക്കുന്ന ഒരാള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂർത്തിയായെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു. ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള മെഡിക്കല്‍ റിപ്പോർട്ട് കോടതി തേടിയിരുന്നു. നിലവില്‍ റിമാൻഡിലുള്ള ജോർജ്…

Read More

എം.ഡി.എം.എ.യുമായി ബസ് ഡ്രൈവർമാർ അറസ്റ്റിൽ

കോഴിക്കോട് : ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ലഹരിയെത്തിക്കുന്ന മാഫിയസംഘത്തിലെ രണ്ട് ബസ് ഡ്രൈവർമാരെ 31.70 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റുചെയ്തു. കോഴിക്കോട് കോവൂർ സ്വദേശി പിലാക്കിൽ ഹൗസിൽ പി. അനീഷ് (44), തിരുവനന്തപുരം വെള്ളകടവ് സ്വദേശി നെടുവിളം പുരയിടത്തിൽ പി. സനൽകുമാർ(45) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും കോഴിക്കോട്-ബെംഗളൂരു ടൂറിസ്റ്റ് ബസിൽ രാത്രി സർവീസ് നടത്തുന്ന ഡ്രൈവർമാരാണ്. കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേവായൂർ എസ്.ഐ. നിമിൻ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂർ…

Read More

ഇഡ്ഡലി ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് പോളിത്തീൻ ഷീറ്റുകൾ; നഗരത്തിലെ ഹോട്ടലുകൾക്ക് പിഴ 

ബെംഗളൂരു : ഇഡ്ഡലി ഉണ്ടാക്കുമ്പോൾ പോളിത്തീൻ ഷീറ്റുകൾ ഉപയോഗിക്കുന്ന ഹോട്ടലുകൾക്കെതിരേ നടപടിയുമായി കർണാടക സർക്കാർ. പോളിത്തീൻ ഉപയോഗിക്കുന്നവർക്കെതിരേ നടപടി ആരംഭിച്ചെന്നും ഭക്ഷണം പാചകം ചെയ്യുന്നതിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് പൂർണമായി നിരോധിക്കുമെന്നും ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഭക്ഷണം ഉണ്ടാക്കുന്നയിടങ്ങളിൽ പ്ലാസ്റ്റിക് അനുവദിക്കില്ല. ആരെങ്കിലും ഇങ്ങനെ ചെയ്യുന്നതുകണ്ടാൽ പൊതുജനങ്ങൾ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി 52 ഹോട്ടലുകൾ പോളിത്തീൻ ഷീറ്റുകൾ ഉപയോഗിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഈ ഹോട്ടലുകളിൽനിന്ന് പിഴയീടാക്കിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതിന് പ്ലാസ്റ്റിക് പൂർണമായി നിരോധിച്ച് സർക്കാർ…

Read More

കാബ് ഡ്രൈവർ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി

ബെംഗളൂരു: എ.സി. ഇടാൻ പറഞ്ഞതിന് റാപ്പിഡോ കാബ് ഡ്രൈവർ കത്തികാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. യാത്ര റദ്ദാക്കി കാറിൽ നിന്നിറങ്ങിപോകാൻ ഡ്രൈവർ നാഗരാജ് ആവശ്യപ്പെട്ടതായും യാത്രക്കാരൻ പറഞ്ഞു. കാറിൽനിന്നിറങ്ങാൻ വിസമ്മതിച്ചപ്പോൾ ഡ്രൈവർ തന്റെ കീച്ചെയിൻ ചെറിയ കത്തിരൂപത്തിലാക്കി നെഞ്ചത്തേക്ക് വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. ഭയന്നുപോയ യാത്രക്കാരൻ കാറിൽനിന്നിറങ്ങി പോലീസിൽ പരാതിനൽകുകയായിരുന്നു. ഇതേത്തുടർന്ന് പോലീസ്, ഡ്രൈവറെ ചോദ്യംചെയ്തപ്പോൾ യാത്രക്കാരന്റെ ആരോപണം ഡ്രൈവർ നിഷേധിച്ചു. പിന്നീട് ഡ്രൈവറെ മുന്നറിയിപ്പ് നൽകി വിട്ടയച്ചു.

Read More

സംസ്ഥനത്ത് കോൺഗ്രസ് 100 ഓഫീസുകൾ നിർമിക്കും

ബെംഗളൂരു : ബെലഗാവിയിൽ മഹാത്മാഗാന്ധി അധ്യക്ഷതവഹിച്ച കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി കർണാടകയിൽ കോൺഗ്രസ് നൂറ്് ഓഫീസുകൾ നിർമിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി നിർമിക്കുന്ന ഓഫീസുകൾക്ക് സ്ഥലംകണ്ടെത്താൻ ശ്രമംതുടങ്ങി. സർക്കാർഭൂമിയോ സ്വകാര്യഭൂമിയോ കണ്ടെത്താനാണ് നേതാക്കൾക്ക് നിർദേശംനൽകിയിരിക്കുന്നത്. സർക്കാർഭൂമി ലഭ്യമായില്ലെങ്കിൽ സ്വകാര്യഭൂമി പണംനൽകി വാങ്ങാൻ നേതാക്കളോടാവശ്യപ്പെട്ടതായി കെ.പി.സി.സി. പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ പറഞ്ഞു. 1924 ഡിസംബർ 26-നാണ് മഹാത്മാഗാന്ധി അധ്യക്ഷതവഹിച്ച ചരിത്രപ്രസിദ്ധമായ ബെലഗാവി എ.ഐ.സി.സി. സമ്മേളനം ചേർന്നത്. ഇതിന്റെ ശതാബ്ദിയോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബർ 26-ന് ബെലഗാവിയിൽ എ.ഐ.സി.സി. സമ്മേളനം വിളിച്ചുചേർത്തിരുന്നു. ഗാന്ധിയൻമൂല്യങ്ങളും ഭരണഘടനാമൂല്യങ്ങളും മുൻനിർത്തിയുള്ള ഒരുവർഷത്തെ…

Read More

കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികൾ പിന്നെയും വന്നു, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ മരണമൊഴിയായി കണക്കാക്കണം ; വെളിപ്പെടുത്തലുകൾ തുടർന്ന് എലിസബത്ത് 

നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ആവർത്തിച്ച്‌ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് പുതിയ ആരോപണങ്ങളും. 41 മിനിറ്റിലേറെയുള്ള വീഡിയോയിലാണ് വീണ്ടും ഗുരുതര ആരോണങ്ങളുള്ളത്. കസ്തൂരി എന്ന പേരില്‍ യൂട്യൂബ് ചാനലുകള്‍ക്ക് താഴെ കമന്റ് ചെയ്യുന്ന ആള്‍ക്കുള്ള മറുപടിയായാണ് എലിസബത്ത്, ബാലയ്ക്കെതിരായ ആരോപണങ്ങളുള്ള വീഡിയോ പങ്കുവെച്ചത്. താൻ മരിച്ചുപോവുകയാണെങ്കിലോ ആരെങ്കിലും കൊല്ലുകയാണെങ്കിലോ അതിന് മുമ്പ് തനിക്ക് ചെയ്യാവുന്ന എല്ലാകാര്യങ്ങളും ചെയ്തിട്ട് പോകണമെന്നുള്ളതുകൊണ്ടാണ് വീഡിയോയെന്ന് അവർ ആമുഖമായി പറയുന്നു. ‘എന്റെ ലൈഫില്‍ എന്നെ…

Read More
Click Here to Follow Us