നഗരത്തിൽ ഇപ്പോൾ മൂടൽമഞ്ഞുള്ള പ്രഭാതവും തണുത്ത താപനിലയും

climate

പ്രതീക്ഷിച്ചതിൽ നിന്നു വ്യത്യസ്തമായി അതിശൈത്യമാണ് ഇന്ന് പുലര്‍ച്ചെ ബെംഗളൂരുവിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ താപനിലയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ബാംഗ്ലൂരിൽ ഏറ്റവും കുറഞ്ഞ താപനില 14 ഡിഗ്രിയിലേക്ക് താഴ്ന്നു. അതിനു മുന‍പുള്ള ദിവസങ്ങളിൽ 16 ഡിഗ്രി സെൽഷ്യസ് ആയിരുന്നു നഗരത്തിൽ അനുഭവപ്പെട്ടിരുന്ന കാലാവസ്ഥ.

ഇതിൽ നിന്നാണ് പെട്ട്ന് രണ്ട് ഡിഗ്രിയുടെ കുറവുണ്ടായത്. ജനുവരി 30 വ്യാഴാഴ്ച വരെ ഈ തണുപ്പ് ബാംഗ്ലൂരിൽ തുടരും. അതിനു ശേഷമുള്ള ദിവസങ്ങളിൽ ബെംഗളൂരുവിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബാംഗ്ലൂരിലെ കൂടിയ താപനില 29 ഡിഗ്രി സെൽഷ്യസിനും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്.

കുറഞ്ഞ താപനില സ്ഥിരമായി 16 ഡിഗ്രിയാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. ഇതിലാണ് ഇന്നലെ ഇടിവ് സംഭവിച്ച് 14 ഡിഗ്രിയിലേക്ക് താഴ്ന്നത്.

വരും ദിവസങ്ങളിൽ മൂടൽമഞ്ഞുള്ള പ്രഭാതവും തണുത്ത താപനിലയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റിന്‍റെ വ്യതിയാനങ്ങളാണ് പെട്ടെന്നുള്ള തണുപ്പിന് കാരണം.

ഇന്ന് രാവിലെ, എച്ച്എഎൽ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 14 ഡിഗ്രി സെൽഷ്യസാണ്, കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കിയാൽ) 15 ഡിഗ്രി സെൽഷ്യസും സെൻട്രൽ ബെംഗളൂരുവിൽ 15.9 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
[masterslider id="10"]

Related posts