പ്രശസ്ത സിനിമ സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇവർ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം,മീശമാധവൻ, കരുമാടിക്കുട്ടൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു മീന 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായി.
Read MoreYear: 2024
പഴയ കസവ് സാരികൾ ഉണ്ടോ 40.000 രൂപ വരെ തരാം എന്നുള്ള റീലുകളെല്ലാം കാണാറുണ്ടോ ? എന്നാൽ ഇത് ഉപേക്ഷിക്കുന്നത് ആലോചിച്ചിട്ട് മതി; അറിയാൻ വായിക്കം
കസവ് സാരി എവിടെയെങ്കിലും കണ്ടാൽ അവിടെയൊരു മലയാളി കൈയ്യൊപ്പ് ഉറപ്പാണ് അത് ആരും കൈവിടല്ലേ വീട്ടിൽ ഉപയോഗ്യശൂന്യമായ പഴയ കസവ് സാരി ഉണ്ടോ? 40.000 രൂപ വരെ തരാം. റീലുകളിലും, ദിനപത്രങ്ങളിൽ തിരുകിയ കടലാസ് പരസ്യങ്ങളിലുമായി ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്. ചിലർ ഇത് കണ്ട് മൂക്കത്ത് വിരൽ വച്ചു, മറ്റ് ചിലർ വീട്ടിലെ അലമാരകൾ അരിച്ചു പെറുക്കി ഇനി എങ്ങാനും പഴയ കസവ് സാരിയോ പാട്ടുപാവാടയോ കസവുള്ള എന്തെങ്കിലും കിട്ടുമോയെന്ന് നോക്കി പരക്കം പായുന്നു. എത്ര കീറിയതാണേലും മുഷിഞ്ഞതാണേലും കസവ് ആണെങ്കിൽ ഇതിന്…
Read More13 വർഷത്തിന് ശേഷം മൈസുരുവിലെ മാരാമമ്മ ക്ഷേത്രം വീണ്ടും തുറന്നു
ബെംഗളൂരു: മൈസുരു ജില്ലയിലെ മാർബലി ഗ്രാമത്തിലെ മാരാമമ്മ ക്ഷേത്രത്തിൻ്റെ വാതിൽ 13 വർഷത്തിന് ശേഷം തുറന്നു. ഏകദേശം 13 വർഷം മുമ്പ് ക്ഷേത്ര സ്ഥലത്തെ ചൊല്ലി ഇരു സമുദായങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്ഷേത്രം പൂട്ടിയത്. മൈസൂർ താലൂക്ക് തഹസിൽദാർ മഹേഷ് കുമാർ രണ്ട് സമുദായ നേതാക്കളെ വിളിച്ച് പ്രശ്നം പരിഹരിക്കാൻ യോഗം ചേർന്നു. പ്രശ്നപരിഹാരമായതോടെയാണ് അടച്ചിട്ടിരുന്ന മാരാമമ്മ ക്ഷേത്രത്തിൻ്റെ വാതിൽ തുറന്നത്. പിന്നീട് വിശേഷാൽ പൂജയും നടന്നു. ഇനിമുതൽ പൂജകൾപതിവുപോലെ നടക്കും.
Read Moreവിവാഹിതയായ യുവതിയും കാമുകനും മരിച്ച നിലയിൽ
ബെംഗളൂരു: മദ്ദൂർ താലൂക്കില്‍ വിവാഹിതയായ യുവതിയും വിവാഹിതയായ കാമുകനും ആത്മഹത്യ ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. മദ്ദൂർ താലൂക്കിലെ യരഗനഹള്ളി സ്വദേശിനിയായ സൃഷ്ടിയും (20) ബെള്ളൂർ സ്വദേശിയും ബന്നിഹള്ളിയിലെ പ്രസന്നയും (25) ആണ് ജീവനൊടുക്കിയത്. കോളജില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. മൂന്ന് വർഷം മുമ്പ് പ്രസന്ന, സ്പന്ദനയെന്ന യുവതിയെയും, സൃഷ്ടി യെരഗനഹള്ളിയിലെ ദിനേശനെയും ഒന്നര വർഷം മുമ്പ് വിവാഹം കഴിച്ചു. എന്നിരുന്നാലും, അവർ അവരുടെ ബന്ധം തുടരുകയായിരുന്നു. ഇതിനിടെ ഭാര്യയുടെ അവിഹിത ബന്ധം മനസിലാക്കിയ ദിനേശ് ഇക്കാര്യം സൃഷ്ടിയോട് ചോദിക്കുകയും…
Read More‘ബെംഗളൂരു വിടാന്‍ 101 കാരണങ്ങള്‍’ വൈറലായി യുവതിയുടെ കുറിപ്പ്
ബെംഗളൂരു: ഉത്തരേന്ത്യയിലെ പ്രസിദ്ധമായ തെരുവി ഭക്ഷണമാണ് പാനിപ്പൂരി. തൈര് നിറച്ച നന്നായി മൊരിഞ്ഞ പുരിയാണ് ദഹി പൂരി, മസാല ചേർത്ത ഉരുളക്കിഴങ്ങ്, വേവിച്ച ചിക്കൻ, ചട്ണികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിങ്ങനെ വൈവിധ്യമുള്ള രുചികളിലും ഇന്ന് പാനിപ്പൂരി ലഭിക്കും. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട, ആഷിക എന്ന എക്സ് ഉപയോക്താവിന്‍റെ കുറിപ്പില്‍ നിന്നുമാണ് സംഭവങ്ങളുടെ തുടക്കം. ദഹിപ്പൂരിയെ കുറിച്ചുള്ള ആഷികയുടെ കുറിപ്പ് ഇതിനകം നാലര ലക്ഷത്തിലേറെ ആളുകള്‍ കണ്ടു കഴിഞ്ഞു. ബെംഗളൂരു വിടാൻ 101 കാരണങ്ങള്‍. ഓർഡർ ചെയ്ത ദഹി പുരിക്ക് പകരം, അക്ഷരാർത്ഥത്തില്‍ ലഭിച്ചത്…
Read Moreകുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; യുവാവിനെ ബന്ധുക്കൾ തല്ലിക്കൊന്നു
ബെംഗളൂരു: 20 ദിവസം പ്രായമായ കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാളെ ബന്ധുക്കള്‍ കൊലപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ സിദ്ധാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഫാക്ടറിയിലെ ജീവനക്കാരനായ സല്‍മാൻ ഖാനാണ് മരിച്ചത്. സല്‍മാൻ്റെ ബന്ധുക്കളായ ഉമർ (40), സയ്യിദ് അൻസാരി (36), ഇവരുടെ സുഹൃത്ത് മുഹമ്മദ് ഷോയിബ് (27) എന്നിവരാണ്പ്രതികളെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. മദ്യപാനിയായിരുന്ന ഖാൻ പലപ്പോഴും ഭാര്യയുമായി വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ദമ്പതികള്‍ തമ്മില്‍ തർക്കമുണ്ടായി, ഖാൻ്റെ ഭാര്യ ‘112’ ഹെല്‍പ്പ് ലൈനില്‍ വിളിച്ചു. പോലീസ് വരുന്നുണ്ടെന്നറിഞ്ഞ് ഖാൻ ഇവിടെ…
Read Moreഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന 9 വയസുകാരന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ അപകടത്തിപ്പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന 9 വയസുകാന്‍ ശ്രീ തേജിന് മസ്തിഷ്‌ക മരണം സ്ഥിതീകരിച്ചു. ഹൈദരാബാദ് സിറ്റി പൊലീസാണ് വാര്‍ത്താ സമ്മേളനത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍ കുട്ടിയുടെ അമ്മ മരണപ്പെട്ടിരുന്നു. തിക്കിലും തിരക്കിലും പെട്ടുണ്ടായ ശ്വാസതടസ്സം മൂലം ശ്രീ തേജയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചു. വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടി ഇപ്പോഴുള്ളത്. സുഖം പ്രാപിക്കാന്‍ ഒരുപാട് സമയമെടുക്കുമെന്നാണ് ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞത്. ചികിത്സ നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹൈദരാബാദ് കിംസ് ആശുപത്രിയില്‍…
Read Moreഅശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇന്ത്യയുടെ ഐതിഹാസിക സ്പിന്നർ ആർ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ന് ഗാബ ടെസ്റ്റ് അവസാനിച്ചതിനു പിന്നാലെയാണ് അശ്വിന്റെ പ്രഖ്യാപനം വന്നത്. ഈ ഓസ്ട്രേലിയൻ പരമ്പരയിലും അവസാനം നടന്ന ന്യൂസിലൻഡ് പരമ്ബരയിലും അശ്വിൻ അത്ര നല്ല പ്രകടനമാായിരുന്നില്ല നടത്തിയത്. ഇതിനു പിന്നാലെയാണ് അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 106 ടെസ്റ്റുകള്‍ ഇന്ത്യക്ക് ആയി കളിച്ച അശ്വിൻ 537 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. മാത്രമല്ല ബാറ്റു കൊണ്ട് പലപ്പോഴും ഇന്ത്യയെ സഹായിച്ച അദ്ദേഹം 6 ടെസ്റ്റ് സെഞ്ച്വറികളും നേടി. 116 ഏകദിനങ്ങളില്‍ നിന്ന് 156 വിക്കറ്റും…
Read Moreനഗരത്തിൽ 24 കോടിയുടെ എം.ഡി.എം.എ. പിടിച്ചു; നൈജീരിയൻ വനിത അറസ്റ്റിൽ
ബെംഗളൂരു : നഗരത്തിൽ 24 കോടിരൂപ വിലമതിക്കുന്ന 12 കിലോഗ്രാം എം.ഡി.എം.എ. ക്രിസ്റ്റലുകൾ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ടി.സി. പാളയയിൽ താമസിക്കുന്ന നൈജീരിയൻ വനിത റോസ്‌ലിനെ (40) അറസ്റ്റുചെയ്തു. സംസ്ഥാനത്തെ ഏറ്റവുംവലിയ ലഹരിവേട്ടകളിലൊന്നാണിതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. ടി.സി. പാളയയിൽ പലചരക്ക് കട നടത്തുകയായിരുന്നു യുവതിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിദേശയുവതി ലഹരി ഇടപാടുകൾ നടത്തുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്ന് സി.സി.ബി. നടത്തിയ പരിശോധനയിലാണ് കച്ചവടസ്ഥലത്തുനിന്ന് എം.ഡി.എം.എ. പിടിച്ചെടുത്തത്. 70 സിം കാർഡുകളും പോലീസ് പിടിച്ചെടുത്തു. ബെംഗളൂരുവിലുള്ള വിദേശപൗരന്മാർക്കും…
Read Moreജാഗ്രത പാലിക്കണം; സംസ്ഥാനത്ത് ഈ വർഷം സൈബർ തട്ടിപ്പിൽ 137% വർധന; ഈ വർഷം നഷ്ടം 2047.2 കോടി
ബെംഗളൂരു∙ കർണാടകയിൽ സൈബർ തട്ടിപ്പുകളിൽ നവംബർ വരെ 20,875 കേസുകളിലായി 2047.2 കോടി രൂപ നഷ്ടമായി. മുൻ വർഷത്തെ അപേക്ഷിച്ച് 137% വർധന. 2023ൽ ഇതു 862.7 കോടി രൂപയായിരുന്നു. ഓരോ മണിക്കൂറിലും ശരാശരി 7 ലക്ഷം രൂപ വീതം നഷ്ടപ്പെടുന്നതായി സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കാർഡുകളുമായും നെറ്റ് ബാങ്കിങ്ങുമായും ബന്ധപ്പെട്ട ഒടിപി തട്ടിപ്പുകളിലാണ് കൂടുതൽ പേർക്കും പണം നഷ്ടമാകുന്നത്. സർക്കാർ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരാണെന്ന വ്യാജേന കേസുകളിൽ പ്രതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വെർച്വൽ അറസ്റ്റിലാക്കി പണം തട്ടുന്നതും വ്യാപകമാണ്. 109…
Read More