യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; കാഴ്ചക്കാരായി നാട്ടുകാർ 

ബെംഗളൂരു: റായ്ച്ചൂർ ജില്ലയിലെ ജലഹള്ളി ഗ്രാമത്തില്‍ 38 കാരിയെ മരത്തില്‍ കെട്ടിയിട്ട് മർദ്ദിച്ചു. ദണ്ഡമ്മ എന്ന സ്ത്രീയാണ് മർദ്ദനത്തിന് ഇരയായത്. ഗ്രാമവാസികളെല്ലാം നോക്കിനില്‍ക്കേയാണ് ഇവർ ആക്രമിക്കപ്പെട്ടത്. ദണ്ഡമ്മയുടെ സുഹൃത്ത് രംഗപ്പ അടുത്തിടെ മരിച്ചിരുന്നു. മരണത്തിന് ഉത്തരവാദി ഇവരാണ് എന്നാരോപിച്ചായിരുന്നു മർദ്ദനം. രംഗപ്പയുടെ കുടുംബാംഗങ്ങളാണ് സ്ത്രീയെ മർദ്ദിച്ചത്. പ്രതികള്‍ സ്ത്രീയെ അവരുടെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോവുകയും പുളിമരത്തില്‍ കെട്ടിയിട്ട് വൻ ജനക്കൂട്ടത്തിന് മുന്നില്‍വെച്ച്‌ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. അക്രമം തടയാൻ ഗ്രാമവാസികളാരും തന്നെ തയാറായില്ല. പിന്നീട് പോലീസ് എത്തുകയും ആക്രമണത്തില്‍ നിന്ന് ഇവരെ…

Read More

പ്രണയത്തിൽ നിന്നും പിന്മാറി; കാമുകിയുടെ വീട്ടിൽ എത്തി യുവാവ് ജീവനൊടുക്കി 

തൃശൂർ: കുട്ടനല്ലൂരില്‍ പെണ്‍കുട്ടി പ്രണയത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂര്‍ കണ്ണാറ സ്വദേശി അര്‍ജുന്‍(23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ശേഷം സിറ്റ്‌ഔട്ടില്‍വച്ച്‌ ദേഹത്ത് പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പോലീസെത്തി ആശുപത്രിയിലെത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം.

Read More

സന്യാസം സ്വീകരിച്ച് നടി നിഖില വിമലിന്റെ ചേച്ചി; ഇനി അവന്തികാ ഭാരതി

പ്രയാഗ് രാജ്: നടി നിഖില വിമലിന്റെ സഹോദരി അഖില വിമൽ സന്യാസിനിയായി. പ്രയാഗ് രാജിലെ കുംഭമേളയിൽ വച്ചാണ് അഖില സന്യാസം സ്വീകരിച്ചത്. അവന്തികാ ഭാരതി എന്നാണ് ഇനി അറിയപ്പെടുക. അഖിലയുടെ ഗുരുവായ അഭിനവ ബാലാനന്ദഭൈരവയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ‘ജൂന പീഠാധീശ്വർ ആചാര്യ മഹാ മണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നും തൻ്റെ ശിഷ്യയായ അഖില, അവന്തികാ ഭാരതി എന്ന നാമത്തിലേക്ക് എത്തി’ എന്ന് അഭിനവ ബാലാനന്ദഭൈരവ കുറിച്ചു.   കേരളത്തിൽ നിന്ന് മഹാമണ്ഡലേശ്വര പദവിയിലേക്കെത്തിയ സ്വാമി ആനന്ദവനം ഭാരതിയ്ക്കൊപ്പമുള്ള ചിത്രവും അഭിനവ…

Read More

ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിച്ച സ്വകാര്യ ബസ മറിഞ്ഞ് കുട്ടി അഞ്ച് പേര്‍ക്ക് ഗുരുതര പരിക്കേ്

ബെംഗളൂരു: ഹൊസള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരു ആണ്‍കുട്ടി മരിക്കുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കുക്കനൂര്‍ താലൂക്കിലെ ബാനപുര ഗ്രാമത്തിലെ വൈഭവ് (9) ആണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്ന് ഗജേന്ദ്രഗഡിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഹൈവേ വളവില്‍ ഡ്രൈവറുടെ അശ്രദ്ധമൂലം മറിഞ്ഞെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവര്‍ യലബുര്‍ഗ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More

ഗര്‍ഭസ്ഥ ശിശുവിനുള്ളില്‍ മറ്റൊരു ഭ്രൂണം; 32കാരിയില്‍് കണ്ടെത്തിയത് അത്യപൂര്‍വ അവസ്ഥ: ലോകത്താകെ ഇതുവരെ 200 കേസുകൾ

മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയില്‍ ഗര്‍ഭസ്ഥ ശിശുവിനുള്ളില്‍ മറ്റൊരു ഭ്രൂണം എന്ന അത്യപൂര്‍വ അവസ്ഥ കണ്ടെത്തി. 32 കാരിയായ ഗര്‍ഭിണിക്കാണ് ഈ അപൂര്‍വ അവസ്ഥ. ‘ഫീറ്റസ് ഇന്‍ ഫീറ്റു’ എന്നാണ് ഈ അപൂര്‍വ ഗര്‍ഭ ധാരണത്തിന് പറയുന്നത്. 35 ആഴ്ച ഗര്‍ഭിണിയായ സ്ത്രീ പതിവ് പരിശോധനയ്ക്കായി പോയപ്പോഴാണ് ഈ അപൂര്‍വ അവസ്ഥ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ലോകത്ത് തന്നെ അഞ്ച് ലക്ഷത്തില്‍ ഒന്ന് മാത്രമാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്ന് ഗൈനക്കോളജിസ്റ്റ് ഡോ.ആര്‍ പ്രസാദ് പറഞ്ഞു. ലോകത്താകെ ഇതുവരെ 200 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതും പ്രസവശേഷമാണ്…

Read More

ഭർത്താവിന്റെ പരാതി; കന്നഡ നടിക്കെതിരെ കേസ് 

ബെംഗളൂരു: ഭര്‍ത്താവും സംവിധായകനുമായ ടി.ജെ.ഹര്‍ഷവര്‍ധന്‍ നല്‍കിയ പരാതിയില്‍ കന്നഡ നടി ശശികലയ്ക്കെതിരെ പോലീസ് കേസെടുത്തു. ശശികല മാനസികമായി പീഡിപ്പിച്ചതായും പണം തട്ടിയെടുത്തതായും ആരോപിച്ചാണ് കേസ്. 2021ല്‍ സിനിമ ചിത്രീകരണത്തിനിടെയാണ് 37 വയസ്സുകാരനായ ഹര്‍ഷവര്‍ധനും 52 വയസ്സുകാരിയായ ശശികലയും തമ്മില്‍ പരിചയപ്പെടുന്നത്. ഹര്‍ഷവര്‍ധന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കാമെന്ന ശശികലയുടെ വാഗ്ദാനത്തിലൂടെയാണ് ഇരുവരും അടുത്തത് എന്നാല്‍ ശശികലയുടെ വിവാഹ വാഗ്ദാനം ഹര്‍ഷവര്‍ധന്‍ നിരസിച്ചു. പിന്നാലെ ശശികല നല്‍കിയ പീഡന പരാതിയില്‍ ഹര്‍ഷവര്‍ധനെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് ഒത്തുതീര്‍പ്പെന്ന നിലയിലാണ് 2022 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായത്.…

Read More

എനിക്ക് പാകിസ്താനികളെ ഏറെ ഇഷ്ടം; മൂന്നാം വിവാഹത്തിനൊരുങ്ങി നടി രാഖി സാവന്ത്

തന്‍റെ മൂന്നാം വിവാഹം പാക്കിസ്ഥാനില്‍ നിന്നാകാന്‍ താല്‍പ്പര്യം അറിയിച്ച് നടിയും സോഷ്യല്‍ മീഡിയയിലെ വിവാദ താരവുമായ രാഖി സാവന്ത്. തന്‍റെ സമീപകാല പാക്കിസ്ഥാന്‍ സന്ദർശനത്തിനിടെ ലഭിച്ച നല്ല വിവാഹ സാധ്യതകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്ഥാനിൽ നിന്ന് വിവാഹം കഴിക്കാനുള്ള ആഗ്രഹം നടി തുറന്നുപറഞ്ഞത്. ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും പരസ്പരം ആശ്രയിക്കാതെ പറ്റില്ല. എനിക്ക് പാകിസ്താൻകാരെ ഇഷ്ടമാണ്. എനിക്ക് അവിടെ ആരാധകരുമുണ്ട്. പാകിസ്താനിൽ മുസ്ലീം ആചാര പ്രകാരമാകും വിവാഹം. സ്വീകരണം ഇന്ത്യയിലാകും. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താനി…

Read More

നഗരത്തിൽ നാളെ മാംസ വില്പന നിരോധിച്ചു

ബെംഗളൂരു: മഹാത്മാ ഗാന്ധിയുടെ 77ാ മത് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ ജനുവരി 30ന് മാംസ വിൽപന നിരോധിച്ചതായി ബിബിഎംപി അറിയിച്ചു. ബിബിഎംപി പരിധിയിലുള്ള എല്ലാ കശാപ്പ് ശാലകളിലും, ഹോട്ടലുകളിലും മാംസ നിരോധനം ബാധകമാണ്. നഗരത്തിൽ ഏകദേശം 3,000 ലൈസൻസുള്ള മാംസ വിൽപന ഷോപ്പുകളുണ്ട്. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി.

Read More

കർണാടക സ്വദേശിയായ മാവോവാദി നേതാവ് രവീന്ദ്രയും കീഴടങ്ങുമെന്ന് അഭ്യൂഹം

ബെംഗളൂരു: മാവോവാദി നേതാവ് രവീന്ദ്രയും കീഴടങ്ങാൻ സന്നദ്ധത അറിയിച്ചതായി അഭ്യൂഹം. ഈ മാസം ആദ്യം ചിക്കമഗളൂരു കാടുകളിൽനിന്ന് ബെംഗളൂരുവിലെത്തി കീഴടങ്ങിയ ആറ്്‌ മാവോവാദി പ്രവർത്തകരുടെ സംഘത്തിൽപ്പെട്ടയാളാണ് കർണാടക സ്വദേശിയായ രവീന്ദ്ര എന്ന കോട്ടഹോണ്ട രവി. രവീന്ദ്ര കീഴടങ്ങാൻ സന്നദ്ധത അറിയിച്ച് കർണാടക സിവിൽ റൈറ്റ്‌സ് ഫോറം ഭാരവാഹികളെ ബന്ധപ്പെട്ടതായാണ് വിവരം. നേരത്തെ കീഴടങ്ങിയവരും സിവിൽ റൈറ്റ്‌സ് ഫോറം ഭാരവാഹികളുടെ മധ്യസ്ഥതയിലാണ് സർക്കാരുമായി ചർച്ച നടത്തിയത്. ഒന്നരപതിറ്റാണ്ടോളം കേരളത്തിൽ പ്രവർത്തിച്ച് കർണാടകയിലെത്തിയ സംഘത്തിലൊരാളായിരുന്നു രവീന്ദ്ര. കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ പശ്ചിമഘട്ട വനമേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ച…

Read More

ഫെബ്രുവരി 13, 14 തീയതികളിൽ നഗരത്തിന്റെ ഈ ഭാഗങ്ങളിലുള്ള കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചു 

  ബെംഗളൂരു: എയർ ഷോ പ്രമാണിച്ച് ഫെബ്രുവരി 13, 14 തീയതികളിൽ നഗരത്തിലെ യലഹങ്ക എയർ ബേസിന് ചുറ്റുമുള്ള ബിരുദ കോളേജുകൾക്ക് അവധി നൽകി. സർക്കാർ, എയ്ഡഡ്, സ്വകാര്യ ഡിഗ്രി കോളേജുകളിലെ ക്ലാസുകൾ റദ്ദാക്കി കോളേജ് വിദ്യാഭ്യാസ വകുപ്പ്  ഉത്തരവിറക്കി. എയർഫോഴ്‌സ് സ്‌റ്റേഷനും യെലഹങ്കയ്ക്കും ചുറ്റുമുള്ള കോളേജുകൾക്കും ഈ ഉത്തരവ് ബാധകമായിരിക്കും. കോളേജുകളുടെ പേരുകൾ പ്രത്യേകം പ്രഖ്യാപനത്തിൽ പരാമർശിച്ചിട്ടില്ല. ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോ ഫെബ്രുവരി 13, 14 തീയതികളിൽ ബെംഗളൂരുവിലെ യലഹങ്ക എയർഫോഴ്സ് ബേസിൽ നടക്കും. ഈ എയർ ഷോ വീക്ഷിക്കാൻ…

Read More