രണ്ട് വയസുകാരിയുടെ മരണം; വീട്ടിലെ നാലു പേരിലൊരാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് പൊലീസ് നിഗമനം; മാതാപിതാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമമെന്ന് സൂചന. വീട്ടിൽ കയറുകൾ കരുക്കിയ നിലയിൽ കണ്ടെത്തി. കുഞ്ഞിൻ്റെ കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. കുഞ്ഞിൻ്റെ മാതാപിതാക്കൾ പിരിഞ്ഞു താമസിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ശ്രീജിത്ത് വീട്ടിലെത്തിയത് അമ്മ ശ്രീതുവിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനായിരുന്നു. ശ്രീജിത്തിനെ സംശയമെന്ന് ശ്രീതുവിന്റെ മാതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നേരത്തെ പെൺകുട്ടിയുടെ അമ്മാവൻ്റെ മുറിയിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ മണ്ണെണ്ണ കണ്ടെത്തിയിരുന്നു. നിലവിൽ അമ്മയെയും അച്ഛനേയും അമ്മാവനേയും പൊലീസ് ചോദ്യം ചെയ്ത്…

Read More

പറന്നുയര്‍ന്നതോടെ നിയന്ത്രണം നഷ്ടമായി; വിമാനം തകര്‍ന്ന് 20 പേര്‍ മരിച്ചു

നയ്‌റോബി: ദക്ഷിണ സുഡാനിലെ വിമാനം തകര്‍ന്ന് ഇന്ത്യക്കാരനടക്കം 20 പേര്‍ മരിച്ചു. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. സുഡാനിലെ എണ്ണ സമ്പന്നമായ യൂണിറ്റി സ്റ്റേറ്റിലാണ് അപകടമുണ്ടായത്. സുഡാന്റെ തലസ്ഥാനമായ ജുബയിലെ എണ്ണപ്പാടത്തുനിന്ന് പറന്നുയുര്‍ന്ന ചൈനീസ് എണ്ണക്കമ്പനിയുടെ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നുവീണത്. തലസ്ഥാനമായ ജൂബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനായി പറന്നുയരുന്നതിനിടെയാണ് വിമാനം തകര്‍ന്നത്. വിമാനത്താവളത്തില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നുവീണത്. ചൈനീസ് എണ്ണക്കമ്പനിയായ ഗ്രേറ്റര്‍ പയനിയര്‍ ഓപ്പറേറ്റിങ് കമ്പനി (ജിപിഒസി) ചാര്‍ട്ടര്‍ ചെയ്ത വിമാനമാണ് തകര്‍ന്നത്. മരിച്ചവരില്‍ 16 സുഡാനികള്‍,…

Read More

ക്ഷേത്ര ദര്‍ശന വേളയില്‍ ‘ഇറക്കം കുറഞ്ഞ പാവാടയും കീറിയ ജീന്‍സും പാടില്ല’; ക്ഷേത്രത്തിൽ ഡ്രസ് കോഡ് നിര്‍ബന്ധമാക്കി

ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളോ ഷോര്‍ട്ട് സ്‌കേര്‍ട്ടുകളോ ധരിച്ച ഭക്തര്‍ക്ക് പ്രവേശനമില്ലെന്ന് മുംബൈയിലെ പ്രശസ്തമായ സിദ്ധി വിനായക ക്ഷേത്രം ഭാരവാഹികള്‍. മാന്യമായ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നും ശ്രീ സിദ്ധി വിനായ ഗണപതി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അനുചിതമായ വസ്ത്രധാരണം മറ്റ് ഭക്തര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന നിരവധി പരാതികളെ തുടര്‍ന്നാണ് ഡ്രസ് കോഡ് എന്ന തീരുമാനം കൊണ്ടുവരുന്നതെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ഷോര്‍ട്ട് ട്രൗസറുകള്‍, ഷോര്‍ട് സ്‌കേര്‍ട്ടുകള്‍, മുട്ടിന് താഴെ കീറിയ ജീന്‍സുകള്‍, ശരീര ഭാഗങ്ങള്‍ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍…

Read More

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വരന് ദാരുണ അന്ത്യം; സുഹൃത്തിന് ​ഗുരുതര പരിക്ക്

കോട്ടയം: യുവാവ് വിവാഹ തലേന്ന് വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് എം സി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. ഇലക്കാട് പള്ളിയിൽ ഇന്ന് രാവിലെ ജിജോമോന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ അന്ത്യം. ജിജോയുടെ സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു പോയി മടങ്ങി വരികയായിരുന്നു ജിജോയും സുഹൃത്തും. ഇവർ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ വന്ന…

Read More

ഈ വർഷം ജൂലൈ മാസം ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബദൽ ടോൾ റോഡ് തുറക്കും

ബെംഗളൂരു: വൈറ്റ്ഫീൽഡ്, കെആർ പുരം, ഹോസ്കോട്ടെ, ഈസ്റ്റ്‌ ബെംഗളൂരുവിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വാഹന യാത്രക്കാർക്ക് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) പോകുന്നതിനുള്ള 20 കിലോമീറ്റർ ബദൽ ടോൾ റോഡ് ഈ വർഷം ജൂലൈയോടെ തുറക്കും. റോഡ് ബെംഗളൂരു-കോലാർ ഹൈവേയിലെ ബുഡിഗെരെ ക്രോസുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുകയും മണ്ടൂർ, ബുഡിഗെരെ, സിംഗഹള്ളി, മൈലനഹള്ളി എന്നിവയിലൂടെ കടന്നുപോകുകയും ചെയ്യും. റോഡിന്റെ ചില ഭാഗങ്ങളിൽ നാല് വരിയും ബാക്കിയുള്ളവ ആറ് വരിയുമാണ്. ഈസ്റ്റ്‌ ബെംഗളൂരുവിലുള്ളവർക്ക് ഹെന്നൂർ ക്രോസ്-ബാഗലുർ, നാഗവാര വഴി കെഐഎയിലേക്ക് ബദൽ പാതകളുണ്ടെങ്കിലും, തിരക്കേറിയ ഔട്ടർ…

Read More

മലയാളി വയോധികനെ ഹൊസൂരിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു : ഹൊസൂരിൽ മലയാളി വയോധികൻ തൂങ്ങിമരിച്ച നിലയിൽ. ഹൊസൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ക്രിസ്ത്യൻ പള്ളിക്ക് സമീപത്തെ മരത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ കുറച്ചുനാളുകളായി ഹൊസൂരിൽ താമസിച്ചിരുന്ന ഇദ്ദേഹം പേര് തോമസ് എന്നാണെന്നും സ്വദേശം വയനാട് ആണെന്നുമാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്. 65 വയസ് പ്രായം തോന്നിക്കും. മൃതദേഹം ഹൊസൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തെപ്പറ്റി വിവരം ലഭിക്കുന്നവർ ഹൊസൂർ കൈരളി സമാജം ഭാരവാഹികളുമായോ ഹൊസൂർ ടൗൺ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക. ഫോൺ: 9025021418, 7358934704.  

Read More

വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടരവയസുകാരി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ

deadbody BABY

ബാലരാമപുരം: തിരുവനന്തപുരത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടരവയസുകാരിയെ കിണറ്റിനുള്ളിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം കോട്ടുകോൽക്കോണത്താണ് സംഭവം. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ഇന്ന് പുലർച്ചെ രാവിലെ കാണാതായത്. ‌ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ല എന്നാണ് മാതാപിതാക്കൾ രാവിലെ പൊലീസിൽ നൽകിയ പരാതി. തുടർ‌ന്ന്, ബാലാരമപുരം പൊലീസും ഫയർഫോഴ്സും നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി. പുലർച്ചെ അഞ്ചു മണിയ്ക്ക് കുഞ്ഞിന്റെ അമ്മ എഴുന്നേറ്റ് കുളിയ്ക്കാൻ പോയി തിരികെ വന്ന സമയത്ത് കുഞ്ഞിനെ കാണാതായെന്നാണ് കോട്ടുകോൽക്കോണത്തെ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്. അച്ഛന്റെ…

Read More

നഗരത്തിലെ തിരക്ക് കുറയ്ക്കാൻ 54,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി, ടണൽ റോഡുകൾ, ഡബിൾ ഡെക്കർ മേൽപ്പാലങ്ങൾ, എലിവേറ്റഡ് ഇടനാഴികൾ എന്നിവയുടെ നിർമ്മാണം ഉൾപ്പെടുന്ന അതിമനോഹരമായ അടിസ്ഥാന സൗകര്യ വികസന പദ്ധതി ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രഖ്യാപിച്ചു. 54,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നഗരത്തിൻ്റെ കണക്റ്റിവിറ്റിയിൽ മാറ്റം വരുത്താനും ദൈനംദിന യാത്രാ വെല്ലുവിളികൾ കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്. വൻകിട പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയാണ് ബിബിഎംപി നിർദ്ദേശിച്ചിരിക്കുന്നത്. 54,000 കോടിയിൽ 14,000 കോടി ബിബിഎംപിയും കർണാടക സർക്കാരും സംഭാവന ചെയ്യും,…

Read More

കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് ബെലഗാവിയിൽ നിന്നുള്ള നാല് പേർ മരിച്ചു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

ബെംഗളൂരു: ജനുവരി 29 ബുധനാഴ്ച പുലർച്ചെ പ്രയാഗ്‌രാജിലെ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് കർണാടകയിലെ ബെലഗാവി ജില്ലയിൽ നിന്നുള്ള നാല് പേർ മരിച്ചു. ജ്യോതി ഹത്തറവത (44), മകൾ മേഘ (24), അരുൺ കോപാർഡെ (61), മഹാദേവി ബവനൂർ (48) എന്നിവരാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾക്കായി ബെലഗാവി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് റോഷൻ രണ്ട് നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ 1 നും 2 നും ഇടയിൽ ലക്ഷക്കണക്കിന് ഭക്തർ ഗംഗ, യമുന നദികളുടെ സംഗമസ്ഥാനത്ത് മുങ്ങിക്കുളിക്കാൻ ശ്രമിച്ചപ്പോഴാണ് തിക്കിലും…

Read More

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ അന്തരിച്ചു

തൃശൂര്‍: സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. ഭര്‍ത്താവ്: സുരേഷ് ബാബു. മക്കള്‍: ഗോപി സുന്ദര്‍ (സംഗീത സംവിധായകന്‍), ശ്രീ(മുംബൈ). മരുമക്കള്‍: ശ്രീകുമാര്‍ പിള്ള (എയര്‍ഇന്ത്യ, മുംബൈ). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍.

Read More