ബയപ്പനഹളളി മേല്‍പാലത്തിന് സ്ഥലമേറ്റെടുക്കൽ ആരംഭിച്ചു; പുറത്തിയാകുമ്പോൾ 4 ഭാഗത്ത് നിന്നുളളവര്‍ക്ക് ടെര്‍മിനലിലേക്ക നേരിട്ട് എത്താം: വിശദാംശങ്ങൾ

ബെംഗളൂരു: ബയപ്പനഹളളി വിശ്വേശരായ്യ റെയില്‍വേ ടെര്‍മിനലിനെ എസ്എംവിടി ബന്ധിപ്പിച്ച് ബാനസവാടി റോഡിലെ ഐഒസി ജംഗ്ഷനില്‍ പുതിയ മേല്‍പാലം നിര്‍മിക്കാനുളള സ്ഥലമേറ്റെടുപ്പ് നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ് ഫെബ്രുവരിയില്‍ മന്ത്രിസഭഅനുമതി നല്‍കിയ പാലത്തിന് 345 കോടി രൂപയാമ് ചെലവ്.

ഐഒസി ജംഗ്ഷനിലെ നിലവിലെ റെയില്‍വേ പാലം പൊളിച്ച് നീക്കി നഗരത്തിന്റെ 4 ഭാഗത്ത് നിന്നുളളവര്‍ക്ക് ടെര്‍മിനലിലേക്ക നേരിട്ട് എത്താവുന്ന രീതിയിലാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്.

  താരങ്ങളുടെ പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്; യുവതലമുറയ്ക്ക് മുന്നറിയിപ്പുമായി രജനീകാന്ത്

മാരുതി സേവാ നഗര്‍, കമ്മനഹളളി, ബയ്യപ്പനഹളളി,ബാനസവാടി എന്നിവിടങ്ങലില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് 4 മേല്‍പാലം റാംപുകള്‍ വഴി ടെര്‍മിനലിലെ പാര്‍ക്കിങ് സ്ഥലത്തെത്താം. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ നിയന്ത്രണത്തിലുളള ബെംഗളൂരു സ്മാര്‍ട്ട് ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡിനാണ് നിര്‍മാണ ചുമതല.

2022ലാണ് രാജ്യത്തെ ആദ്യത്തെ എസി റെയില്‍വേ ടെര്‍മിനല്‍ ബയപ്പനഹളളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഐഒസി ജംഗ്ഷനിലെ വീതികുറഞ്ഞ മേല്‍പാലത്തില്‍ ഗതാഗതക്കുരുക്ക് പതിവാണ്. ഓള്‍ഡ് മദ്രാസ് റോഡില്‍ നിന്ന് വരുന്നവര്‍ക്ക് ജീവനഹളളി മോല്‍പാലത്തിലൂടെ ടെര്‍മിനലിലേക്ക് എത്താം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രദ്ധിക്കു!!! വാട്ടര്‍ ബില്ല് മാസംതോറും അടച്ചിട്ടും ബില്ലിൽ കുടിശ്ശിക കോടികള്‍ ; അപ്പാർട്മെന്റിലെ താമസക്കാർ ആശങ്കയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്
[masterslider id="10"]

Related posts

Click Here to Follow Us