ഭർത്താവിന്റെ പരാതി; കന്നഡ നടിക്കെതിരെ കേസ് 

ബെംഗളൂരു: ഭര്‍ത്താവും സംവിധായകനുമായ ടി.ജെ.ഹര്‍ഷവര്‍ധന്‍ നല്‍കിയ പരാതിയില്‍ കന്നഡ നടി ശശികലയ്ക്കെതിരെ പോലീസ് കേസെടുത്തു.

ശശികല മാനസികമായി പീഡിപ്പിച്ചതായും പണം തട്ടിയെടുത്തതായും ആരോപിച്ചാണ് കേസ്.

2021ല്‍ സിനിമ ചിത്രീകരണത്തിനിടെയാണ് 37 വയസ്സുകാരനായ ഹര്‍ഷവര്‍ധനും 52 വയസ്സുകാരിയായ ശശികലയും തമ്മില്‍ പരിചയപ്പെടുന്നത്.

ഹര്‍ഷവര്‍ധന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മിക്കാമെന്ന ശശികലയുടെ വാഗ്ദാനത്തിലൂടെയാണ് ഇരുവരും അടുത്തത് എന്നാല്‍ ശശികലയുടെ വിവാഹ വാഗ്ദാനം ഹര്‍ഷവര്‍ധന്‍ നിരസിച്ചു.

  സംസ്ഥാനത്ത് പന്നിപ്പനി പടരുന്നു; കൂടുതൽ കേസുകൾ ന​ഗരത്തിൽ: ലക്ഷണങ്ങൾ, എങ്ങനെ തടയാം? അറിയണം ഈ കാര്യങ്ങൾ!

പിന്നാലെ ശശികല നല്‍കിയ പീഡന പരാതിയില്‍ ഹര്‍ഷവര്‍ധനെ പോലീസ് അറസ്റ്റ് ചെയ്തു.

കേസ് ഒത്തുതീര്‍പ്പെന്ന നിലയിലാണ് 2022 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായത്.

എന്നാല്‍ വിവാഹത്തിനു ശേഷവും കേസില്‍ കുരുക്കുമെന്നു ശശികല ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

സ്വകാര്യ സന്ദേശങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ശാരീരികമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts