മഹാ കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് ബെലഗാവി സ്വദേശികളായ അമ്മയും മകളും മരിച്ചു: സംസ്ഥാനത്ത് നിന്നുള്ള നിരവധി പേരെ കാണാതായി

ബെംഗളൂരു: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടന്ന മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബെലഗാവി സ്വദേശികളായ അമ്മയും മകളും മരിച്ചതായി റിപ്പോര്‍ട്ട്.

തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഇവരെ ഇന്ന് രാവിലെ പ്രയാഗ്‌രാജിലെ സ്വകാര്യ ആശുപത്രിയിലാമണ് പ്രവേശിപ്പിച്ചത്.

എന്നാല്‍ ചികിത്സയിലിരിക്കെ അമ്മയും മകളും മരിച്ചതായാണ് വിവരം.

ബെല്‍ഗാമിലെ വടഗാവി സ്വദേശികളായ ജ്യോതി ഹത്തരാവത (50), മേഘ ഹത്തരാവത എന്നിവരാണ് മരിച്ചത്. മരിച്ച ജ്യോതിയുടെ സഹോദരന്‍ ഗുരുരാജ് ഹുദ്ദാരയാണ് ഇക്കാര്യം അറിയിച്ചത്.

  കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജിത് ദീപ്കെ ബോസ്റ്റണിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നു

മൂന്ന് ദിവസം മുമ്പ് സൈരത്ത് ട്രാവല്‍ ഏജന്‍സി വഴി പ്രയാഗ്‌രാജിലേക്ക് യാത്ര ചെയ്ത 13 അംഗ സംഘത്തില്‍ ജ്യോതി ഹത്തരാവത, മേഘ ഹത്തരാവത എന്നിവരും ഉള്‍പ്പെടുന്നു.

ബെല്‍ഗാമിലുള്ള കുടുംബാംഗങ്ങള്‍ക്ക് രാവിലെ മുതല്‍ ഇവരെ ബന്ധപ്പെടാനായില്ല. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ടെങ്കിലും ലഭിക്കാത്തതിനാല്‍ വീട്ടുകാര്‍ ആശങ്കയിലായിരുന്നു.

അതേസമയം സംഘത്തിലെ ചിലരെ കാണാനില്ലന്ന് മഹാകുംഭമേളയില്‍ കാണാതായതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച ബെലഗാവി സ്വദേശിനി സരോജിനി പറഞ്ഞു,

  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!

‘ഞങ്ങള്‍ 60 പേര്‍ രണ്ട് ബസുകളിലായാണ് മഹാകുംഭമേളയ്ക്ക് വന്നത്. പെട്ടെന്ന് തിക്കിലും തിരക്കിലും പെട്ടു. ഞങ്ങളോടൊപ്പം വന്നവരില്‍ മൂന്നോ നാലോ പേരെ കാണാനില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോഡ്ജിൽ ഡെപ്യൂട്ടി തഹസിൽദാരെ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts