ബെംഗളൂരു : ക്രിസ്മസ് അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കണികാണാനില്ല. ചില തീവണ്ടികളിൽ വെയ്റ്റിങ് ലിസ്റ്റ് 300 വരെയെത്തിയിട്ടുണ്ട്. ഡിസംബർ 20 മുതൽ 25 വരെയുള്ള തീവണ്ടികളിലൊന്നിലും ടിക്കറ്റില്ല. അവധിയാത്രയ്ക്ക് ഒരു മാസത്തിലേറെ ബാക്കിനിൽക്കെയാണ് തീവണ്ടികളിൽ ടിക്കറ്റ് തീർന്നത്. ബെംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്ക് പുറപ്പെടുന്ന തീവണ്ടിയിലും ഇത്തവണ ഒരു മാസംമുൻപുതന്നെ ടിക്കറ്റുകൾ തീർന്നു. സാധാരണ വർഷങ്ങളിൽ ഈ തീവണ്ടികളിൽ അവധിയോടടുക്കുമ്പോളാണ് ടിക്കറ്റ് തീരുന്നത്. യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് പ്രത്യേക തീവണ്ടിസർവീസ് വേണമെന്നാണ് ബെംഗളൂരു മലയാളികളുടെ ആവശ്യം. ബെർത്ത്‌നില എറണാകുളം എക്സ്പ്രസ് (12677):…
Read MoreYear: 2024
ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവർക്ക് നേരെ യുവതിയുടെ തെറി അഭിഷേകം
ബെംഗളൂരു: ഒരേ സ്ഥലത്തേക്ക് പോകാൻ രണ്ടു ഓട്ടോറിക്ഷ ബുക്ക് ചെയ്ത യുവതി ഡ്രൈവറുമായി തർക്കിക്കുന്ന വീഡിയോ വൈറൽ. പവൻ കുമാർ എന്ന ഡ്രൈവറാണ് വീഡിയോ പങ്കുവച്ചത്. യുവതി ഇയാളെ ആക്രമിക്കാൻ ശ്രമിക്കുന്നതും തെറിവിളിക്കുന്നതും വീഡിയോയില്‍ കാണാം. ഒലയില്‍ ബുക്ക് ചെയ്ത പ്രകാരമാണ് പവൻ കുമാർ എത്തിയത്. ഇതിനിടെ റാപ്പിഡോയില്‍ യുവതി മറ്റാെരാളെയും ബുക്ക് ചെയ്തിരുന്നുവെന്ന് പവൻ പറയുന്നു. ബുക്ക് ചെയ്തിട്ടില്ലെന്ന് പറയുന്ന യുവതി ഒല ആപ്പ് തുറന്ന് റേറ്റുകള്‍ നോക്കിയിരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. എങ്കില്‍ ഫോണില്‍ അതൊന്ന് കാണിക്കാൻ പവൻകുമാർ ആവശ്യപ്പെട്ടു. ഇവർ ഫോണില്‍ ഒല…
Read Moreനവംബർ 20 ന് സംസ്ഥാനത്ത് ബാറുകൾ അടച്ചിടും
ബെംഗളൂരു: നവംബർ 20ന് മദ്യവില്‍പന ഉണ്ടാകില്ലെന്ന് ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് അറിയിച്ചു. മദ്യവ്യാപാരികളുടെ ആവശ്യങ്ങളോടുള്ള അവഗണനയെ തുടർന്നാണ് അടച്ചിടല്‍ സമരമെന്നും അവർ അറിയിച്ചു. നവംബർ 20ന് മദ്യശാലകള്‍ അടച്ചിടുന്നതോടെ ഖജനാവിന് 120 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും ഫെഡറേഷൻ ഓഫ് വൈൻ മർച്ചൻ്റ് അസോസിയേഷൻസ് ജനറല്‍ സെക്രട്ടറി ബി. ഗോവിന്ദരാജ ഹെഗ്‌ഡെ പറഞ്ഞു. ഇതേ ദിവസം ഫ്രീഡം പാർക്കില്‍ പ്രതിഷേധം സംഘടിപ്പി ക്കാനാണ് തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും വീണ്ടും”ഹോം ഗ്രൗണ്ടിൽ”നേർക്കുനേർ;മൽസരത്തിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; കൂടുതൽ വിവരങ്ങൾ !
ബെംഗളൂരു : വീണ്ടും ചിരവൈരികൾ നഗരത്തിൽ ഏറ്റു മുട്ടുന്നു, ബെംഗളൂരു എഫ്സിയുടെ ഹോം ഗ്രൗണ്ടിൽ കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ രണ്ടാം ഹോം ഗ്രൗണ്ടിൽ ഈ വരുന്ന ഡിസംബർ ഏഴാം തീയതി ശനിയാഴ്ചയാണ് മൽസരം. നമ്മുടെ കണ്ഠീരവ സ്റ്റേഡിയത്തിൽ ! കഴിഞ്ഞ ഏതാനും വർഷത്തെ കണക്കുകൾ നോക്കിയാൽ മൽസരഫലങ്ങൾ ബെംഗളൂരുവിന് അനുകൂലമായിരുന്നു എന്നാലും തോൽക്കുന്തോറും വീര്യം കൂടുന്ന ആരാധകരുള്ള ലോകത്തിലെ ഏക കാൽപന്ത് കളിക്കുട്ടമായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആരാധകർ നഗരത്തിലേക്ക് ഒഴുകിയെത്തുമെന്നത് ഉറപ്പ്. പേടിഎം ഇൻസൈഡറിലൂടെ ഇപ്പോൾ ടിക്കറ്റ് ഉറപ്പിക്കാം. നോർത്ത് അപ്പർ സ്റ്റാൻ്റിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ്…
Read Moreമാട്രിമോണി വഴി തട്ടിപ്പ്; സ്ത്രീകളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ
ബെംഗളൂരു: മാട്രിമോണി വെബ്‍സൈറ്റുകള്‍ വഴി സ്ത്രീകളെ ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. എട്ട് സ്ത്രീകളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയ ഇയാള്‍ വർഷങ്ങളായി പോലീസിന് കബളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. മണ്ഡ്യ ജില്ലയിലെ മച്ചഹള്ളി സ്വദേശിയായ മധു എന്നയാളാണ് പിടിയിലായത്. വ്യാപാര സ്ഥാപനം നടത്തിയിരുന്ന മധു ഒരു പ്രമുഖ കന്നഡ മാട്രിമോണി വെബ്‍സൈറ്റ് വഴിയാണ് തട്ടിപ്പിന് സ്ത്രീകളെ കണ്ടെത്തിയത്. വിവാഹ ആലോചനകള്‍ക്കായി സ്ത്രീകളെ പരിചയപ്പെട്ട ശേഷം ഇവരുമായി സംസാരിച്ച് പരിചയം സ്ഥാപിക്കുകയും അടുത്ത പടിയായി ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. തുടർന്ന് വിവിധ കാര്യങ്ങള്‍ക്കായി സ്ത്രീകളില്‍…
Read Moreതെരുവ് നായയുടെ ആക്രമണത്തിൽ 9 വയസുകാരന് ഗുരുതര പരിക്ക്
ബെംഗളൂരു: റെയ്ച്ചൂർ ശക്തിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ദേവസുഗോരുവില്‍ തെരുവ് നായുടെ ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കെ. ധർമേന്ദ്രയുടെ മകൻ രാമുവാണ് (ഒമ്പത്) ആക്രമണത്തിന് ഇരയായത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന കുട്ടിയുടെ കൈയിലും മുഖത്തും നായ് കടിക്കുകയായിരുന്നു. മുഖത്തിന്റെ വലതു ഭാഗത്താണ് സാരമായ പരിക്ക്. കുട്ടിയെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഴ്ചക്കിടയില്‍ നടക്കുന്ന മൂന്നാമത്തെ തെരുവുനായ് ആക്രമണമാണിതെന്ന് നാട്ടുകാർ പറഞ്ഞു.
Read More50 കോടി ബിജെപി വാഗ്ദാനം ചെയ്‌തെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ബിജെപി
ബെംഗളൂരു : സർക്കാരിനെ വീഴ്ത്താൻ 50 കോൺഗ്രസ് എം.എൽ.എ.മാർക്ക് 50 കോടി രൂപ വീതം ബി.ജെ.പി. വാഗ്ദാനം ചെയ്‌തെന്ന ആരോപണം തെളിയിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യെ വെല്ലുവിളിച്ച് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര. ആരോപണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താൻ അദ്ദേഹം സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു. ബുധനാഴ്ച മൈസൂരുവിലെ ടി.നരസിപുരയിൽ നടന്ന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു സിദ്ധരാമയ്യ ആരോപണമുന്നയിച്ചത്. ബി.ജെ.പി. യുടെ വാഗദാനം ഒരു എം.എൽ.എ.പോലും അംഗീകരിച്ചില്ലെന്നും അതുകൊണ്ടാണ് ബി.ജെ.പി. ഇപ്പോൾ തനിക്കെതിരേ വ്യാജ കേസുകൾ നൽകുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചിരുന്നു. 50 കോടി രൂപ വീതം വാഗ്ദാനം ചെയ്യാൻ എവിടെനിന്നാണ് ബി.ജി.പി.ക്ക് ഇത്രയധികം…
Read Moreഎലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
ചെന്നൈ : എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈയില്‍ കുന്ദ്രത്തൂരിലാണ് സംഭവം. വിശാലിനി (ആറ്), സായ് സുധൻ (ഒരു വയസ്സ്) എന്നീ കുട്ടികളാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളായ ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ബാങ്ക് മാനേജറാണ് ഗിരിധരൻ. എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർ എലി വിഷം മുറിയില്‍ പലയിടത്തായി വിതറിയിട്ടു. രാത്രി കുടുംബം ഉറങ്ങുമ്പോള്‍ എ.സി. ഓണാക്കുകയും ചെയ്തു. രാവിലെ നാലുപേരും അവശനിലയിലാകുകയായിരുന്നു. ബന്ധുക്കള്‍…
Read Moreശ്രീരംഗപട്ടണ ജുമാ മസ്ജിദിലെ മദ്രസ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാർ
ബെംഗളൂരു : ശ്രീരംഗപട്ടണ ജുമാ മസ്ജിദിൽ പ്രവർത്തിക്കുന്ന മദ്രസ ഒഴിപ്പിക്കാൻ മാണ്ഡ്യ ജില്ലാഭരണകൂടത്തിനും സംസ്ഥാന സർക്കാരിനും നിർദേശംനൽകണമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. മസ്ജിദിൽ അനധികൃതമായാണ് മദ്രസ പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കനകപുര കബ്ബാളു സ്വദേശി അഭിഷേക് ഗൗഡ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജി പരിഗണിക്കവേയാണ് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ. അരവിന്ദ് കാമത്ത് ആവശ്യമുന്നയിച്ചത്. 1951-ൽ മസ്ജിദിനെ സംരക്ഷിത സ്മാരകമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതാണെന്നും പറഞ്ഞു. എന്നിട്ടും അനധികൃതമായി മദ്രസ പ്രവർത്തനം തുടരുന്നതായും ചൂണ്ടിക്കാട്ടി. എന്നാൽ, 1963 മുതൽ മസ്ജിദിന്റെ ഉടമസ്ഥാവകാശം വഖഫ് ബോർഡിനാണെന്നും അതിനാൽ…
Read More3.4 കോടി രൂപയ്ക്ക് ടിപ്പു സുല്‍ത്താന്റെ തിളങ്ങുന്ന വാള്‍ ലേലത്തില്‍ വിറ്റു
മൈസൂർ രാജാവായിരുന്ന ടിപ്പു സുല്‍ത്താൻ്റെ ആയുധ ശേഖരത്തിലുണ്ടായിരുന്ന വാള്‍ ലേലത്തില്‍ വിറ്റു. കടുവയുടെ ചിഹ്നവും പിതാവ്ഹൈദരലിയെ പരാമർശിക്കുന്ന ‘ഹ’ എന്ന അറബി അക്ഷരവും വാളില്‍ കൊത്തിയിരിക്കുന്നു. ടിപ്പു സുല്‍ത്താൻ്റെ അന്ത്യം സംഭവിച്ച 1799-ലെ യുദ്ധത്തില്‍ അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് കരുതുന്ന വാളാണിതെന്നും പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പു ഉപയോഗിച്ച തിളങ്ങുന്ന വായ്ത്തലയുള്ള വാളാണ് ലണ്ടനിലെ ബോണ്‍ഹാംസ് ഓക്ഷൻ ഹൗസില്‍ 317,900 പൗണ്ടിന് (3.4 കോടി രൂപ) ലേലത്തില്‍ വിറ്റത്. യുദ്ധ ശേഷം ബ്രിട്ടീഷുകാർ ക്യാപ്റ്റൻ ജെയിംസ് ആൻഡ്രൂ…
Read More