നന്ദിനി പാലിൽ വെള്ളം കലർത്തി: ഡയറി ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ബെംഗളൂരു: : നന്ദിനി മില്‍ക്ക് ഡെയറിയിലെ ജീവനക്കാര്‍ നന്ദിനി പാലില്‍ വെള്ളം കലര്‍ത്തി. പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ അന്വേഷണം നടത്തുകയായിരുന്നു.

അന്വേഷണത്തില്‍ ജീവനക്കാരുടെ തട്ടിപ്പ് വെളിപ്പെടുകയും കുറ്റക്കാരെ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

ജില്ലയിലെ ചിന്താമണി താലൂക്കിലെ മടികെരെ വില്ലേജിലെ മില്‍ക്ക് ബിഎംസി ഡയറിയില്‍ കര്‍ഷകര്‍ കൊണ്ടുവന്ന പാലില്‍ ജീവനക്കാര്‍ വെള്ളം കലര്‍ത്തുകയായിരുന്നു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ചിക്കബല്ലാപ്പൂര്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ എംഡി ശ്രീനിവാസ ഗൗഡ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തില്‍ അനധികൃത ഇടപാടുകള്‍ വെളിപ്പെടുകയും മടികെരെ മില്‍ക്ക് ഡയറി സെക്രട്ടറിയെയും ചിമുല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.നാരായണസ്വാമി ഉള്‍പ്പെടെയുള്ള ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

കര്‍ഷകര്‍ കൊണ്ടുവന്ന ശുദ്ധമായ പാലില്‍ 182 ലീറ്റര്‍ വെള്ളം കലര്‍ന്നതായി ചിമുല്‍ ഉദ്യോഗസ്ഥ സംഘം നടത്തിയ സമഗ്ര അന്വേഷണത്തില്‍ തെളിയുകയായിരുന്നു

ശുദ്ധമായ പാലില്‍ വെള്ളം കലര്‍ത്തി കൊള്ളയടിച്ച പണം യൂണിയന് തിരികെ നല്‍കാനാണ് ചിക്കബല്ലാപ്പൂര്‍ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയനിലെ എം.ഡി.ശ്രീനിവാസ ഗൗഡ ഉത്തരവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
[masterslider id="10"]

Related posts