ഈ വർഷം ജൂലൈ മാസം ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബദൽ ടോൾ റോഡ് തുറക്കും

ബെംഗളൂരു: വൈറ്റ്ഫീൽഡ്, കെആർ പുരം, ഹോസ്കോട്ടെ, ഈസ്റ്റ്‌ ബെംഗളൂരുവിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വാഹന യാത്രക്കാർക്ക് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെഐഎ) പോകുന്നതിനുള്ള 20 കിലോമീറ്റർ ബദൽ ടോൾ റോഡ് ഈ വർഷം ജൂലൈയോടെ തുറക്കും.

റോഡ് ബെംഗളൂരു-കോലാർ ഹൈവേയിലെ ബുഡിഗെരെ ക്രോസുമായി വിമാനത്താവളത്തെ ബന്ധിപ്പിക്കുകയും മണ്ടൂർ, ബുഡിഗെരെ, സിംഗഹള്ളി, മൈലനഹള്ളി എന്നിവയിലൂടെ കടന്നുപോകുകയും ചെയ്യും. റോഡിന്റെ ചില ഭാഗങ്ങളിൽ നാല് വരിയും ബാക്കിയുള്ളവ ആറ് വരിയുമാണ്.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

ഈസ്റ്റ്‌ ബെംഗളൂരുവിലുള്ളവർക്ക് ഹെന്നൂർ ക്രോസ്-ബാഗലുർ, നാഗവാര വഴി കെഐഎയിലേക്ക് ബദൽ പാതകളുണ്ടെങ്കിലും, തിരക്കേറിയ ഔട്ടർ റിംഗ് റോഡിന്റെ 10-12 കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ടത് ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്.

എന്നാൽ പുതിയ ടോൾ റോഡ് ദേശീയ പാതയായ ഓൾഡ് മദ്രാസ് റോഡ് വഴി വിമാനത്താവളത്തിലേക്കുള്ള റോഡിലേക്ക് പ്രവേശനം അനുവദിക്കും.

റോഡ് പണികൾ ഈ വർഷം ജൂൺ മാസത്തോടെ പൂർത്തിയാകുമെന്ന് കർണാടക റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) മാനേജിംഗ് ഡയറക്ടർ ലിംഗമൂർത്തി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
[masterslider id="10"]

Related posts