മലയാളി വയോധികനെ ഹൊസൂരിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു : ഹൊസൂരിൽ മലയാളി വയോധികൻ തൂങ്ങിമരിച്ച നിലയിൽ.

ഹൊസൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ക്രിസ്ത്യൻ പള്ളിക്ക് സമീപത്തെ മരത്തിലാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

കഴിഞ്ഞ കുറച്ചുനാളുകളായി ഹൊസൂരിൽ താമസിച്ചിരുന്ന ഇദ്ദേഹം പേര് തോമസ് എന്നാണെന്നും സ്വദേശം വയനാട് ആണെന്നുമാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

65 വയസ് പ്രായം തോന്നിക്കും. മൃതദേഹം ഹൊസൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇദ്ദേഹത്തെപ്പറ്റി വിവരം ലഭിക്കുന്നവർ ഹൊസൂർ കൈരളി സമാജം ഭാരവാഹികളുമായോ ഹൊസൂർ ടൗൺ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക. ഫോൺ: 9025021418, 7358934704.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയകന്നു, ബെം​ഗളൂരുവിൽ വേനൽച്ചൂട്; താപനില കുതിച്ചുയരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts