ബെംഗളൂരു: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍, കുറ്റവാളികളെ തടയാൻ നൈറ്റ് പട്രോളിംഗ് പോലീസ് സംഘങ്ങളെ പമ്പ് ആക്ഷൻ ഗണ്‍ ഉപയോഗിച്ച് സജ്ജമാക്കാൻ ബെംഗളൂരു സിറ്റി പോലീസ് തീരുമാനിച്ചു. പമ്പ് ആക്ഷൻ തോക്കുകള്‍ക്ക് കൊള്ളക്കാരെയും ,ഗുണ്ടകളെയും ഗുരുതരമായി പരിക്കേല്‍പ്പിക്കാൻ കഴിയും, എന്നാല്‍ ജീവന് ഭീഷണി വളരെ കുറവായിരിക്കും എന്നതാണ് പ്രത്യേകത. 100 മീറ്റർ ദൂരപരിധിയുള്ള ഈ തോക്കുകള്‍, കുറ്റകൃത്യം ചെയ്ത ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്ന കുറ്റവാളികളെ വീഴ്ത്താൻ പോലീസിനെ സഹായിക്കും. പമ്പ് ആക്ഷൻ തോക്കുകള്‍ ഭാരം കുറഞ്ഞതും നൈറ്റ് പട്രോളിംഗ് പോലീസുകാർക്ക് കൊണ്ടുപോകാൻ…
Read MoreDay: 23 January 2025
4 വയസുകാരി അംഗന്‍വാടിയില്‍ തല കറങ്ങി വീണ് മരിച്ചു
കാസർക്കോട്: അംഗന്‍വാടിയില്‍ തലകറങ്ങി വീണ കുട്ടി മരിച്ചു. മധൂര്‍, അറന്തോട്ടെ സ്വദേശികളായ ബഷീര്‍ അഫ്‌ന ദമ്പതികളുടെ മകളായ നാലു വയസ്സുകാരി ഫാത്തിമത്ത്_സഹ്‌റയാണ് മരിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇന്നലെയാണ് കുട്ടി അംഗന്‍വാടിയില്‍ തലകറങ്ങി വീണത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പനി മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Moreലാപ്ടോപ് ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് മരക്കഷ്ണം
ഷാർജ: സാമൂഹിക മാധ്യമത്തില്‍ പരസ്യംകണ്ട് ലാപ്ടോപ്പ് ഓർഡർ ചെയ്ത മലയാളി യുവാവിന് കിട്ടിയത് മരക്കഷണം. ഷാർജ യാർമുക്കില്‍ റസ്റ്ററന്റില്‍ ജോലിചെയ്യുന്ന പത്തനംതിട്ട സ്വദേശി റിജുവിനാണ് ഈ അനുഭവമുണ്ടായത്. കൂറിയർ കൊണ്ടുവന്നയാളുടെ മുന്നില്‍വെച്ചുതന്നെ പാക്കറ്റ് തുറന്ന് പരിശോധിച്ചതിനാല്‍ യുവാവിന്റെ പണം തിരികെക്കിട്ടി. വമ്പിച്ച വിലക്കിഴിവില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്നെന്ന പരസ്യം കണ്ടാണ് റിജു ഓണ്‍ലൈനായി ലാപ്ടോപ്പിന് ഓർഡർ നല്‍കിയത്. സാധനം കൂറിയർ വഴി എത്തിക്കുമ്പോ ള്‍ പണം നല്‍കിയാല്‍ മതിയെന്ന് കമ്പനി റിജുവിനെ അറിയിച്ചു. തുടർന്ന് ചൊവ്വാഴ്ച കൂറിയറില്‍ കാർട്ടണ്‍ എത്തിച്ചുനല്‍കി. പാകിസ്താൻ സ്വദേശിയായിരുന്നു…
Read Moreസംസ്ഥാനത്ത് എം-പോക്സ് കേസ് സ്ഥിരീകരിച്ചു
ബെംഗളൂരു: കർണാടകയില്‍ വീണ്ടും മങ്കി പോക്സ് (എം-പോക്സ്) കേസ് റിപ്പോർട്ട് ചെയ്തു. ദുബായിലേക്ക് യാത്ര ചെയ്ത 40 വയസ്സുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വർഷത്തെ ആദ്യ എം-പോക്സ് കേസാണിത്. യാത്ര ചരിത്രം ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതിനായി കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷവും സംസ്ഥാനത്ത് എം-പോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്ഥാൻ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് യാത്ര പശ്ചാത്തലമുള്ളവർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇവ പിന്നീട് ഭേദമായതായി…
Read Moreകന്നഡ ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചു; മികച്ച നടൻ കിച്ച സുദീപ്, അനുപമ ഗൗഡ മികച്ച നടി
ബെംഗളൂരു : 2019-ലെ കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചു. ‘പൈൽവാൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ച സുദീപിന് മികച്ചനടനുള്ള പുരസ്കാരം ലഭിച്ചു. അനുപമ ഗൗഡയാണ് മികച്ച നടി (ചിത്രം: ത്രയംബകം). 180 സിനിമകൾ അവാർഡിനായി സമർപ്പിച്ചിരുന്നു. പി. ശേഷാദ്രി സംവിധാനംചെയ്ത ‘മോഹൻദാസ്’ ആണ് മികച്ചചിത്രം. ഡാർലിങ് കൃഷ്ണ സംവിധാനംചെയ്ത ‘ലൗ മോക്ക്‌ടെയിൽ’ രണ്ടാമത്തെ മികച്ചചിത്രത്തിനുള്ള പുരസ്കാരം നേടി. സഹനടൻ: തബല നാനി (കെമിസ്ട്രി ഓഫ് കരിയപ്പ), സഹനടി: അനൂഷ കൃഷ്ണ (ബ്രാഹ്മി), ജനപ്രിയ സിനിമ: ഇന്ത്യ വേഴ്‌സസ് ഇംഗ്ലണ്ട്, കുട്ടികളുടെ സിനിമ: എല്ലി ആദൂദു…
Read Moreയശ്വന്തപുര-തിരുവനന്തപുരം ട്രെയിൻ നമ്പർ മാറുന്നു; വിശദാംശങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു : മാർച്ച് മുതൽ യശ്വന്തപുര- തിരുവനന്തപുരം നോർത്ത് പ്രതിവാര തീവണ്ടിയുൾപ്പെടെ വിവിധ തീവണ്ടികളുടെ നമ്പറിൽ മാറ്റംവരുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. മാർച്ച് ആറ്ുമുതൽ യശ്വന്തപുര-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്‌പ്രസ് നമ്പർ 22677 ആയിരുന്നത് 16562 ആകും. മാർച്ച് ഏഴുമുതൽ തിരുവനന്തപുരം നോർത്ത്- യശ്വന്തപുര പ്രതിവാര എക്സ്പ്രസിന്റെ നമ്പർ 22678 ആയിരുന്നത് 16562 ആകുമെന്നും റെയിൽവേ അറിയിച്ചു. തീവണ്ടികളുടെ സമയത്തിലും സ്റ്റോപ്പിലും മാറ്റമുണ്ടാകില്ല. നമ്പർമാറുന്ന മറ്റു ട്രെയിനുകൾ ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ- മൈസൂരു എക്സ്പ്രസ് (12609 ആയിരുന്നത് 16551 ആകും). മാറ്റം…
Read More15 ദിവസത്തിനിടെ 20 വീടുകളിൽ കവർച്ച: നഗരത്തിലെ കവർച്ചസംഘത്തെ കുടുക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു
ബെംഗളൂരു : നഗരത്തിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന സംഘത്തിനായി തിരച്ചിൽ. കഴിഞ്ഞ 15 ദിവസത്തിനിടെ നഗരത്തിൽ 20 വീടുകളിലാണ് കവർച്ച നടത്തിയത്. ആവലഹള്ളി പോലീസ് സ്റ്റേഷൻപരിധിയിൽ വരുന്ന അഞ്ച് ലേഔട്ടുകളിലാണ് കൂടുതൽ കവർച്ച നടന്നത്. ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും മോഷണം പോയി. നാലംഗ മോഷണസംഘമാണ് മിക്ക വീടുകളിലും എത്തിയത്. പകൽസമയം ബൈക്കിലെത്തി കൊള്ളയടിക്കേണ്ട വീടുകൾ കണ്ടെത്തിവെക്കും. പൂട്ടിക്കിടക്കുന്ന വീടുകളാണ് സംഘം ശ്രദ്ധിക്കുന്നത്. വീടിന്റെ പരിസരവും ആളുകളുടെ പ്രവർത്തനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കും. തുടർന്ന് മടങ്ങിപ്പോയി പുലർച്ചെ ഒന്നിനുശേഷം സംഘം…
Read More