ബെംഗളൂരു: ബെംഗളൂരുവിലെ ഒപ്ടിക്കൽ ഫൈബർ കേബിളുകൾക്കും (ഒഎഫ്സി) വൈദ്യുതി ലൈനുകൾക്കുമായി പ്രത്യേക സംവിധാനവുമായി ബിബിഎംപി. സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന ഇവയ്ക്കായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ യൂട്ടിലിറ്റി ഇടനാഴി നിർമിക്കുമെന്ന് ബിബിഎംപി അറിയിച്ചു. ഇതിനായി ബിബിഎംപി വർക്ക് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. 12,800 കിലോമീറ്റർ നീളുന്ന പദ്ധതിക്ക് 200 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. നഗരത്തിലുടനീളം ഭൂഗർഭ യൂട്ടിലിറ്റി ഇടനാഴി നിർമിച്ച് ഒഎഫ്സികൾ അവയിലേക്ക് മാറ്റി ടെലികമ്മ്യൂണിക്കേഷനും ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചറും സമന്വയിപ്പിക്കുന്ന മറ്റൊരു ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വൈദ്യുതി വിതരണ ആവശ്യങ്ങൾക്കായി ബെസ്കോമിനും സ്മാർട്ട്…
Read MoreYear: 2024
മെട്രോ ടിക്കറ്റ് നിരക്കിൽ 20% വരെ കൂടും: വിദഗ്ധ സമതി റിപ്പോർട്ട് 2 ആഴ്ചക്കുള്ളിൽ സമർപ്പിക്കും
ബംഗളുരു : മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരിക്കുന്നതിന് നിയോഗിച്ച സമതി 2 ആഴ്ചക്കുള്ളിൽ ബി എം ആർ സിക്ക് റിപ്പോർട്ട് സമർപ്പിക്കും. ടിക്കറ്റ് നിരക്ക് 20% ത്തോളം വർധിക്കുമെന്നാണ് സൂചന. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ആർ തരണിയുടെ നേതൃത്വത്തിലുള്ള സമതി ബി എം ആർ സി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. നേരെത്തെ നിരക്ക് പരിഷ്കരിക്കാനുള്ള ചട്ടകൂടുകൾ പരിചയപ്പെടാൻ ഹോങ്കോങ്, സിങ്കപ്പൂർ, ഡൽഹി നഗരങ്ങളിൽ സമതി സന്ദർശനം നടത്തിയിരുന്നു. നിരക്ക് വർധനവിനെ കുറിച്ച് ജനങ്ങളോട് ബി എം ആർ സി…
Read Moreകുഴൽക്കിണറുകൾ ഉടൻ അടക്കണം ഇല്ലങ്കിൽ ഇനി 250000 പിഴയും ഒരു വർഷം തടവും
ബെംഗളൂരു: ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ അടച്ചില്ലെങ്കിൽ 25000 രൂപ പിഴ ചുമത്തേണ്ടി വരും. ഇതിനായുള്ള ഭേദഗതി ബിൽ (കർണാടക ഭൂഗർഭജല ആക്റ്റ്, 2011, റൂൾസ്, 2012) സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഐക്യകണ്‌ഠേന പാസാക്കി. കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ നടപടികൾ പാലിച്ചില്ലെങ്കിൽ ഒരു വർഷം വരെ തടവും പിഴയും ഉൾപ്പെടെയുള്ള കർശന ശിക്ഷയും ബിൽ ശുപാർശ ചെയ്യുന്നുണ്ട്. തുറസ്സായ കുഴൽക്കിണറുകളിൽ കുട്ടികൾ വീഴുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിൽ പാസാക്കിയതെന്ന് മന്ത്രി ബൈരതി ബസവരാജ് പറഞ്ഞു. കുഴൽക്കിണർ കഴിക്കുന്നവർ…
Read Moreമൈസൂരു കൊട്ടാരത്തിൽ ഈ വർഷത്തെ പുഷ്‌പോത്സവം 21 മുതൽ തുടങ്ങും
ബെംഗളൂരു : മൈസൂരു കൊട്ടാരത്തിൽ ഈ വർഷത്തെ പുഷ്പോത്സവം ഡിസംബർ 21 മുതൽ 31വരെ നടക്കും. ക്രിസ്മസ് അവധിക്കാലത്ത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി ഏറെ വൈവിധ്യങ്ങളോടെയാണ് ഇത്തവണത്തെ പുഷ്പോത്സവം സംഘടിപ്പിക്കുകയെന്ന് മൈസൂർ പാലസ് ബോർഡ് അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് ഒൻപത് വരെയാണ് സന്ദർശകർക്ക് പ്രവേശനം. എല്ലാദിവസും വൈകീട്ട് ഏഴ് മുതൽ ഒൻപത് വരെ കൊട്ടാരം വൈദ്യുത പ്രകാശത്താൽ അലങ്കരിക്കും. പത്തുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാകും. മുതിർന്നവർക്ക് 30 രൂപയാണ് ഫീസ്. മേളയിൽ 25,000-ത്തോളം വിവിധതരം അലങ്കാര പൂച്ചെടികളാണ് ഈ വർഷം…
Read Moreഇലക്ട്രോണിക് സിറ്റിയിൽ 20ാം തിയതി മുതൽ വണ്‍വേ നിയന്ത്രണം ഏർപ്പെടുത്തും; വിശദാംശങ്ങൾ
ബംഗളുരു : അപകടങ്ങളും ഗതാഗത കുരുക്കും കുറക്കാൻ ലക്ഷ്യമിട്ട് ഇലക്ട്രോണിക് സിറ്റി വെസ്റ്റ്ഫേസിലെ റോഡുകളിൽ 20 മുതൽ ജനുവരി 30 വരെ ഗതാഗതം ഒരു ഭാഗത്തേക്ക് മാത്രമായി നിയന്ത്രിക്കും. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാൽ സ്ഥിരമാക്കും. ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് ഉള്‍പ്പടെയുളള ഐടി കമ്പനികളുളള വെസ്റ്റ് ഫോസിലെ റോഡുകളില്‍ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് പതിവാണ്. ഇലക്ട്രാണിക്ക് സിറ്റി ടോള്‍ പ്ലാസയിലേക്കുളള റോഡിലും സമാന അവസ്ഥയാണ്. പ്രത്യേക സാമ്പത്തിക മേഖലയായ ഇവിചെ ഇലക്ട്രോണിക് സിറ്റി ടൗണ്‍ഷിപ്പ് അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് 24 കി.മീ. റോഡ്. 10 സോണുകളിലായി…
Read Moreനഗരത്തിൽ ഇന്നും വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും
ബെംഗളൂരു: നഗരത്തിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെയാണ് വൈദ്യുതി മുടക്കം. സെന്റ് ജോൺ വുഡ് അപാർട്ട്മെന്റ്, തവരക്കെരെ, അസെൻക്ച്വർ, ഒരാക്കിൾ, ക്രൈസ്റ്റ് കോളേജ്, ബിടിഎം ലേഔട്ട്, മജെസ്റ്റിക് അപാർട്ട്മെന്റ്, ഒയാസിസ് ഭവൻ, സദ്ദഗുണ്ടേപാളയ, ഗുരപ്പന ലേഔട്ട്, വിക്ടോറിയ ലേഔട്ട്, പാം ഗ്രോവ് അപാർട്ട്മെന്റ്, ബാലാജി തീയറ്റർ, വിവേക്നഗർ, സന്നെനഹള്ളി, വൊന്നർ, ആഞ്ജനേയ ടെംപിൾ സ്ട്രീറ്റ്, കെഎസ്ആർപി ക്വാർട്ടർസ്, യലുഗുണ്ടേ പാളയ, എയർ ഫോഴ്സ് റോഡ്, രുദ്രപ്പ ഗാർഡൻ, എംജി ഗാർഡൻ, ഓസ്റ്റിൻ…
Read Moreസംസ്ഥാനത്ത് മൈസൂരുവിലടക്കം പുതിയ അഞ്ച് ആധൂനിക കാൻസർ ആശുപത്രികൾ തുടങ്ങും
ബെംഗളൂരു : സംസ്ഥാനത്ത് മൈസൂരുവടക്കം അഞ്ചിടങ്ങളിൽ പുതിയ ആധൂനിക അർബുദ ആശുപത്രികൾ തുടങ്ങുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. ബെലഗാവിയിലെ സുർവണ വിധാൻ സൗധയിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. അർബുദ പരിചരണം വികേന്ദ്രീകരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മൈസൂരു, കാർവാർ, മാണ്ഡ്യ, ശിവമോഗ, തുമകൂരു എന്നിവിടങ്ങളിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ ആശുപത്രികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി മന്ത്രി അറിയിച്ചത്. അനുയോജ്യമായ സ്ഥലം കണ്ടെത്തിയാൽ ബെലഗാവിയിലും…
Read Moreമലയാളിയുടെ മൊബൈൽ കടയിൽ നിന്നും സ്മാർട്ട് ഫോണുകളും രണ്ടുലക്ഷം രൂപയും മോഷണം പോയി
ബെംഗളൂരു : ശിവജിനഗറിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള മൊബൈൽ കടയിൽ മോഷണം. 55 സ്മാർട്ട് ഫോണുകളും രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടു. മലപ്പുറം തിരൂർ സ്വദേശി മുർഷിദ്, സഹോദരൻ മനാഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വിശ്വാസ് കമ്യൂണിക്കേഷൻസിലാണ് മോഷണം നടന്നത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. മുഖംമൂടിയണിഞ്ഞെത്തിയ രണ്ടുപേർ കടയിലെത്തി ഷട്ടർ കുത്തിത്തുറന്ന് മോഷണം നടത്തുകയായിരുന്നു. ശിവജിനഗർ പോലീസ് കേസെടുത്തു.
Read Moreപതിറ്റാണ്ടുകളായി പ്രദേശവാസികളനുഭവിക്കുന്ന ദുരിതത്തിന് അറുതി; വിദ്യാരണ്യപുരത്തെ മാലിന്യം നീക്കൽ പുരോഗമിക്കുന്നു
ബെംഗളൂരു : വിദ്യാരണ്യപുരത്തെ മാലിന്യം നീക്കൽ ദ്രുതഗതിയിൽ. കഴിഞ്ഞ 20 വർഷമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യമാണ് വിദ്യാരണ്യപുരത്ത് തള്ളുന്നത്. നഗരത്തിൽ പ്രതിദിനം 500 ടൺ മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നാണ് കണക്ക്. ഇതിൽ 250 ടൺ മാലിന്യം സംസ്കരിക്കാൻ സൗകര്യമുണ്ട്. ബാക്കിയുള്ള 250 ടൺ മാലിന്യം ഇവിടെ പ്രതിദിനം തള്ളുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി ഇവിടെ മാലിന്യം കുന്നുകൂടുകയാണ്. അമിതമായ ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങളും കാരണം മാലിന്യം നീക്കാനുള്ള ജെ.പി. നഗറിലെയടക്കം ജനങ്ങളുടെ മുറവിളിക്കാണ് ഒടുവിൽ പരിഹാരമാകുന്നത്. മാലിന്യം ഒഴിവാക്കാനായി മാലിന്യത്തിൽ രാസവസ്തുക്കൾ തളിച്ചത്…
Read Moreകേസും അറസ്റ്റും എല്ലാം പിആർ സ്റ്റണ്ടായിരുന്നോ? അറസ്റ്റിന് ശേഷം കുതിച്ച് പുഷ്പ 2
ഹൈദരാബാദ്: അല്ലു അർജുൻ തിയറ്ററിലെത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിലുണ്ടായ അറസ്റ്റിനും ജയിലിനും ജാമ്യത്തിനുമെല്ലാം ശേഷം ‘പുഷ്പ 2’ന്‍റെ കളക്ഷനില്‍ വൻകുതിപ്പുണ്ടായത്. എന്നാൽ ഇതെല്ലാം പി.ആർ സ്റ്റണ്ടായിരുന്നോ എന്ന സംശയമുയർത്തിയിരിക്കുകയാണ് നെറ്റിസൺസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തെലുങ്ക് സൂപ്പർസ്റ്റാർ അല്ലു അർജുനെ ജൂബിലി ഹില്‍സിലെ വസതിയിലെത്തി പോലീസ് അറസ്റ്റ് ചെയ്തത്. ‘പുഷ്പ 2: ദ റൂള്‍’ പ്രീമിയർ ഷോക്ക് എത്തിയ അല്ലുവിനെ കാണാൻ ആരാധകർ തടിച്ചുകൂടിയപ്പോഴുണ്ടായ സംഘർഷത്തിനിടെ തിരക്കില്‍പെട്ട് വീണ് ഭർത്താവിനും മക്കള്‍ക്കുമൊപ്പം തിയറ്ററിലെത്തിയ ഭർദില്‍ഷുക്നഗർ സ്വദേശിനി രേവതി (35) എന്ന യുവതി മരിക്കുകയായിരുന്നു.…
Read More