നഗരത്തിൽ ഇന്നും നാളെയും ബസ് സർവീസുകൾ തടസ്സപ്പെടും

ബംഗളൂരു: മെയ് 9, 10 തീയതികളിൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസുകളിൽ സംസ്ഥാനത്തിനകത്തും ബംഗളൂരു നഗരത്തിനകത്തും യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് സർവീസുകളുടെ കാലതാമസവും തടസ്സവും നേരിടേണ്ടിവരും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാത്രകൾ കാരണം ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷനും കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനും പാസഞ്ചർ സർവീസുകൾക്കായി തങ്ങളുടെ മുഴുവൻ വാഹനങ്ങളും പ്രവർത്തിപ്പിക്കില്ല.

  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

മെയ് 9, 10 തീയതികളിൽ കെഎസ്ആർടിസിയും ബിഎംടിസിയും യഥാക്രമം 45 ശതമാനവും 27 ശതമാനവും ഇലക്ഷൻ ഡ്യൂട്ടിക്കായി വിന്യസിക്കും. 8,100 കെഎസ്ആർടിസി ഫ്ളീറ്റിൽ, 3,700 ബസുകൾ ജില്ലകളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ എത്തിക്കും. എന്നാൽ വോൾവോയും മറ്റ് പ്രീമിയം സർവീസുകളും പതിവുപോലെ പ്രവർത്തിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts