നന്ദിനി പാലിൽ വെള്ളം കലർത്തി: ഡയറി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: : നന്ദിനി മില്‍ക്ക് ഡെയറിയിലെ ജീവനക്കാര്‍ നന്ദിനി പാലില്‍ വെള്ളം കലര്‍ത്തി. പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ ജീവനക്കാരുടെ തട്ടിപ്പ് വെളിപ്പെടുകയും കുറ്റക്കാരെ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ജില്ലയിലെ ചിന്താമണി താലൂക്കിലെ മടികെരെ വില്ലേജിലെ മില്‍ക്ക് ബിഎംസി ഡയറിയില്‍ കര്‍ഷകര്‍ കൊണ്ടുവന്ന പാലില്‍ ജീവനക്കാര്‍ വെള്ളം കലര്‍ത്തുകയായിരുന്നു. ചിക്കബല്ലാപ്പൂര്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ എംഡി ശ്രീനിവാസ ഗൗഡ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ അനധികൃത ഇടപാടുകള്‍ വെളിപ്പെടുകയും മടികെരെ മില്‍ക്ക് ഡയറി സെക്രട്ടറിയെയും ചിമുല്‍ എക്സ്റ്റന്‍ഷന്‍…

Read More

കെഎസ്ആർടിസി ഉൾപ്പെടെ എല്ലാ ബസുകളിലും ഇനി മുതൽ ക്യാമറ നിർബന്ധം; മാർച്ച് 31 വരെ സമയം നൽകി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി

തിരുവനന്തപുരം : കേരളത്തിലെ എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയിൽ മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്. മാർച്ച് 31ന് മുൻപ് കാമറ സ്ഥാപിക്കണമെന്നാണ് നിർദേശം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം കാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്. ഓട്ടോ റിക്ഷകളിൽ മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന സ്റ്റിക്കറും പതിപ്പിക്കണമെന്നും ഉത്തരവ്

Read More

ടോൾ നൽകാൻ പണമില്ല മോഷ്ടിച്ച ബസിൽ നിന്ന് ഇറങ്ങിയോടി മോഷ്ട്ടാവ്

ബെംഗളൂരു : സ്വകാര്യ ബസ് മോഷ്ടിച്ച കള്ളൻ ടോൾ അടയ്ക്കാതെ ബസിൽ നിന്ന് ഇറങ്ങിയോടി. ചാമരാജനഗറിലെ എൽഐസി ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന വജ്ര എന്ന സ്വകാര്യ ബസാണ് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ മോഷ്ടാവ് മോഷ്ടിച്ചത്. പിന്നീട് ഉച്ചയോടെ ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ടോൾ ബൂത്തിൽ ബസ് കണ്ടെത്തിയതായി ബസ് ഉടമ സോമനായക അറിയിക്കുകയും ടോൾ അടക്കാൻ പണമില്ലാതെ ബസ് നിർത്തി രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് നിഗമനം. ബസ് മോഷണം പോയതോടെ ഉടമ ബസ് ഓണേഴ്‌സ് അസോസിയേഷൻ്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും സോഷ്യൽ മീഡിയയിലും ബസിൻ്റെ…

Read More

പിഴയോട് കൂടി വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കാൻ സമയപരിധി പുറപ്പെടുവിച്ച് ബിബിഎംപി; വിശദാംശങ്ങൾ

ബെംഗളൂരു: ബിബിഎംപി പരിധിയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ ഫെബ്രുവരി 1-28 വരെയാണ് സമയം. 25% പിഴയോടുകൂടി മാര്‍ച്ച് 1-31 വരെ അടയ്ക്കാം. ഏപ്രില്‍ 1ന് ശേഷം ഇരട്ടി പിഴ നല്‍കണ. ഓണ്‍ലൈന്‍ മുഖേനമാത്രമേ പണം സ്വീകരിക്കുകയുളളു. വെബ്‌സൈറ്റ്‌

Read More

നഗരത്തില്‍ 30.4 ഡിഗ്രി കടന്ന് ചൂട്; വരും ദിവസങ്ങളിൽ താപനിലയില്‍ വര്‍ധനയുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം

ബെംഗളൂരു: നഗരത്തിലെ ഉയര്‍ന്ന താപനില 30.4 ഡിഗ്രി സെല്‍ഷ്യസായി കൂടി. സാധാരണ അനുഭവപ്പെടുന്നതിനേക്കാള്‍ 1.4 ഡിഗ്രി കൂടുതലാണിത്. വരുന്ന 3 ദിവസങ്ങളിലും സമാനമായി താപനിലയില്‍ വര്‍ധനയുണ്ടാകും. ഫെബ്രുവരി 1,2 തിയതികളില്‍ ചെറിയ തോതില്‍ മഴയ്ക്കും താപനില കുറയാനും സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ പ്രവചനം

Read More

ഒരു മരണം അബദ്ധത്തില്‍ സംഭവിച്ചത്; കൊല്ലാന്‍ പദ്ധതിയിട്ട മറ്റ് മൂന്ന് പേരേപ്പറ്റിയും വെളിപ്പെടുത്തി; നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്!!

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ മൊഴി രേഖപ്പെടുത്തി. സുധാകരന്റെ മരണം അബദ്ധത്തില്‍ സംഭവിച്ചത് എന്നായിരുന്നു ചെന്താമരയുടെ മൊഴി. വടിവാള്‍ വലിയ വടിയില്‍ കെട്ടി പറമ്പിലേക്ക് പോകുകയായിരുന്നു. ആ സമയത്ത് സുധാകരന്‍ സ്‌കൂട്ടരുമായി വന്ന് തന്നെ ഇടിക്കാന്‍ ശ്രമിച്ചു. അബദ്ധത്തില്‍ തന്റെ കയ്യില്‍ ഉണ്ടായിരുന്ന വടിവാള്‍ സുധാകരന്റെ കഴുത്തിന് താഴെ മുറിഞ്ഞു. സുധാകരന്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അങ്ങോട്ട് വെട്ടി. ലക്ഷ്മി ഇതിനെ എതിര്‍ക്കാന്‍ വന്നപ്പോള്‍ അവരെയും വെട്ടി – എന്നാണ് സുധാകരന്റെ മൊഴി. ഭാര്യ, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, ഒരു അയല്‍വാസി എന്നിവരെ താന്‍ കൊല്ലാന്‍…

Read More

എയ്റോ ഇന്ത്യ; നഗരത്തിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും; ബിഎംടിസി ഷട്ടിൽ ബസ് സർവീസുകൾ നടത്തും

ബെംഗളൂരു: എയ്‌റോ ഇന്ത്യയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഫെബ്രുവരി 10 മുതൽ 14 വരെ യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് എയ്‌റോ ഇന്ത്യ നടത്തുന്നത്. പരിപാടിയുടെ സമയത്ത് സുഗമമായ ഗതാഗത സംവിധാനം ഉറപ്പാക്കുന്നതിന് സന്ദർശകരും യാത്രക്കാരും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. പരിപാടി നടക്കുന്ന നാല് ദിവസങ്ങളിലും 8 മുതൽ 11 വരെയുള്ള ഗേറ്റുകളിലേക്ക് പാസുകളുള്ള സന്ദർശകർ ബൈതരായണപുര ജംഗ്ഷൻ, ജികെവികെ ജംഗ്ഷൻ, യെലഹങ്ക ബൈപാസ് ജംഗ്ഷൻ എന്നിവ കടന്ന് കൊടിഗെഹള്ളി ജംഗ്ഷൻ…

Read More

മഹാ കുംഭമേളയിൽ തിക്കും തിരക്കും; 14 മരണമെന്ന് റിപ്പോര്‍ട്ട്,; 30 ഓളം സ്ത്രീകൾ ആശുപത്രിയിൽ അമൃതസ്നാനം റദ്ദാക്കി അഖാര പരിഷത്ത്

പ്രയാഗ്‍രാജ്: മഹാ കുംഭമേളയില്‍ മൗനി അമാവാസി ചടങ്ങുകൾക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 50-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ മേളനഗരയിലെ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ കൂടുതലും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. അതിനിടെ, ത്രിവേണി സംഗമത്തിൽ അമൃതസ്നാനം ആരംഭിച്ചു. മഹാ കുംഭമേളയുടെ രണ്ടാം അമൃതസ്നാന ദിനമായ ഇന്ന് പുല‍ർച്ചെ ഒരു മണിയോടെയാണ് സംഭവം. ഉടൻതന്നെ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ ആംബുലൻസുകൾ പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് തിരിച്ചു. മേളനഗരയിലെ സെൻട്രൽ…

Read More

പാര്‍പ്പിട മേഖലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ട്രേഡ് ലൈസന്‍സ് പുതുക്കാൻ പുതിയ മാനദണ്ഡം; വിശദാംശങ്ങൾ

ബെംഗളൂരു: പാര്‍പ്പിട മേഖലകളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ട്രേഡ് ലൈസന്‍സ് പുതുക്കുന്നതിനുളള പുതിയ മാനദണ്ഡങ്ങളുമായി ബിബിഎംപി 40 മീറ്ററില്‍ കുറവ് വീതിയുളള റോഡുകളിലെ കടകളുടെ വ്യാപാര ലൈസന്‍സുകള്‍ പുതുക്കി നല്‍കില്ല. പാര്‍പ്പിട മേഘലകള്‍ കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങള്‍ കൂടുന്നത് സംബന്ധിച്ച് പരാതികള്‍ കൂടുന്നതോടെയാണ് നിയന്ത്രണം കടുപ്പിക്കുന്നത്. പെര്‍മിറ്റില്ലാത്ത കെട്ടിടങ്ങള്‍, ചട്ടം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍, പാര്‍ക്കിങ് മേഖലകള്‍ എന്നിവയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നല്‍കില്ലെന്ന് ബിബിഎംപി ചീഫ് കമ്മീഷണറിന്റെ ഉത്തരവില്‍ പറയുന്നു. പ്രതി ദിനം 100 കിലോയിലില്‍ കൂടുതല്‍ മാലിന്യം വരുന്ന ഹോട്ടലുകള്‍ ഇത് സംസ്‌ക്കരിക്കാന്‍…

Read More

16 വയസ്സില്‍ താഴെയുള്ള കുട്ടികളെ രാത്രി പതിനൊന്നിന് ശേഷം തീയറ്ററില്‍ പ്രവേശിപ്പിക്കരുത്; ഹൈക്കോടതി

രാത്രി പതിനൊന്നുമണിക്ക് ശേഷമുള്ള സിനിമാ പ്രദര്‍ശനങ്ങള്‍ക്ക് പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി. തീയറ്ററിലും, തീയറ്റര്‍ കോംപ്ലക്‌സിലും മള്‍ട്ടി പ്ലക്‌സിലും നിയന്ത്രണം ബാധകമാണ്. സംസ്ഥാന സര്‍ക്കാരിനോട് ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് തെലങ്കാന ഹൈക്കോടതി നേിര്‍ദേശിച്ചിരിക്കുന്നത്. പുഷ്പ 2 സിനിമാ പ്രദര്‍ശനത്തിന്റെ ദുരന്തമുള്‍പ്പടെയുള്ള പശ്ചാത്തലത്തിലാണ് തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിഡ് ഡി വിജയസേനന്‍ റെഡ്ഡിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സിനിമകളുടെ പ്രീമിയര്‍ ഷോയ്ക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയര്‍ത്തുന്നതും മിഡ് നൈറ്റ് ഷോകള്‍ വയ്ക്കുന്നതിനുമെതിരെയുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല…

Read More