എച്ച്എംപിവി; ചർച്ചയായി സർക്കാരിന്റെ മാർഗ നിർദേശങ്ങൾ 

ബെംഗളൂരു: കര്‍ണാടകയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്‌എംപിവി) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍. ജനുവരി നാലിനാണ് ഈ പത്രക്കുറിപ്പ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തു വിട്ടത്. എന്തെല്ലാം ചെയ്യാം എന്തെല്ലാം ചെയ്യാന്‍ പാടില്ല എന്ന് കാണിച്ച്‌ പത്രക്കുറിപ്പില്‍ പരമാര്‍ശിച്ചിരിക്കുന്ന കാര്യങ്ങളാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ചുമ, തുമ്മല്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ തൂവാല ഉപയോഗിച്ചോ മുഖം മറയ്ക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പര്‍ അല്ലെങ്കില്‍ തൂവാല കൊണ്ട് മറയ്ക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മാസ്‌ക്…

Read More

ഹണി റോസ് നൽകിയ പരാതിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി 

കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്കില്‍ അശ്ലീല കമന്റ് രേഖപ്പെടുത്തിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ അല്പസമയത്തിനകം സ്റ്റേഷനില്‍ എത്തിക്കും. കുമ്പളം സ്വദേശി ഷാജി ആണ് പിടിയിലായത്. ഇയാളെ സ്റ്റേഷനില്‍ എത്തിച്ചു. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുകയെന്നും നടി കൈമാറിയ സ്ക്രീൻഷോട്ടുകള്‍ അടക്കം പരിശോധിച്ചു വരികയാണ് എന്നും ഡിസിപി അശ്വതി ജിജി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച്‌ കമന്റിട്ടെന്നായിരുന്നു നടി ഹണി റോസിൻ്റെ പരാതി. ഇത് പ്രകാരം 27 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 30…

Read More

സംസ്ഥാനത്ത് രണ്ട് എച്ച്എംപിവി കേസുകൾ; രോഗം സ്ഥിരീകരിച്ചത് കുഞ്ഞുങ്ങളിൽ 

ബെംഗളൂരു: ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്‌.എം.പി.വി) ബാധ സംസ്ഥാനത്ത് രണ്ടുപേരില്‍ കണ്ടെത്തിയതായി സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ കണ്ടെത്തിയത്. രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച്‌ വരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ (ഐസിഎംആർ) പതിവ് നിരീക്ഷണത്തിലാണ് എച്ച്‌.എം.പി.വി കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ രാജ്യത്ത് ആദ്യ എച്ച്‌എംപിവി കേസ് ബെംഗളൂരുവില്‍ സ്ഥിരീകരിച്ചതായി…

Read More

യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ 

ബെംഗളൂരു: യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിക്കബെല്ലാപൂര താലൂക്കിലെ ഗുന്തപ്പനഹള്ളി വില്ലേജിലാണ് ഗർഭിണിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അംബേദ്കർ നഗറില്‍ താമസിക്കുന്ന അനുഷയാണ് (28) മരിച്ചത്. യുവതി എട്ടുമാസം ഗർഭിണിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എട്ടു വർഷം മുമ്പ് ഹോസകോട്ടെ സ്വദേശിയുമായി വിവാഹിതയായ യുവതിക്ക് ഒരു മകളുണ്ടായിരുന്നു. എന്നാല്‍, ഭർത്താവിന് പക്ഷാഘാതം വന്നതോടെ അനുഷ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. കൂലിപ്പണി ചെയ്തുവരുന്നതിനിടെ അനുഷ ഗുന്തപ്പനഹള്ളി സ്വദേശിയായ പവനുമായി പരിചയപ്പെട്ട് സൗഹൃദത്തിലായി. വിവാഹം കഴിക്കണമെന്ന് അനുഷ പവനില്‍ സമ്മർദം…

Read More

ചൈനയിൽ കണ്ടെത്തിയ വൈറസ് ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്തു; ആദ്യ കേസ് ബെംഗളൂരുവിൽ 

ബെംഗളൂരു: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്‌.എം.പി.വി) ബാധ ഇന്ത്യയിലും കണ്ടെത്തി. ബെംഗളൂരുവില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. ബെംഗളൂരു ബാപ്റ്റ്സ്റ്റിക് ആശുപത്രയിലാണ് കേസ് റിപ്പോർട്ട് ചെയ്തത്.

Read More

പിവി അൻവർ എംഎൽഎ ജയിലിലേക്ക് 

നിലമ്പൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തുവെന്ന കേസില്‍ പി.വി. അൻവർ എം.എല്‍.എയ്ക്ക് ജാമ്യമില്ല. കേസില്‍ അറസ്റ്റിലായ പി.വി.അൻവർ എം.എല്‍.എയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷ നല്‍കാത്തതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉണ്ടായില്ല. തവനൂർ സബ് ജയിലിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. പോരാട്ടം തുടരുമെന്ന് പി.വി. അൻവർ റിമാൻഡിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. അൻവറിന്റെ ഒതായിയിലെ വീട്ടിന് പുറത്ത് വൻ സന്നാഹമൊരുക്കിയ ശേഷമാണ് പോലീസ് അദ്ദേഹത്തെ കസ്റ്റിഡിയില്‍ എടുത്തത്. നിലമ്പൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Read More

കൃഷിയിടത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ പോലീസ് പിടികൂടി

ബെംഗളൂരു : ചാമരാജനഗറിൽ കൃഷിയിടത്തിൽ വളർത്തിയ 85 കഞ്ചാവുചെടികൾ പോലീസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് രാമപുര പോലീസ് സ്റ്റേഷൻ എസ്.ഐ. ശേഷാദ്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷിയിടത്തിൽ റെയ്ഡ് നടത്തിയത്. പ്രദേശവാസിയായ സെൽവനാണ് (52) കഞ്ചാവുചെടികൾ വളർത്തിയതെന്ന് പോലീസ് പറഞ്ഞു. നടേഷ് എന്നയാളിൽനിന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് കഞ്ചാവ് വളർത്തിയത്. സെൽവന്റെ പേരിൽ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്.) നിയമപ്രകാരം കേസെടുത്തു

Read More

ഇലക്ട്രോണിക് സിറ്റി മെട്രോ ലൈൻ, യെല്ലോ ലൈൻ ജനുവരി 6 ന് പ്രവർത്തനം ആരംഭിക്കുമോ ? പ്രചരിക്കുന്ന വാർത്തക്ക് പിന്നിൽ?

ബെംഗളൂരു : നഗരത്തിലെ നല്ലൊരു വിഭാഗം ആളുകൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബൊമ്മ സാന്ദ്ര മുതൽ ആർ. വി. റോഡ് വരെ നീളുന്ന യെല്ലോ ലൈൻ മെട്രോയുടെ പ്രവർത്തനം ആരംഭിക്കുന്നതിനായി. അതേ സമയം ഇന്ന് (ജനുവരി 6) ന് യെല്ലോ ലൈൻ പ്രവർത്തനം ആരംഭിക്കുമെന്ന് ചില ഓൺലൈൻ വീഡിയകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ വാർത്ത തികച്ചും വാസ്തവ വിരുദ്ധമാണ്. മെട്രോ റെയിൽ പാളങ്ങളും സ്റ്റേഷനുകളും പ്രവർത്തന സജ്ജമായിട്ടുണ്ടെങ്കിലും സമയത്ത് മെട്രോ ട്രെയിനുകൾ ലഭ്യമാകാത്തതാണ് സർവീസ് ആരംഭിക്കുന്നത് വൈകുന്നതിന് കാരണമായിട്ടുള്ളത്. പശ്ചിമ ബംഗളിലെ…

Read More

കെട്ടിടത്തിന്റെ തൂൺ തകർന്ന് വീണ് 15 കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: കെട്ടിട നിർമാണത്തിൻ്റെ ഭാഗമായി സ്ഥാപിച്ച തൂണ്‍ തകർന്ന് 15 കാരിയ്ക്ക് ദാരുണാന്ത്യം. ബെംഗളൂരു വിവി പുരത്ത് നിർമാണം നടത്തിയിരുന്ന കെട്ടിടത്തിൻ്റെ തൂണാണ് തകർന്നു വീണത്. സംഭവത്തില്‍ വിവി പുരം വാസവി വിദ്യാനികേതനിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയും കെംപഗൗഡ നഗര്‍ സ്വദേശിനിയുമായ തേജസ്വിനി റാവു മരിച്ചു. കെട്ടിടത്തിൻ്റെ അഞ്ചാം നിലയില്‍ നിന്നും തകർന്നു വീണ തൂണ്‍ ശരീരത്തില്‍ പതിച്ചതോടെയാണ് വിദ്യാർഥിനിയ്ക്ക് ജീവൻ നഷ്ടമായത്. കെട്ടിടത്തിൻ്റെ തൂണ്‍ സമീപത്തെ നാഷണല്‍ കോളജ് മെട്രോ സ്റ്റേഷന് സമീപമുള്ള നാഷണല്‍ ഹൈസ്കൂള്‍ റോഡിലേക്ക് തകർന്നു വീഴുകയായിരുന്നു. ഈ സമയം…

Read More

ഫേസ്ബുക്കിൽ അശ്ലീല പോസ്റ്റ്‌ ഇട്ട 27 പേർക്കെതിരെ പരാതി നൽകി ഹണി റോസ് 

കൊച്ചി: ഫേസ്ബുക്കിലെ സൈബർ ആക്രമണത്ത തുടർന്ന് 27 പേർക്കെതിരെ പരാതി നല്‍കി നടി ഹണി റോസ്. ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിട്ട 27 പേർക്കെതിരെയാണ് നടി എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കമന്റുകളുടെ സ്ക്രീൻഷോട്ട് അടക്കമാണ് പരാതി നല്‍കിയത്. ഒരു പ്രമുഖ വ്യക്തി തുടർച്ചയായി തന്നോട് ലൈംഗികദ്യോത്മകമായ ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ടെന്ന് ഹണി റോസ് ഇന്ന് വെളിപ്പെടുത്തിയിരുന്നു. താൻ പോകുന്ന ചടങ്ങുകളില്‍ വിളിക്കാതെ അതിഥിയായി വരുന്ന ഈ വ്യക്തി തന്റെ പേര് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നെന്നും ഹണി റോസ്…

Read More
Click Here to Follow Us