പണം മോഷ്ടിക്കാൻ വന്ന കള്ളൻ മെഷീൻ മൊത്തത്തിൽ കൊണ്ടുപോയി..!

ബെംഗളൂരു : ഹാസൻ ജില്ലയിലെ ഹനമന്തപൂർ ഗ്രാമത്തിൽ പണം മോഷ്ടിക്കാനെത്തിയ മോഷ്ടാക്കൾ എടിഎം മെഷീൻ അപഹരിച്ചു. ഹനുമന്തപുരയിൽ ഇന്ത്യ വൺ എന്ന പേരിലുള്ള എടിഎം കേന്ദ്രത്തിലാണ് സംഭവം.

പുലർച്ചെ രണ്ട് മണിയോടെ മോഷ്ടാക്കൾ എടിഎം കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ചു. എന്നാൽ അത് സാധ്യമാകാതെ വന്നപ്പോൾ അവർ എടിഎം മെഷീൻ മൊത്തത്തിൽ കൊണ്ടുപോയി.

  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം

കൂടാതെ മെഷീനിൽ സിസി ക്യാമറയും ഡിവിആറും ഉള്ളതിനാൽ മെഷീൻ അവിടെ വച്ചാൽ തങ്ങളുടെ സൂചന കിട്ടുമോ എന്ന് ഭയന്നാണ് എടിഎം മെഷീൻ കൂടെ കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ.

ഹാസൻ റൂറൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി ചുറ്റുപാടുമുള്ള സിസിടിവി ദൃശ്യങ്ങൾ മുതലെടുത്ത് പ്രതികളെ പിടികൂടാൻ വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
[masterslider id="10"]

Related posts