ശരീര ഭാരം കുറച്ച് ബോളിവുഡ് നായികമാരെയും യുവ നടിമാരെയും മറികടക്കുന്ന രീതിയില്‍ മേക്ക് ഓവർ നടത്തിയാണ് നടി ജ്യോതിക പുതിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വെള്ള നിറമുള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് വളരെ സിംപിളായൊരു ലുക്കിലാണ് ജ്യോതിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ലുക്ക് ഹോട്ട്, ഫീല്‍ കൂള്‍ എന്നാണ് ചിത്രത്തിന് നടി നല്‍കിയ ക്യാപ്ഷന്‍.
അത് സൂചിപ്പിക്കും പ്രകാരം നോട്ടത്തിലും ഭാവത്തിലുമെല്ലാം പുതുമ പരീക്ഷിക്കാനും ജ്യോതികയ്ക്ക് സാധിച്ചു.
ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ആരാധകരുമെല്ലാം ജ്യോതികയുടെ സ്റ്റൈലിഷ് ലുക്കിനെ പ്രശംസിച്ച് എത്തിയിരുന്നു.
അതില്‍ ഒരു ആരാധകൻ ജ്യോതിക തന്നെ മുമ്പൊരു പുരസ്കാര ചടങ്ങില്‍ പറഞ്ഞ വാക്കുകള്‍ കമന്റായി കുറിച്ചിരുന്നു.
തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ഭർത്താവ് തന്നെ നന്നായി സംരക്ഷിക്കുന്നതുകൊണ്ടാണെന്നായിരുന്നു അന്ന് ജ്യോതിക പറഞ്ഞത്.
ഇതേ വാക്കുകളാണ് ആരാധകനും കമന്റായി കുറിച്ചത്.
കമന്റ് ശ്രദ്ധയില്‍പ്പെട്ട ജ്യോതിക ആരാധകന് മറപടി നല്‍കിയതോടെ കമന്റ് സെക്ഷനില്‍ പുതിയൊരു ചർച്ചയ്ക്കും തുടക്കമായി.
ഇപ്പോള്‍ ഞാനും എന്നെത്തന്നെ സന്തോഷവതിയാക്കുന്നു എന്നായിരുന്നു ജ്യോതികയുടെ മറുപടി.
പൊതുവെ ഭർത്താവിനെ പ്രശംസിക്കാനും അഭിനന്ദിക്കാനും കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാത്ത ജ്യോതിക സെല്‍ഫ് ലവ്വിനെ കുറിച്ച് പറയാതെ പറഞ്ഞതുപോലെയാണ് നടിയുടെ മറുപടിയില്‍ നിന്നും ആരാധകർ വായിച്ചെടുത്തത്.
ഇത്തരം മറുപടികള്‍ ജ്യോതികയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നതും ആരാധകരെ ആശ്ചര്യപ്പെടുത്തി.
വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉള്ളവരും ഭർത്താവില്‍ നിന്നും വേർപിരിയാൻ തയ്യാറെടുക്കുന്ന താരങ്ങളുമാണ് ഇത്തരം കമന്റുകളും ക്യാപ്ഷനുകളും നല്‍കാറുള്ളതെന്നും അതുകൊണ്ട് തന്നെ നടിയുടെ മറുപടിയില്‍ പന്തികേട് മണക്കുന്നുണ്ടെന്നുമെല്ലാം കമന്റുകളുണ്ട്.
എന്നെ ഞാൻ തന്നെ സന്തോഷവതിയായി വെച്ചിരിക്കുന്നുവെന്ന് നടി പറഞ്ഞതില്‍ പലതും ഒളിഞ്ഞ് കിടക്കുന്നതായി തോന്നിയോ എന്നാണ് ഒരു ആരാധകൻ ചോദിച്ചത്.
സൂര്യയുമായി പ്രശ്നങ്ങളുണ്ടോ?. എന്തുകൊണ്ടാണ് ഈ പ്രതികരണം? വേർപിരിയുന്നുവെന്ന് മാത്രം പറയരുത്. നിങ്ങള്‍ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.
ഇത് വേർപിരിയലിന്റെ ലക്ഷണമാണോ?. ജോയും സൂര്യയും ഒരു ബ്രാൻഡാണ്. ദയവായി ഇത്തരത്തിലുള്ള മറുപടികള്‍ നല്‍കരുത് എന്നാണ് വേറൊരു ആരാധകൻ കുറിച്ചത്.
തെന്നിന്ത്യയിലെ മാതൃക ദമ്പതികളായ സൂര്യയും ജ്യോതികയും പ്രണയിച്ച് വിവാഹിതരായവരാണ്.
ഇപ്പോള്‍ കുടുംബസമേതം മുംബൈയിലാണ് താമസം.
ജ്യോതികയ്ക്ക് സിനിമയിലേക്ക് മടങ്ങി വരാൻ കൂടി വേണ്ടിയാണ് സൂര്യ ചെന്നൈ വിട്ട് കുടുംബസമേതം മുംബൈയ്ക്ക് ചേക്കേറിയത്.