നഗരത്തിലെ പെൺവാണിഭ കേന്ദ്രങ്ങളിൽ സിസിബി പൊലീസ് നടത്തിയ റെയ്ഡിൽ നാലുപേർ അറസ്റ്റിൽ; 9 സ്ത്രീകളെ രക്ഷപെടുത്തി

ബെംഗളൂരു : നഗരത്തിലെ വിവിധ ഭാഗങ്ങളിലെ പെൺവാണിഭ കേന്ദ്രങ്ങളിൽ സിസിബി പോലീസ് നടത്തിയ റെയിഡിൽ നാല് പ്രതികളെ പിടികൂടി.

9 സ്ത്രീകൾക്ക് സംരക്ഷണം നൽകി. ബിഇഎൽ ബാരങ്കേയിൽ വീട് വാടകയ്‌ക്കെടുത്ത പ്രതികൾ സംസ്ഥാനത്തിന് പുറത്ത് നിന്ന് ജോലിക്കെത്തിയ യുവതികളെ ഉപയോഗിച്ചുകൊണ്ടാണ് പെൺവാണിഭം നടത്തിയിരുന്നത്. ജോലി വാക്ക്ദാനം ചെയ്ത് എത്തിക്കുന്ന ഇവരെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയായിരുന്നു പതിവ്.

പ്രതികൾ ഇടപാടുകാരുമായി ഫോണിൽ ബന്ധപ്പെടുകയും അവരെ വീടുകളിൽ വിളിച്ചുവരുത്തി വേശ്യാവൃത്തി നടത്തുകയും ചെയ്യാറുണ്ടെന്ന് പോലീസ് പറഞ്ഞു.

  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം

വിദേശികളും ഇതരസംസ്ഥാനക്കാരുമായ യുവതികളെ താമസിപ്പിച്ച് പ്രതികൾ കച്ചവടം നടത്തിവരികയായിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സിസിബി വനിതാ സംരക്ഷണ യൂണിറ്റാണ് റെയ്ഡ് നടത്തിയത്. രണ്ട് സ്ത്രീകളും അറസ്റ്റിലായിട്ടുണ്ട്. നിലവിൽ ബദറഹള്ളി സ്‌റ്റേഷൻ പോലീസിൻ്റെ അന്വേഷണം തുടരുകയാണ്.

ബെംഗളുരുവിന്റെ പല ഭാഗങ്ങളിലും പെൺവാണിഭ സംഘങ്ങളിൽ റെയ്ഡ് നടന്നിട്ടുണ്ട്. സംപിഗെഹള്ളി, കെആർ പുരം, രാമമൂർത്തിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ റെയ്ഡിൽ ഹോട്ടലുകളിലും അപ്പാർട്ടുമെൻ്റുകളിലും വീടുകളിലും കച്ചവടം നടത്തുന്നവരെ പിടികൂടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts