ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളക്കിടെ തിക്കിലുംതിരക്കിലുംപെട്ട് 30 പേർ മരിച്ചെന്ന് സ്ഥിരീകരിച്ച് യുപി സർക്കാർ. അമാവാസി ദിവസം പുലർച്ചെ ഒന്നിനും രണ്ടിനും മധ്യേ ഗംഗ– യമുന സംഗമസ്ഥാനത്ത് സ്‌നാനം നടത്താൻ തീർഥാടകർ ശ്രമിക്കവെയാണ് ദുരന്തമുണ്ടായത്. ഇവിടെ ക്രമീകരിച്ച പാതകളിലൊന്ന് വിഐപികൾക്കായും മറ്റൊന്നു നാഗസന്ന്യാസിമാർക്കായും നീക്കിവച്ചു. അവശേഷിച്ച പാതയിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തിരക്ക് നിയന്ത്രിക്കാനും വരിയായി ആളുകളെ ഘട്ടുകളിലേയ്‌ക്ക് നയിക്കാനും പര്യാപ്‌തമായില്ല. വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പ്രതിപക്ഷപാർടികൾ ചൂണ്ടിക്കാട്ടി. കുംഭമേള തയ്യാറെടുപ്പുകൾക്കായി 7,500 കോടി രൂപ ചെലവിട്ടതായാണ് സർക്കാർ അവകാശപ്പെട്ടത്. ലോകത്ത് ഏറ്റവും…
Read MoreMonth: January 2025
കഴിഞ്ഞ വർഷത്തെപ്പോലെ നഗരത്തിൽ വീണ്ടും ജലക്ഷാമത്തിന് സാധ്യതയെന്ന് പഠനങ്ങൾ
ബെംഗളൂരു : ബെംഗളൂരുവിൽ വീണ്ടും ജലക്ഷാമത്തിന്റെ സൂചനനൽകി പഠന റിപ്പോർട്ട്. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവജ് ബോർഡും (ബി.ഡബ്ല്യൂ.എസ്.എസ്.ബി.) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസും ചേർന്ന് നടത്തിയ പഠനത്തിൽ ബെംഗളൂരുവിലെ 80 വാർഡുകളിലെ ഭൂഗർഭജലനിരപ്പ് ഫെബ്രുവരി മുതൽ കുറയുമെന്ന് കണ്ടെത്തി. ഈ മേഖലയിലുള്ളവർ കാവേരി വെള്ളം പ്രയോജനപ്പെടുത്തണമെന്ന് ബെംഗളൂരു ജല അതോറിറ്റി ചെയർമാൻ രാം പ്രസാദ് മനോഹർ ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയോടെ ജലനിരപ്പ് താഴ്‌ന്നു തുടങ്ങിയാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കഴിഞ്ഞവർഷത്തേതിന് സമാനമായ കുടിവെള്ള പ്രതിസന്ധി നേരിടാൻ സാധ്യതയുണ്ട്. കഴിഞ്ഞവർഷത്തേതുപോലെ സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള മുൻ…
Read Moreനഗരത്തിലെ പാർക്കിങ് സ്ഥലത്ത് ഉണ്ടായ തീപ്പിടിത്തത്തിൽ 150 വാഹനങ്ങൾ കത്തിനശിച്ചു
ബെംഗളൂരു : ബെംഗളൂരു ശ്രീരാംപുരയിൽ പൊതുസ്ഥലത്ത് പാർക്ക് ചെയ്തിരുന്ന 150 വാഹനങ്ങൾ തീപ്പിടിത്തത്തിൽ കത്തിനശിച്ചു. ജക്കരായനകെരെയിലെ രണ്ടേക്കർ പാർക്കിങ് സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് പോലീസ് പിടികൂടുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമാണിത്. ബുധനാഴ്ച രാവിലെ 11-ഓടെയാണ് പാർക്കിങ് സ്ഥലത്തിന്റെ മധ്യഭാഗത്തുനിന്ന് തീപടർന്നതെന്ന് പോലീസ് പറഞ്ഞു. യെശ്വന്തപുര, ദൊബ്ബാസ്‌പേട്ട്, രാജാജിനഗർ, ഹൈഗ്രൗണ്ട് എന്നിവിടങ്ങളിൽനിന്ന് ഫയർ എൻജിനുകൾ എത്തി രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. 130 ഇരുചക്രവാഹനങ്ങളും 10 ഓട്ടോറിക്ഷകളും പത്തു കാറുകളും കത്തിനശിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ശ്രീരാംപുര പോലീസ് അന്വേഷണം…
Read Moreനഗരത്തിൽ ഇപ്പോൾ മൂടൽമഞ്ഞുള്ള പ്രഭാതവും തണുത്ത താപനിലയും
പ്രതീക്ഷിച്ചതിൽ നിന്നു വ്യത്യസ്തമായി അതിശൈത്യമാണ് ഇന്ന് പുലര്‍ച്ചെ ബെംഗളൂരുവിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ താപനിലയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ബാംഗ്ലൂരിൽ ഏറ്റവും കുറഞ്ഞ താപനില 14 ഡിഗ്രിയിലേക്ക് താഴ്ന്നു. അതിനു മുനപുള്ള ദിവസങ്ങളിൽ 16 ഡിഗ്രി സെൽഷ്യസ് ആയിരുന്നു നഗരത്തിൽ അനുഭവപ്പെട്ടിരുന്ന കാലാവസ്ഥ. ഇതിൽ നിന്നാണ് പെട്ട്ന് രണ്ട് ഡിഗ്രിയുടെ കുറവുണ്ടായത്. ജനുവരി 30 വ്യാഴാഴ്ച വരെ ഈ തണുപ്പ് ബാംഗ്ലൂരിൽ തുടരും. അതിനു ശേഷമുള്ള ദിവസങ്ങളിൽ ബെംഗളൂരുവിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബാംഗ്ലൂരിലെ…
Read Moreഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തിരഞ്ഞ് പിടിച്ച് അതിക്രമം; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ റോഡുകളില്‍ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെ തിരഞ്ഞുപിടിച്ച് ലൈംഗികമായി ആക്രമിച്ചിരുന്ന കേസില്‍ യുവാവ് അറസ്റ്റില്‍. അസം സ്വദേശിയും നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളുമായ ഇസ്‌ലാമുദ്ദീനാണ് ബനശങ്കരി പോലീസിന്റെ പിടിയിലായത്. തനിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ പിറകെ ബൈക്കിലെത്തി, ഇവരെ കടന്നു പിടിച്ച ശേഷം രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സമാനമായ രീതിയില്‍ ജനുവരി 23ന് രാവിലെ ഒമ്പത് മണിയോടെ ബനശങ്കരി രണ്ടാം സ്‌റ്റേജില്‍ വെച്ച് ഒറ്റക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ , മോട്ടോർ സൈക്കിളില്‍ പിന്തുടർന്ന് ഇയാള്‍ കയറിപ്പിടിച്ച…
Read Moreഒന്നരലക്ഷത്തിന്റെ ശമ്പളം വേണ്ടെന്ന് വച്ച് പലഹാരം വിൽക്കാൻ ഇറങ്ങി യുവതി
ബെംഗളൂരു: ഒന്നരലക്ഷം രൂപ ശമ്പളമുള്ള കോർപറേറ്റ് ജോലി രാജി വച്ച് മധുരപലഹാരം വില്‍ക്കാനിറങ്ങിയ ബെംഗളൂരു സ്വദേശിനിയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ച. യുവതിയുടെ ഭർത്താവ് എക്‌സില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറല്‍ ആയിരിക്കുന്നത്. ബെംഗളൂരു സ്വദേശിനിയായ അസമിത 2023 ലാണ് അമേരിക്കൻ കമ്പനിയുടെ എച്ച് ആർ വിഭാഗത്തിലെ ജോലി ഉപേക്ഷിച്ച് തന്റെ പാഷനായ പാചകത്തിലേക്ക് ഇറങ്ങിയത്. അസ്മിത ഉണ്ടാക്കിയ വാനില കപ്‌കേക്കിന്‍റെ ചിത്രം പങ്കു വച്ച് കൊണ്ടാണ് ഭർത്താവ് സാഗർ എക്‌സില്‍ ചിത്രം പങ്കു വച്ചത്. ‘ ദാ ഇതുണ്ടാക്കാനാണ് എന്‍റെ ഭാര്യ അവളുടെ…
Read Moreസിഗരറ്റ്സ് ആഫ്റ്റർ സെക്സ്’-ന്റെ ഷോ അവസാന നിമിഷം റദ്ദാക്കി; നിരാശരായി മടങ്ങി ആരാധകർ
ബെംഗളൂരു: ലോകപ്രശസ്ത പോപ്പ് ബാൻഡായ ‘സിഗരറ്റ്സ് ആഫ്റ്റർ സെക്സ്’-ന്റെ ബെംഗളൂരു ഷോ അവസാനനിമിഷം റദ്ദാക്കി. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നടക്കേണ്ടിയിരുന്ന ഷോയാണ് അവസാനനിമിഷം റദ്ദാക്കിയത്. വേദിയിലെ സാങ്കേതിക കാരണങ്ങളാല്‍ ഷോ റദ്ദാക്കുന്നതായാണ് ‘സിഗരറ്റ്സ് ആഫ്റ്റർ സെക്സ്’ നല്‍കിയ വിശദീകരണം. ഇത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും ഷോ റദ്ദാക്കിയെന്ന് അറിയിക്കുന്നത് ഹൃദയഭേദകമായെന്നും ബാൻഡ് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു. അതേസമയം, അവസാന നിമിഷം ഷോ റദ്ദാക്കിയതില്‍ ആരാധകർ നിരാശയിലായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നടക്കം പലരും ഷോയ്ക്കായി ബെംഗളൂരുവിലെത്തിയിരുന്നു.
Read Moreചെവി അറ്റുപോയി; യുവാവിനെ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി
ബെംഗളൂരു : ജില്ലയിലെ ടിക്കോട്ട താലൂക്കിലെ അരകേരി ഗ്രാമത്തിലെ മാനവർ ദൊഡ്ഡിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെ അക്രമികൾ യുവാവിനെ വെടിവെച്ച് കൊന്ന നിലയിൽ കണ്ടെത്തി. സംഭവത്തിൽ സതീഷ് റാത്തോഡ് എന്ന യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ചെവി മുറിഞ്ഞ നിലയിൽ കണ്ടെത്തി: രമേശ് ചൗഹാൻ ഉൾപ്പെടെയുള്ളവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ആരോപണം. സതീഷിനെ ആക്രമിച്ച സ്ഥലത്ത് ഒരു ചെവി അറ്റുപോയ നിലയിലും കണ്ടെത്തി. യുവതിയുമായുള്ള പ്രണയമാണ് സംഭവത്തിന് കാരണമെന്ന് സംശയിക്കുന്നത്. ഒന്നര വർഷം മുമ്പ് രമേഷ് ചൗഹാൻ്റെ മകളെ സതീഷുമായി വിവാഹം കഴിപ്പിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ രമേഷ്…
Read Moreസ്‌ക്കൂള്‍ ബസില്‍ കത്തിക്കുത്ത്: കുത്തിയ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് യാത്രയ്ക്കിടെ സ്‌കൂള്‍ ബസ്സില്‍ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്‌കൂള്‍ ബസ്സില്‍ വച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥി കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാര്‍ഥിയെ വട്ടിയൂര്‍ക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തിയും പൊലീസ് കണ്ടെടുത്തു.
Read Moreമഹാ കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് ബെലഗാവി സ്വദേശികളായ അമ്മയും മകളും മരിച്ചു: സംസ്ഥാനത്ത് നിന്നുള്ള നിരവധി പേരെ കാണാതായി
ബെംഗളൂരു: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബെലഗാവി സ്വദേശികളായ അമ്മയും മകളും മരിച്ചതായി റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഇവരെ ഇന്ന് രാവിലെ പ്രയാഗ്‌രാജിലെ സ്വകാര്യ ആശുപത്രിയിലാമണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയിലിരിക്കെ അമ്മയും മകളും മരിച്ചതായാണ് വിവരം. ബെല്‍ഗാമിലെ വടഗാവി സ്വദേശികളായ ജ്യോതി ഹത്തരാവത (50), മേഘ ഹത്തരാവത എന്നിവരാണ് മരിച്ചത്. മരിച്ച ജ്യോതിയുടെ സഹോദരന്‍ ഗുരുരാജ് ഹുദ്ദാരയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസം മുമ്പ് സൈരത്ത് ട്രാവല്‍ ഏജന്‍സി വഴി പ്രയാഗ്‌രാജിലേക്ക് യാത്ര ചെയ്ത 13…
Read More