യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; കാഴ്ചക്കാരായി നാട്ടുകാർ 

ബെംഗളൂരു: റായ്ച്ചൂർ ജില്ലയിലെ ജലഹള്ളി ഗ്രാമത്തില്‍ 38 കാരിയെ മരത്തില്‍ കെട്ടിയിട്ട് മർദ്ദിച്ചു.

ദണ്ഡമ്മ എന്ന സ്ത്രീയാണ് മർദ്ദനത്തിന് ഇരയായത്.

ഗ്രാമവാസികളെല്ലാം നോക്കിനില്‍ക്കേയാണ് ഇവർ ആക്രമിക്കപ്പെട്ടത്.

ദണ്ഡമ്മയുടെ സുഹൃത്ത് രംഗപ്പ അടുത്തിടെ മരിച്ചിരുന്നു. മരണത്തിന് ഉത്തരവാദി ഇവരാണ് എന്നാരോപിച്ചായിരുന്നു മർദ്ദനം. രംഗപ്പയുടെ കുടുംബാംഗങ്ങളാണ് സ്ത്രീയെ മർദ്ദിച്ചത്.

  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്

പ്രതികള്‍ സ്ത്രീയെ അവരുടെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോവുകയും പുളിമരത്തില്‍ കെട്ടിയിട്ട് വൻ ജനക്കൂട്ടത്തിന് മുന്നില്‍വെച്ച്‌ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയുമായിരുന്നു.

അക്രമം തടയാൻ ഗ്രാമവാസികളാരും തന്നെ തയാറായില്ല. പിന്നീട് പോലീസ് എത്തുകയും ആക്രമണത്തില്‍ നിന്ന് ഇവരെ രക്ഷിക്കുകയുമായിരുന്നു.

സംഭവത്തില്‍ നാല് പേർക്കെതിരെ ജാലഹള്ളി പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts