കോൺഗ്രസിൽ ശക്തനാകുമോ തരൂർ ? ശശി തരൂര്‍ ലോക്‌സഭാ ഉപനേതാവ്; പ്രഖ്യാപനം ഉടൻ

ഡല്‍ഹി: ശശി തരൂര്‍ എംപി ലോക്‌സഭാ പ്രതിപക്ഷ ഉപനേതാവാകുമെന്ന് സൂചന. നിലവിലെ ഉപനേതാവ് ഗൗരവ് ഗൊഗോയ് അസം പിസിസി അധ്യക്ഷനാകുമെന്ന സാധ്യതകള്‍ക്ക് പിന്നാലെയാണ് ശശി തരൂരിനെ നിയമിക്കാനുള്ള നീക്കം. കേരളത്തെ പോലെ തന്നെ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിലും പിസിസി പുനഃസംഘടന നടക്കാനിരിക്കുകയാണ്. ഗൊഗോയിയെ സംസ്ഥാന രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. ബിജെപി നേതാവ് ഹിമന്ത വിശ്വ ശര്‍മയെ ശര്‍മയ്‌ക്കെതിരെ പോരാടാന്‍ ഗൊഗോയ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി വരണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.

Read More

ഓടുന്ന ബൈക്കിൽ കമിതാക്കളുടെ പട്ടി ഷോ; ഭ്രാന്തമായ പ്രണയത്തിന്റെ വീഡിയോ വൈറലാകുന്നു

ബെംഗളൂരു: നഗരത്തിലെ സർജാപുര റോഡിൽ ഒരു യുവാവ് തന്റെ കാമുകിയെ ബൈക്കിൽ തിരിച്ചിരുത്തി സിനിമാറ്റിക് സ്റ്റൈലിൽ ഓടിച്ചുപോയ സംഭവം വൈറൽ ആയി. കമിതാക്കൾ റോഡിന്റെ മധ്യത്തിലാണ് ഈ ഭ്രാന്തൻ ഷോ അവതരിപ്പിച്ചത്. ഒരു യുവതിയെ ബുള്ളറ്റ് ബൈക്കിന്റെ പെട്രോൾ ടാങ്കിൽ പുറകിലേക്ക് കാലിട്ട് ഇരുത്തി അപകടകരമായ രീതിയിലാണ് ബൈക്ക് ഓടിച്ചത്. ബൈക്കിന് തമിഴ്‌നാട് നമ്പർ പ്ലേറ്റ് ആണ് ഉള്ളത്. വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉടനടി പോലീസിന്റെ പിടിവീഴും എന്ന് ഉറപ്പാണ്

Read More

സേക്രട്ട്ഹാര്‍ട്ട് ചര്‍ച്ച് വൈറ്റ് ഫീല്‍ഡ് ഇടവക തിരുന്നാള്‍ നാളെ

ബെംഗളൂരു: സേക്രട്ട്ഹാര്‍ട്ട് ചര്‍ച്ച്, വൈറ്റ് ഫീല്‍ഡ് ഇടവക തിരുന്നാള്‍ ഫെബ്രുവരി 28, മാര്‍ച്ച് 1, 2 ദിവസങ്ങളില്‍ എക്യുമെനിക്കല്‍ ക്രിസ്റ്റ്യന്‍ സെന്റര്‍ (ഇ.സി.സി.) വൈറ്റ് ഫീല്‍ഡില്‍ വെച്ച് നടത്തും. ഫെബ്രുവരി 28ാം തിയ്യതി വെള്ളിയാഴ്ച വൈകിട്ട് 6.30നാണ് വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും വിശുദ്ധ യൂദാ തദേവൂസിന്റേയും സംയുക്ത തിരുന്നാള്‍ കൊടികയറ്റം. അതിന് ശേഷം തിരുഹൃദയ പ്രതിഷ്ഠയും, മരിച്ചവര്‍ക്ക് വേണ്ടിയുള്ള കുര്‍ബ്ബാനയും ഉണ്ടായിരിക്കും. അമ്പ് തിരുന്നാള്‍ ദിനമായ 1ാം തിയ്യതി ശനിയാഴ്ച വൈകിട്ട് 6.30ന് റാസ കുര്‍ബാനയും തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തും. പ്രധാന തിരുന്നാള്‍ ദിനമായ 2ാം…

Read More

നടൻ വിജയ് യുടെ വീട്ടിലേക്ക് മലയാളി യുവാവ് ചെരുപ്പ് എറിഞ്ഞതായി പരാതി 

ചെന്നൈ: നടൻ വിജയ് യുടെ വീടിനുനേരേ മലയാളിയുവാവിന്റെ ചെരിപ്പേറ്. ചെന്നൈ നീലാങ്കരയിലുള്ള വീടിന്റെ ഗേറ്റിനുമുകളിലൂടെ ഉള്ളിലേക്ക് ചെരിപ്പെറിയുകയായിരുന്നു. മാനസികവിഭ്രാന്തിയുണ്ടെന്ന് കരുതപ്പെടുന്ന ഇയാളെ സുരക്ഷാജീവനക്കാർ ഓടിച്ചുവിട്ടു. പിന്നീട് മാധ്യമപ്രവർത്തകരെക്കണ്ട ഇയാള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയത്. മലപ്പുറം സ്വദേശിയാണെന്നും രാഷ്ട്രീയത്തിലിറങ്ങിയ വിജയ്ക്ക് മുന്നറിയിപ്പുനല്‍കാനാണ് ഇവിടെയെത്തിയതെന്നും പറഞ്ഞു. ടി.വി.കെ. വാർഷികാഘോഷത്തിന് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ഇയാളുടെ പ്രതിഷേധം.

Read More

‘എന്നെ ഞാൻ തന്നെ സന്തോഷവതിയായി വെച്ചിരിക്കുന്നു’; സൂര്യയും ജ്യോതികയും ഡിവോഴ്സിലേക്ക്!!!?

ശരീര ഭാരം കുറച്ച്‌ ബോളിവു‍ഡ് നായികമാരെയും യുവ നടിമാരെയും മറികടക്കുന്ന രീതിയില്‍ മേക്ക് ഓവർ നടത്തിയാണ് നടി ജ്യോതിക പുതിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ള നിറമുള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച്‌ വളരെ സിംപിളായൊരു ലുക്കിലാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലുക്ക് ഹോട്ട്, ഫീല്‍ കൂള്‍ എന്നാണ് ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷന്‍. അത് സൂചിപ്പിക്കും പ്രകാരം നോട്ടത്തിലും ഭാവത്തിലുമെല്ലാം പുതുമ പരീക്ഷിക്കാനും ജ്യോതികയ്ക്ക് സാധിച്ചു. ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ആരാധകരുമെല്ലാം ജ്യോതികയുടെ സ്റ്റൈലിഷ് ലുക്കിനെ പ്രശംസിച്ച്‌ എത്തിയിരുന്നു. അതില്‍ ഒരു ആരാധകൻ ജ്യോതിക…

Read More

ഓസ്‌കര്‍ അവാര്‍ഡ് നേടിയ ജീന്‍ ഹാക്ക്മാനും ഭാര്യയും മരിച്ച നിലയില്‍

ഓസ്കാർ ജേതാവായ യുഎസ് നടൻ ജീൻ ഹാക്ക്മാനെയും (95) ഭാര്യ ബെറ്റ്സി അരക്വയും (63) വീടിനുള്ളിൽ മരിച്ച നിലയിൽ. ന്യൂ മെക്സിക്കോയിലെ സാന്താ ഫെയിലുള്ള വീട്ടിൽ ആണ് ഇരുവരെയും അവരുടെ നായയേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കരിയറിൽ അദ്ദേഹത്തിന് രണ്ട് അക്കാദമി അവാർഡുകൾ, രണ്ട് ബാഫ്തകൾ, നാല് ഗോൾഡൻ ഗ്ലോബുകൾ, ഒരു സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവ ലഭിച്ചു. 1971-ൽ വില്യം ഫ്രീഡ്കിന്റെ ത്രില്ലർ ചിത്രമായ ദി ഫ്രഞ്ച് കണക്ഷനിലെ ജിമ്മി “പോപ്പേ”…

Read More

ഗായകൻ യേശുദാസ് ആശുപത്രിയിൽ? പ്രതികരണവുമായി വിജയ് യേശുദാസ് 

ചെന്നൈ: ഗായകൻ യേശുദാസ് വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ആശുപത്രിയിലെന്ന് പ്രചരണം. ഗുരുതരാവസ്ഥയിലായ ഗായകനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് സമൂഹമാധ്യമങ്ങളിലടക്കം വാർത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ ഈ വാർത്തകള്‍ തള്ളി മകനും ഗായകനുമായ വിജയ് യേശുദാസ് രംഗത്തെത്തി. തന്റെ പിതാവ് പൂർണ ആരോഗ്യവാനാണെന്നും വിജയ് വ്യക്തമാക്കി. അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണെന്നും വിജയ് പറഞ്ഞു. ഇപ്പോള്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും വിജയ് പറഞ്ഞു. വർഷങ്ങളായി അമേരിക്കയില്‍ കഴിയുകയാണ് യേശുദാസ്. ഇവിടെ ടെക്സസിലെ ഡാലസില്‍ മകൻ വിശാലിന്റെ കൂടെയാണ് അദ്ദേഹം. യേശുദാസ് എന്തുകൊണ്ടാണ് അമേരിക്കയില്‍ കഴിയുന്നതെന്ന് മുൻപ് വിജയ്…

Read More

കർണാടകയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി: മന്ത്രി ദിനേശ് ഗുണ്ടു റാവു

ബെംഗളൂരു: ബെംഗളൂരുവിലെ ചില ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇഡ്ഡലി തയ്യാറാക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇത് ഉപഭോക്താക്കളിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ഇഡ്ഡലി സാമ്പിളുകളിൽ ഏകദേശം 51 ശതമാനവും സുരക്ഷിതമല്ലെന്ന് ഭക്ഷ്യവകുപ്പിന്റെ ലബോറട്ടറി സ്ഥിരീകരിച്ചതിനെത്തുടർന്ന് കർണാടക സർക്കാർ കാര്യമായ നടപടി സ്വീകരിച്ചു. സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കുകയാണെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഹോട്ടലുകളിലും വഴിയോര ലഘുഭക്ഷണശാലകളിലും പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കാൻ പാടില്ല. ഇനി മുതൽ ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം…

Read More

ഞാൻ ഹിന്ദുവായി ജനിച്ചു, ഹിന്ദുവായി തന്നെ മരിക്കും; ഡികെ ശിവകുമാർ

ബെംഗളൂരു: ഇഷാ ഫൗണ്ടേഷൻ ശിവരാത്രി പരിപാടിയില്‍ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പങ്കെടുത്തതിനെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി ഉയരുമ്പോള്‍ തന്റെ വിശ്വാസത്തെ എന്നും താൻ മുറുകെ പിടിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശിവകുമാർ. “ഞാൻ ഒരു ഹിന്ദുവായി ജനിച്ചു, ഹിന്ദുവായി തന്നെ മരിക്കും” എന്നാണ് ഡികെ ശിവകുമാർ പറഞ്ഞത് . എല്ലാ മതങ്ങളോടും ഉള്ള ബഹുമാനവും ഒര കോണ്‍ഗ്രസ് പാർട്ടി അംഗമെന്ന നിലയില്‍ തന്റെ വേരുകളോടുള്ള പ്രതിബദ്ധതയും ഡി കെ ശിവകുമാർ വ്യക്തമാക്കി. മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നത് രാഷ്‌ട്രീയ ബന്ധങ്ങള്‍ മൂലമല്ല മറിച്ച്‌ വിശ്വാസത്താലാണ് എന്നും പറഞ്ഞു.…

Read More

നഗരത്തിൽ നിന്നും ഇഡ്ഡലി കഴിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ ശ്രദ്ധിച്ചോളു ക്യാൻസർ വരാം! ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ബെംഗളൂരു ബെംഗളൂരുവിലെ ഭക്ഷണപ്രേമികൾക്ക് ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഭക്ഷ്യവകുപ്പ് നൽകുന്നത്. പ്രത്യേകിച്ച്, ഹോട്ടലുകളിൽ പോയി ഇഡ്ഡലി ആസ്വദിക്കുന്ന ഉപഭോക്താക്കൾ ഇനി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷ്യവകുപ്പിന്റെ ഒരു പരിശോധനയിൽ കണ്ടെത്തിയ ഒരു വസ്തുതയാണ് ഇതിന് കാരണം. ബെംഗളൂരുവിലെ പല ഹോട്ടലുകളിലും തയ്യാറാക്കുന്ന ഇഡ്ഡലി സുരക്ഷിതമല്ലെന്ന് ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്ഷ്യവകുപ്പ് ഇഡ്ഡലി സാമ്പിളുകൾ സ്വീകരിക്കുകയും ലബോറട്ടറിയിൽ പരിശോധിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ, 35-ലധികം ഇഡ്ഡലി സാമ്പിളുകൾ സുരക്ഷിതമല്ലെന്ന ഞെട്ടിക്കുന്ന വസ്തുത വെളിപ്പെടുത്തുന്ന ഒരു ലബോറട്ടറി റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ഇത് വഴിയരികിലെ ഇഡ്ഡലി വാങ്ങി…

Read More
Click Here to Follow Us