ഇനി ട്രാഫിക്കിലെ അനാവശ്യ കാത്തിരിപ്പ് അവസാനിപ്പിക്കാം: ബെംഗളൂരുവിൽ എ.ഐ. സിഗ്നൽ നിയന്ത്രണ സംവിധാനം മിഴിതുറന്നു

ബെംഗളൂരു: ഗതാഗതം സുഗമമാക്കാനും വാഹനമോടിക്കുന്നവരുടെ യാത്രാസമയം കുറയ്ക്കാനും ലക്ഷ്യമിട്ട് നഗരത്തിലെ 123 പ്രധാന ജംക്‌ഷനുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സിഗ്നൽ നിയന്ത്രണ സംവിധാനം നടപ്പാക്കൽ പൂർത്തിയായി. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ബെംഗളൂരു അഡാപ്റ്റീവ് ട്രാഫിക് കൺട്രോൾ സിസ്റ്റം (ബിഎടിസിഎസ്) പദ്ധതിയുടെ തുടർച്ചയായി നഗരത്തിലെ 165 ജംക്‌ഷനുകളിൽ 123 എണ്ണത്തിലും പുതിയ സിഗ്നലുകൾ സ്ഥാപിച്ചു. ഇതുമൂലം വാഹനയാത്രക്കാരുടെ സുഗമമായ സഞ്ചാരം മാത്രമല്ല, യാത്രാസമയവും കുറയുന്നതായി ട്രാഫിക് വിഭാഗം ജോയിൻ്റ് കമ്മിഷണർ എം.എൻ പറഞ്ഞു .

Read More

നഗരത്തിലെ പെൺവാണിഭ കേന്ദ്രങ്ങളിൽ സിസിബി പൊലീസ് നടത്തിയ റെയ്ഡിൽ നാലുപേർ അറസ്റ്റിൽ; 9 സ്ത്രീകളെ രക്ഷപെടുത്തി

ബെംഗളൂരു : നഗരത്തിലെ വിവിധ ഭാഗങ്ങളിലെ പെൺവാണിഭ കേന്ദ്രങ്ങളിൽ സിസിബി പോലീസ് നടത്തിയ റെയിഡിൽ നാല് പ്രതികളെ പിടികൂടി. 9 സ്ത്രീകൾക്ക് സംരക്ഷണം നൽകി. ബിഇഎൽ ബാരങ്കേയിൽ വീട് വാടകയ്‌ക്കെടുത്ത പ്രതികൾ സംസ്ഥാനത്തിന് പുറത്ത് നിന്ന് ജോലിക്കെത്തിയ യുവതികളെ ഉപയോഗിച്ചുകൊണ്ടാണ് പെൺവാണിഭം നടത്തിയിരുന്നത്. ജോലി വാക്ക്ദാനം ചെയ്ത് എത്തിക്കുന്ന ഇവരെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയായിരുന്നു പതിവ്. പ്രതികൾ ഇടപാടുകാരുമായി ഫോണിൽ ബന്ധപ്പെടുകയും അവരെ വീടുകളിൽ വിളിച്ചുവരുത്തി വേശ്യാവൃത്തി നടത്തുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു. വിദേശികളും ഇതരസംസ്ഥാനക്കാരുമായ യുവതികളെ താമസിപ്പിച്ച് പ്രതികൾ കച്ചവടം നടത്തിവരികയായിരുന്നു. ഇത് സംബന്ധിച്ച്…

Read More

ലക്ഷക്കണക്കിന് രൂപ വായ്പയെടുത്ത് ദമ്പതികൾ മുങ്ങിയതായി പരാതി 

ബെംഗളുരു: തുമകുരുവില്‍ ഗ്രാമവാസികളുടെ പേരുവിവരങ്ങള്‍ ഉപയോഗിച്ച്‌ മൈക്രോഫിനാൻസ് കമ്പനികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ വായ്പ തട്ടിയെടുത്ത ശേഷം ദമ്പതികള്‍ ഒളിവില്‍ പോയതായി പരാതി. മധുഗിരി താലൂക്കിലെ പുരവര ഹോബ്ലിയിലെ ദൊഡ്ഡഹോസഹള്ളിയില്‍നിന്നുള്ള ദമ്പതികളാണ് മുങ്ങിയത്. കുറ്റാരോപിതരായ യു. പ്രതാപ്, രത്നമ്മ എന്നിവർ നടത്തിയ തട്ടിപ്പ് 35ഓളം ഗ്രാമീണർക്ക് മൈക്രോഫിനാൻസ് കമ്പനികളില്‍ നിന്ന് തിരിച്ചടവ് നോട്ടീസ് ലഭിക്കാൻ തുടങ്ങിയതോടെയാണ് പുറത്തായത്. നല്ല വിദ്യാഭ്യാസവും സമൂഹത്തില്‍ വിശ്വാസ്യതയുമുള്ള ദമ്പതികള്‍, സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് പറഞ്ഞ് കർഷക കുടുംബങ്ങളില്‍ നിന്നുള്ള 35 സ്ത്രീകളില്‍നിന്ന് ആധാർ കാർഡുകള്‍ ശേഖരിക്കുകയായിരുന്നു. ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന്…

Read More

രണ്ടര വയസുകാരിയെ കൊന്നത് അമ്മാവൻ; കുറ്റം സമ്മതിച്ചു 

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു. ഒറ്റയ്‌ക്കാണ് കൃത്യം ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ആരെയെങ്കിലും സംരക്ഷിക്കാനാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. എന്തിന്‌ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിലടക്കം വ്യക്തത വരാനുണ്ട്. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നുവെന്നാണ് സൂചന. അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഇയാള്‍ പോലീസിനോട് സഹകരിച്ചിരുന്നില്ല. നിങ്ങള്‍ അന്വേഷിച്ച്‌ കണ്ടെത്തൂവെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നത്. ആഭിചാരക്രിയയൊക്കെ ഉള്ള കുടുംബമാണെന്ന രീതിയില്‍ നാട്ടുകാർ പറഞ്ഞിരുന്നു. ഹരികുമാർ…

Read More

രണ്ട് വയസുകാരിയുടെ മരണം; അമ്മാവന്‍ കുറ്റം സമ്മതിച്ചു; വിശദമായ ചോദ്യം ചെയ്യലിലേക്ക് കടന്ന് പോലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയതില്‍ അമ്മാവന്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ജീവനോടെ കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെന്ന് അമ്മാവന്‍ ഹരികുമാര്‍ പൊലീസിനോട് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അമ്മാവന്റെ കുറ്റസമ്മതത്തില്‍ പൊലീസ് കൂടുതല്‍ പരിശോധന നടത്തിവരികയാണ്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണ സംഘം വിലയിരുത്തി വരികയാണ്. കുട്ടിയുടെ അമ്മ ശ്രീതുയും അച്ഛന്‍ ശ്രീജിത്തും തമ്മില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലൊണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ അടയാളങ്ങളും ദേഹപരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. യഥാര്‍ത്ഥ മരണ കാരണം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന്…

Read More

മൈക്രോഫിനാൻസ് കമ്പനി ജീവനക്കാർ അറസ്റ്റിൽ

ബെംഗളൂരു: വായ്പതിരിച്ചടവ് മുടങ്ങിയതിന് ഗൃഹനാഥനെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് മൈക്രോഫിനാൻസ് കമ്പനി ജീവനക്കാർ അറസ്റ്റിൽ. ഹാസൻ ജില്ലയിലെ കല്ലേനഹള്ളി കോണന്നൂർ ഹോബ്ലിയിലെ രവി എന്ന യുവാവിന്റെ പരാതിയിലാണ് പോലീസ് നടപടി. രവി തന്റെ ഭാര്യയുടെപേരിൽ ഒരു സ്വകാര്യകമ്പനിയിൽനിന്ന് ഒരുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിൽ പലിശയിനത്തിൽ രണ്ട് അടവ് മുടങ്ങിയതിന് കഴിഞ്ഞദിവസം കമ്പനിയിലെ രണ്ടു ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി രവി കോണന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. വീട്ടിലെത്തിയ ഇവർ ഭീഷണിപ്പെടുത്തുകയും പലിശയടയ്ക്കാതെ തിരിച്ചുപോകില്ലെന്നും പറഞ്ഞ് ബഹളമുണ്ടാക്കിയതായും രവി പറഞ്ഞു. തുടർന്ന് ഗ്രാമവാസികളെത്തിയാണ് ജീവനക്കാരെ…

Read More

ബെംഗളൂരു നോർത്തിൽ കണ്ടത് രണ്ട് പുള്ളിപ്പുലികളെ; രാത്രി പെട്രോളിംഗ് ശക്തമാക്കി

ബെംഗളൂരു : ബെംഗളൂരു നോർത്തിൽ രണ്ട് പുള്ളിപ്പുലികളെ കണ്ടതിനെത്തുടർന്ന് പ്രദേശവാസികൾക്ക് വനംവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ശിവകോട്ടെ ഗ്രാമപ്പഞ്ചായത്ത് പരിധിയിലും സമീപ ഗ്രാമങ്ങളിലുമാണ് പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പുലികളെ പിടികൂടാൻ കെണിയൊരുക്കിയിട്ടുണ്ടെന്നും ഗ്രാമവാസികൾക്ക് ബോധവത്കരണം നടത്തിവരികയാണെന്നും ബെംഗളൂരു അർബൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശിവപ്പ ഹൊസമണി പറഞ്ഞു. കുറച്ചുദിവസങ്ങളായി വനംവകുപ്പുദ്യോഗസ്ഥർ രാത്രി പട്രോളിങ് നടത്തുന്നുണ്ട്. രാമഗൊണ്ടനഹള്ളിയിൽ രണ്ട് പുലികൾ ചുറ്റിത്തിരിയുന്നതിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിരുന്നു. ദൃശ്യത്തിലുള്ളത് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിൽ:  അമ്മ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറം മോങ്ങം ഒളമതിലിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിന്റെ അമ്മ മിനിയെ (45) തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ ശുചിമുറിയിലെ ബക്കറ്റിൽ ആയിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരോശോധന ആരംഭിച്ചു.

Read More

പണം മോഷ്ടിക്കാൻ വന്ന കള്ളൻ മെഷീൻ മൊത്തത്തിൽ കൊണ്ടുപോയി..!

ബെംഗളൂരു : ഹാസൻ ജില്ലയിലെ ഹനമന്തപൂർ ഗ്രാമത്തിൽ പണം മോഷ്ടിക്കാനെത്തിയ മോഷ്ടാക്കൾ എടിഎം മെഷീൻ അപഹരിച്ചു. ഹനുമന്തപുരയിൽ ഇന്ത്യ വൺ എന്ന പേരിലുള്ള എടിഎം കേന്ദ്രത്തിലാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെ മോഷ്ടാക്കൾ എടിഎം കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ചു. എന്നാൽ അത് സാധ്യമാകാതെ വന്നപ്പോൾ അവർ എടിഎം മെഷീൻ മൊത്തത്തിൽ കൊണ്ടുപോയി. കൂടാതെ മെഷീനിൽ സിസി ക്യാമറയും ഡിവിആറും ഉള്ളതിനാൽ മെഷീൻ അവിടെ വച്ചാൽ തങ്ങളുടെ സൂചന കിട്ടുമോ എന്ന് ഭയന്നാണ് എടിഎം മെഷീൻ കൂടെ കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ. ഹാസൻ റൂറൽ പോലീസ്…

Read More

ഇനി കാണുന്ന ഇടത്തെല്ലാം വണ്ടി പാർക്ക് ചെയ്‌താൽ പണിപാളും: നഗരത്തിൽ ടോവിംഗ് പുനരാരംഭിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ അനധികൃത പാർക്കിംഗ് പ്രശ്നങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ടോവിംഗ് പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. റോഡുകളിൽ അച്ചടക്കം പാലിക്കുന്നതിനും തെറ്റായ പാർക്കിംഗ് ഗതാഗതത്തിന് തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമായാണ് നടപടി. നഗരത്തിൽ ഇതിന് മുമ്പും ടോവിംഗ് നടപ്പാക്കിയിട്ടുണ്ട്. എന്നാൽ നിരവധി കാരണങ്ങളാൽ ഇത് താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നു. ടോവിംഗ് ജീവനക്കാരുടെ ഉപദ്രവത്തിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് 2022 ഫെബ്രുവരിയിൽ ബെംഗളൂരുവിൽ വാഹന ടോവിംഗ് നയം സംസ്ഥാന സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. പുതുക്കിയ നയം വീണ്ടും കൊണ്ടുവരുന്നത് വരെ ടോവിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് സർക്കാർ…

Read More
Click Here to Follow Us