ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തിരഞ്ഞ് പിടിച്ച് അതിക്രമം; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിലെ റോഡുകളില്‍ തനിച്ച്‌ യാത്ര ചെയ്യുന്ന സ്ത്രീകളെ തിരഞ്ഞുപിടിച്ച്‌ ലൈംഗികമായി ആക്രമിച്ചിരുന്ന കേസില്‍ യുവാവ് അറസ്റ്റില്‍.

അസം സ്വദേശിയും നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളുമായ ഇസ്‌ലാമുദ്ദീനാണ് ബനശങ്കരി പോലീസിന്റെ പിടിയിലായത്.

തനിച്ച്‌ നടന്നുപോകുന്ന സ്ത്രീകളുടെ പിറകെ ബൈക്കിലെത്തി, ഇവരെ കടന്നു പിടിച്ച ശേഷം രക്ഷപ്പെടുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

സമാനമായ രീതിയില്‍ ജനുവരി 23ന് രാവിലെ ഒമ്പത് മണിയോടെ ബനശങ്കരി രണ്ടാം സ്‌റ്റേജില്‍ വെച്ച്‌ ഒറ്റക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയെ , മോട്ടോർ സൈക്കിളില്‍ പിന്തുടർന്ന് ഇയാള്‍ കയറിപ്പിടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

പീഡനത്തിനിരയായ യുവതി പിന്നീട് ബനശങ്കരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

നഗരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും സമാനമായ കേസുകളില്‍ ഇസ്‌ലാമുദ്ദീൻ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
[masterslider id="10"]

Related posts