ഏഷ്യയിലെ ഏറ്റവും മോശം ട്രാഫിക് നഗരങ്ങളിലൊന്നാമതായി ‘നമ്മ ബെംഗളൂരു’

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും മോശം ട്രാഫിക്കുള്ള നഗരങ്ങളിലൊന്നായി ബെംഗളൂരു. ടോംടോം ട്രാഫിക് സൂചികയിലാണ് ബെംഗളൂരു ആദ്യസ്ഥാനത്ത് എത്തിയത്. 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എത്ര സമയം വേണ്ടിവരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പട്ടിക പ്രകാരം ബെംഗളൂരുവിൽ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശരാശരി 28 മിനിറ്റും 10 സെക്കന്‍ഡും വേണം. ബെംഗളൂരുവിൽ ജീവിക്കുന്ന ഒരാള്‍ വര്‍ഷത്തില്‍ 132 മണിക്കൂര്‍ ട്രാഫിക്കില്‍ അധികം ചെലവഴിക്കുന്നതായും കണക്കാക്കുന്നു. അതിവേഗം വളരുന്ന ബെംഗളൂരുവിൽ അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ ജനസംഖ്യയും വര്‍ധിക്കുന്നുണ്ട്. സമീപകാലത്ത് ബെംഗളൂരുവിൽ കടുത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ട്രാഫിക് മാനേജ്മെന്റ്…

Read More

താൻ കാൻസർ മുക്തനായി, ഉടൻ തിരിച്ചെത്തും വീഡിയോയുമായി നടൻ ശിവ രാജ്കുമാർ 

ബെംഗളൂരു: അർബുദ ചികിത്സയുമായി ബന്ധപ്പെട്ട ശസത്രക്രിയ വിജയകരമായി നടന്നതിന് പിന്നാലെ ആരാധകർക്കും അഭ്യുദയകാംക്ഷികള്‍ക്കും ഹൃദ്യമായ പുതുവർഷ സന്ദേശവുമായി നടനും നിർമാതാവുമായ ശിവ രാജ്കുമാർ. താൻ കാൻസർ മുക്തനായെന്നും ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ കന്നഡ നടൻ വെളിപ്പെടുത്തി. ഡിസംബർ 24-ന് യുഎസിലെ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടില്‍ (എംസിഐ) മൂത്രാശയ അർബുദത്തിനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. വിജയകരമായ ശസ്ത്രക്രിയയെക്കുറിച്ചുള്ള അപ്ഡേറ്റിന് ശേഷം, തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരം കാത്തിരുന്നവർക്കാണ് ശിവ് രാജ്കുമാറും ഭാര്യ ഗീതയും സന്തോഷ വാർത്ത നല്‍കിയത്. ‘എല്ലാവർക്കും പുതുവത്സരാശംസകള്‍. നിങ്ങളുടെ പ്രാർത്ഥന കാരണം, ശിവ രാജ്കുമാറിന്റെ എല്ലാ…

Read More

ടാറ്റൂ ബിസിനസിന്റെ മറവിൽ ലഹരി ബിസിനസ്‌; യുവാവ് പിടിയിൽ

ബെംഗളൂരു: കഴിഞ്ഞ ദിവസം നഗരത്തിലെ അപ്പാർട്ട്മെന്റില്‍ നിന്ന് പിടിയിലായ ടാറ്റൂ ആർടിസ്റ്റ്, വൻ ലഹരി ശൃംഖലയിലെ പ്രധാന കണ്ണിയായിരുന്നെന്ന് കണ്ടെത്തിയിരിക്കുകയാണ് പോലീസ്. 3.5 കിലോ ഹൈഡ്രോ കഞ്ചാവ്, 15.5 കിലോ കഞ്ചാവ്, 40 എല്‍എസ്‍ഡി സ്‍ട്രിപ്പുകള്‍, 130 ഗ്രാം ചരസ്, 2.3 ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകള്‍, ത്രാസുകള്‍ എന്നിവയും രണ്ട് മൊബൈല്‍ ഫോണുകളും രണ്ടര കോടി രൂപയും പിടിച്ചെടുത്തു. യെലഹങ്കയിലെ ചൊക്കനഹള്ളി ഗ്രാമത്തില്‍ നിന്ന് പിടിയിലായ 31കാരൻ രക്ഷിത് രമേഷില്‍ നിന്ന് കണ്ടെത്തിയതാവട്ടെ 1.30 കോടി രൂപയും. ലഹരി വില്‍പനയിലെ മുഖ്യ കണ്ണിയായ തവനിഷ്…

Read More

2.50 കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ 

ബെംഗളൂരു: പുതുവത്സരാഘോഷങ്ങള്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച 2.50 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പോലീസ് പിടികൂടി. സെൻട്രല്‍ ക്രൈംബ്രാഞ്ച് നാർകോട്ടിക്സ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. ചൊക്കനഹള്ളിയിലാണ് സംഭവമെങ്കിലും വ്യക്തിയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്തവയില്‍ കഞ്ചാവ്, ഹൈഡ്രോ കഞ്ചാവ്, എല്‍.എസ്.ഡി സ്ട്രിപ്സ്, എം.ഡി.എം.എ തുടങ്ങിയവയുണ്ട്. വിശദമായ ചോദ്യം ചെയ്യലില്‍ എല്‍.എസ്.ഡി സ്ട്രിപ്പുകള്‍ ഗോവയില്‍ നിന്നും ഹൈഡ്രോ കഞ്ചാവ് തായ്‍ലൻഡില്‍ നിന്നും ചരസ് ഹിമാചലില്‍ നിന്നും കഞ്ചാവ് തെലങ്കാനയില്‍ നിന്നും കൂട്ടാളിയുടെ കൂടെ പുതുവത്സരാഘോഷങ്ങള്‍ക്കായി എത്തിച്ചതാണെന്ന് സമ്മതിച്ചിട്ടുണ്ടെന്ന്…

Read More

സ്കൂൾ ബസ് മറിഞ്ഞ് അപകടം; 15 കുട്ടികൾക്ക് പരിക്ക്

കണ്ണൂർ: സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ വളക്കൈയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലേ ആശുപത്രിയിലേക്ക് മാറ്റി. മറ്റു കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ചിന്മയ വിദ്യാലയത്തിലെ സ്കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റോഡരികിലാണ്…

Read More

മൈസൂരു–കൊച്ചുവേളി എക്സ്പ്രസിന്റെ സമയത്തില്‍ മാറ്റം

ബെംഗളൂരു: മൈസൂരു കൊച്ചുവേളി എക്സ്പ്രസിന്റെ (16315) സമയത്തില്‍ മാറ്റം വരുത്തി. ട്രെയിൻ ഇനി പഴയ സമയത്തേക്കാള്‍ 10 മുതല്‍ 15 മിനിറ്റ് നേരത്തേ പ്രധാന സ്റ്റേഷനുകളിലെത്തും. പുതുക്കിയ സമയക്രമം (ബ്രാക്കറ്റില്‍ പഴയ സമയം): മൈസൂരു-കൊച്ചുവേളി എക്സ്പ്രസ് (16315): കെ.എസ്.ആർ ബെംഗളൂരു- 4.40 (4.50), കന്റോണ്‍മെന്റ്-4.52 (5.02), കെ.ആർ പുരം-5.05 (5.15), വൈറ്റ്ഫീല്‍ഡ്- 5.15 (5.25), ബംഗാരപ്പേട്ട്- 5.52 (6.05), കുപ്പം- 6.22 (6.36). കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് (16316): ബംഗാരപ്പേട്ട്- 6.20 (6.23), വൈറ്റ്ഫീല്‍ഡ്- 6.58 (7.04), കെ.ആർ പുരം- 7.10 (7.15), കന്റോണ്‍മെന്റ്- 7.28…

Read More

ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു

ദില്ലി: ബെംഗളുരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ വിവാഹിതനാകുന്നു. കർണാടിക്, പിന്നണി ഗായിക ശിവശ്രീ സ്കന്ദപ്രസാദ് ആണ് വധു. ചെന്നൈ സ്വദേശിയാണ് ശിവശ്രീ. മാർച്ച് 4-ന് ഇരുവരും ബെംഗളുരുവിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിവാഹിതരാകുമെന്ന് റിപ്പോർട്ട്. പൊന്നിയിൻ സെൽവൻ 1-ലെ കാതോട് സൊൽ എന്ന പാട്ടിന്‍റെ കന്നഡ പതിപ്പ് പാടിയിട്ടുണ്ട് ശിവശ്രീ. ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശിവശ്രീ ചെന്നൈ സർവകലാശാലയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തരബിരുദം നേടി. പിന്നീട് മദ്രാസ് സംസ്കൃത കോളേജിൽ നിന്ന് സംസ്കൃതത്തിൽ ബിരുദാനന്തരബിരുദം നേടിയ…

Read More

ബസ് യാത്രക്കിടെ മൂട്ട കടിച്ചു; നടന്റെ ഭാര്യയ്ക്ക് 1.29 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി 

ബെംഗളൂരു: ബസ് യാത്രക്കിടെ മൂട്ട കടിയേറ്റ് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ട യുവതിക്ക് നഷ്ടപരിഹാരമായി 1. 29 ലക്ഷം രൂപ നല്‍കാൻ കോടതി ഉത്തരവ്. ദക്ഷിണ കന്നഡ ജില്ലാ ഉപഭോക്ത‍‍ൃ തർക്ക പരിഹാര കമ്മീഷനാണ് ഉത്തരവിട്ടത്. കന്നഡ നടൻ ശോഭരാജ് പാവൂരിന്റെ നടി ദിപീക സുവർണ നല്‍കിയ പരാതിയിലാണ് നഷ്ടപരിഹാരം നല്‍കാൻ ഉത്തരവിട്ടത്.‌ 2022 ആഗസ്റ്റ് 16നാണ് സംഭവം. സീ ബേർഡ് ടൂറിസ്റ്റ് നടത്തുന്ന സ്വകാര്യ ബസ്സില്‍ ദീപിക മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുമ്പോഴാണ് സംഭവം. ബെംഗളൂരുവിലെ ഓഫീസിനും റെഡ് ബസ് ഓണ്‍ലൈൻ ബുക്കിംഗ് ആപ്പിനും എതിരെ…

Read More

പുതുവർഷാഘോഷം; സംസ്ഥാനത്ത് അര ദിവസം കൊണ്ട് വിറ്റത് 308 കോടി രൂപയുടെ മദ്യം 

ബെംഗളൂരു: പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയില്‍ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയില്‍ വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാള്‍ ഇരട്ടിയാണിത്. 2023 ഡിസംബർ 31ന് ആകെ 193 കോടി രൂപയാണ് എക്സൈസ് വകുപ്പിന് മദ്യവില്‍പ്പനയിലൂടെ കിട്ടിയത്. മുഴുവൻ ദിവസത്തെ കണക്കുകള്‍ കിട്ടിയാല്‍ ലാഭം ഇനിയും ഉയരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്. വകുപ്പിന്‍റെ കീഴിലുള്ള മദ്യവില്‍പനശാലകളില്‍ നിന്ന് വിവിധ എംആർപി ഷോപ്പുകാർ വാങ്ങിയത് ഉള്‍പ്പടെയുള്ള കണക്കാണ് പുറത്ത് വന്നത്.…

Read More

മലയാളികൾക്ക് റെയിൽവേയുടെ പുതുവത്സര സമ്മാനം 

തിരുവനന്തപുരം: മലയാളികള്‍ക്ക് റയില്‍വെയുടെ പുതുവത്സര സമ്മാനം. തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടുന്നു. നിലവില്‍ 16 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിന് പകരം 20 കോച്ചുകളുള്ള ട്രെയിനാകും സർവീസ് നടത്തുക. ഇതിനായി പുതിയ റേക്ക് എത്തിച്ചിട്ടുണ്ട്. റെയില്‍വേ ബോർഡാണ് തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്. കോച്ചുകള്‍ കൂടുന്നതിനായി പുതിയ റേക്ക് തന്നെയാണ് എത്തിച്ചതോടെ നിലവിലുള്ള 16കോച്ചുകളുള്ള റേക്ക് ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം – മംഗലാപുരം വന്ദേഭാരതിനായി ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്. നിലവില്‍ ഈ വന്ദേഭാരതിന് എട്ട്…

Read More
Click Here to Follow Us