സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ഊബര്‍ ആപ്പില്‍ മാറ്റങ്ങള്‍; ഇനി വനിതാ ഡ്രൈവര്‍മാരെ തിരഞ്ഞെടുക്കാം, ശബ്ദസന്ദേശമായി പരാതിയും അയക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ബംഗളുരു: സ്ത്രീ സുരക്ഷ ഉറപ്പിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി വെബ് ടാക്സി കമ്പനിയായ ഊബർ. റൈഡിനായി വനിത ഡ്രൈവർമാരെ തിരഞ്ഞെടുക്കാനും ശബ്ദസന്ദേശമായി പരാതി അയയ്ക്കാനുമുള്ള സംവിധാനങ്ങളാണ് ആപ്പിൽ ഒരുക്കിയിട്ടുള്ളത്. വനിതാ ഡ്രൈവർമാരെ തിരഞ്ഞെടുക്കാൻ ആപ്പിലെ വിമൻ റൈഡർ പ്രിഫറെൻസ് ഓപ്ഷൻ ഉപയോഗിക്കാം. ബംഗളുരു ആസ്ഥാനമായ സന്നദ്ധസംഘടനയായ ദുർഗ യുമായി സഹകരിച്ചാണ് ഓഡിയോ റെക്കോർഡിങ് സംവിധാനം ഒരുക്കിയത്. യാത്രയ്ക്കിടെ ഡ്രൈവറുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം ഉണ്ടായാൽ സംവിധാനം ഉപയോഗിക്കാം. റെക്കോഡ് ചെയ്ത ശബ്ദസന്ദേശം നിശ്ചിത സമയത്തിനുള്ളിൽ നീക്കം ചെയ്യപ്പെടും. വെബ് ടാക്സികളിൽ ഒറ്റയ്ക്ക് യാത്ര…

Read More

ശ്രീ അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെസുവർണ്ണ ജൂബിലി ആഘോഷംഡിസംബർ15, 16 തീയ്യതികളിൽ.

ബെംഗളൂരു : ശ്രീ അയ്യപ്പൻ ടെമ്പിൾ ഏരിയ ഭക്തസമിതിയുടെ സുവർണ്ണ ജൂബിലി ആഘോഷം ഡിസംബർ 15, 16 തീയ്യതികളിലായി വിവിധ പരിപാടികളോടെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. ഡിസംബർ 15ന് രാവിലെ 9മണിക്ക് ദോസ്തി ഗ്രൗണ്ടിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ദാസറഹള്ളി എംഎൽഎ എസ്.മുനിരാജു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ചടങ്ങിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 50 വിദ്യാർത്ഥികൾക്ക് വിദ്യാചേതന (പഠനസഹായം) വിതരണംചെയ്യും. 12മണിക്ക് പ്രശസ്ത കന്നഡ പിന്നണി ഗായിക അർച്ചന ഉഡുപ്പ് നയിക്കുന്ന കന്നഡ ഭക്തിഗാനസുധയും, തുടർന്ന് മഹാഅന്നദാനവും…

Read More

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കി

ഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി രണ്ടാഴ്ച. 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയത്. സമയപരിധി ഇനിയും നീട്ടിയില്ലായെങ്കില്‍ ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍…

Read More

മെട്രോ കാത്തു നിന്ന് യാത്രക്കാർ മുഷിയില്ല; ഇനി 3 മിനിറ്റ് ഇടവേളകളിൽ സർവീസ്; മെട്രോ ലൈനുകളിൽ 21 ട്രെയിനുകൾ കൂടി ഉൾപ്പെടുത്തും

ബെംഗളൂരു: നഗരത്തിലെ മെട്രോ ട്രെയിൻ സർവീസുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി പർപ്പിൾ, ഗ്രീൻ ലൈനുകളിലായി 21 ട്രെയിൻ കൂടി ഏർപ്പെടുത്തുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിലവിൽ തിരക്കേറിയ സമയങ്ങളിൽ 5 മിനിറ്റ് ഇടവേളയിലാണ് സർവീസ് നടത്തുന്നത്. ഇത് മൂന്ന് മിനിറ്റിലേക്ക് മാറ്റുമെന്നും അടുത്തവർഷം ഇത് പ്രാബല്യത്തിൽ വരുത്തുമെന്നും അധികൃതർ അറിയിച്ചു. നിലവിൽ 55 ട്രെയിനുകളാണ് ഇരു റൂട്ടുകളിലും സർവീസ് നടത്തുന്നത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 8 ലക്ഷത്തിന് അടുത്തെത്തിയതോടെയാണ് ട്രെയിനുകളുടെ എണ്ണം കൂട്ടുന്നത്. പുതിയ ട്രെയിനുകളിലും 6 കോച്ചുകളാണ് ഉണ്ടാകുക.

Read More

കർണാടക ആർടിസിയുടെ ശബരിമല എ.സി. സ്പെഷ്യൽ സർവീസ് ഇന്ന് മുതൽ: നിരക്ക് ഉൾപ്പെടെ ഉള്ള വിവരങ്ങൾ അറിയാൻ

ബംഗളുരു : കർണാടക ആർ ടി സിയുടെ ശബരിമല ഐരാവത് എ.സി ബസ് ഇന്ന്   സർവീസ് ആരംഭിക്കും. ആദ്യ സർവീസിലെ മുഴുവൻ ടിക്കറ്റും വിറ്റഴിഞ്ഞു. ഉച്ചയ്ക്ക് 1.50ന് ശാന്തിനാഗർ ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 6:45ന് നിലയ്ക്കലിലെത്തും. തിരിച്ച് വൈകിട്ട് 5ന് നിലയ്ക്കലിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10ന് ബംഗളുരുവിലെത്തും. പ്രവർത്തിദിവസങ്ങളിൽ 1748 രൂപയും വരാന്ത്യങ്ങളിൽ 1913 രൂപയുമാമാണ് നിരക്ക്. തിരക്കേറുന്നതോടെ വരാന്ത്യങ്ങളിൽ ഒരു സർവീസ് കൂടി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Read More

ടിക്കറ്റില്ലായാത്ര യാത്ര ഉൾപ്പെടെയുള്ള നടപടികൾ; മൂന്നുമാസത്തിനിടെ ബി.എം.ടി.സി. പിഴയീടാക്കിയത് 19 ലക്ഷംരൂപ

ബെംഗളൂരു : കഴിഞ്ഞ മൂന്നുമാസത്തിനിടെ ടിക്കറ്റില്ലാതെ യാത്രചെയ്തതിനും സ്ത്രീകളുടെ സീറ്റ് കൈയടക്കിയതിനുമുൾപ്പെടെ യാത്രക്കാരിൽനിന്ന് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) പിഴയായി ഈടാക്കിയത് 19 ലക്ഷംരൂപ. 10,069 യാത്രക്കാരിൽ നിന്നാണ് ഇത്രയും തുക ഈടാക്കിയത്. ടിക്കറ്റില്ലാതെ യാത്രചെയ്യുന്നവരെ കണ്ടെത്താൻ ബി.എം.ടി.സി. ചെക്കിങ് ജീവനക്കാർ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ഓഗസ്റ്റ്  സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ചെക്കിങ് ജീവനക്കാർ 57,219 ട്രിപ്പുകൾ പരിശോധിച്ചപ്പോൾ ടിക്കറ്റില്ലാതെ യാത്രചെയ്ത 8891 ആളുകളെയാണ് കണ്ടെത്തിയത്. ഇവരിൽനിന്നായി 17,96,030 രൂപ പിഴയീടാക്കി. സ്ത്രീകളുടെ സീറ്റ് കൈയടക്കിയതിന് 1178 പേർക്കെതിരേയാണ് നടപടിയെടുത്തത്. ഇവരിൽനിന്നായി…

Read More

യാത്രക്കാരുടെ എണ്ണം വർധിക്കുന്നു ; രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി ബെംഗളൂരു രാജ്യാന്തര വിമാനത്താവളം

ബെംഗളൂരു : ഒക്ടോബറിൽ രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമായി ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം. ചെന്നൈ, കൊച്ചി വിമാനത്താവളങ്ങളെ മറികടന്നാണ് ബെംഗളൂരു മൂന്നാമതെത്തിയതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ഒക്ടോബറിൽ ബെംഗളൂരു വിമാനത്താവളത്തിൽ ആകെ 35.7 ലക്ഷം യാത്രക്കാരാണ് എത്തിയത്. 64.4 ലക്ഷം യാത്രക്കാരുമായി ഡൽഹി വിമാനത്താവളവും 44.2 ലക്ഷം യാത്രക്കാരുമായി മുംബൈ വിമാനത്താവളവും ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി. ഒക്ടോബറിൽ 4.9 ലക്ഷം രാജ്യാന്തര യാത്രക്കാരും 30.8 ലക്ഷം ആഭ്യന്തര യാത്രക്കാരുമാണ് ബെംഗളൂരു വിമാനത്താവളത്തിലൂടെ യാത്ര…

Read More

ഇരുപതുകാരിയുമായി ഒളിച്ചോടിയ 40 കാരനെ തല്ലിക്കൊന്നു; 6 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഇരുപതുകാരിയോടൊപ്പം ഒളിച്ചോടിയ നാല്പതുകാരനെ തല്ലിക്കൊന്നു. സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 20 പേർക്കെതിരെ കേസെടുത്തു. ചിത്രദുർഗ ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. കോണനൂര്‍ സ്വദേശി മഞ്ജുനാഥ് ആണ് മരിച്ചത്. മഞ്ജുനാഥിന്റെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ആദ്യ ഭാര്യ തൂങ്ങി മരിച്ചതിനെ തുടര്‍ന്ന് ജയിലിലായിരുന്ന മഞ്ജുനാഥ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇരുപതുകാരിയുമായി പ്രണയത്തിലായത്. തുടർന്ന് ഇരുപത് ദിവസം മുൻപ് ഇരുവരും ഒളിച്ചോടി ഹൊസഗുഡ്ഡ ക്ഷേത്രത്തില്‍ വച്ച്‌ വിവാഹം കഴിച്ചു. ഇതിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ മഞ്ജുനാഥിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. വീട്ടില്‍ വിവാഹചടങ്ങുകള്‍ നടത്താമെന്ന് ഇരുവരെയും…

Read More

പേരിൽ നിന്ന് ബച്ചനെ ഒഴിവാക്കി ഐശ്വര്യ റായ് 

വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ പേരുമാറ്റവുമായി ഐശ്വര്യ റായ്. ദുബായില്‍ നടന്ന ഗ്ലോബല്‍ വിമൻസ് ഫോറത്തില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച്‌ സംവദിക്കാൻ എത്തിയതാണ് താരം. പ്രസംഗിക്കാൻ എത്തിയപ്പോള്‍ സ്ക്രീനില്‍ തെളിഞ്ഞത് ഐശ്വര്യ റായി എന്ന് മാത്രമാണ്. നാളുകളായി പ്രചരിക്കുന്ന വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ പേരുമാറ്റം എത്തിയത്. പരിപാടിയുടെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. നേരത്തെ ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, തങ്ങളുടെ മകള്‍ ആരാധ്യയെ നോക്കിയതിന് ഐശ്വര്യയ്‌ക്ക് അഭിഷേക് ബച്ചൻ നന്ദി പറഞ്ഞിരുന്നു. മകള്‍ ജനിച്ചപ്പോള്‍ ഐശ്വര്യ തന്റെ അഭിനയ ജീവിതത്തില്‍ നിന്ന് മാറിനില്‍ക്കാൻ തീരുമാനിച്ചതായും…

Read More

നടൻ സൗബിന്റെ ഓഫീസിൽ റെയ്ഡ് 

കൊച്ചി: നടൻ സൗബിൻ ഷഹീറിന്റെ ചലച്ചിത്ര നിർ‌മാണ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡെന്ന് സൂചന. ദുരൂഹ സാമ്പത്തിക ഇടപാടുകളുടെ പേരിലാണ് റെയ്ഡ്. പറവ ഫിലിംസിന്റെ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡെന്നും റിപ്പോർട്ടുകളുണ്ട്. കൊച്ചിയിലെ ഓഫീസിലായിരുന്നു റെയ്ഡ്. നേരത്തെ സൗബിനെതിരെ കള്ളപ്പണ കേസില്‍ ഇഡി അന്വേഷണവും നടന്നിരുന്നു. ജൂണ്‍ 11നാണ് മഞ്ഞുമ്മല്‍ ബോയ്സ് നിർമ്മാതാക്കള്‍ക്കെതിര ഇഡി അന്വേഷണം ആരംഭിച്ചത്. ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പില്‍ പോലീസും കേസെടുത്തിരിന്നു. എന്നാല്‍ ആരോപണങ്ങള്‍ സൗബിൻ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ് പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഫിലിംസിന്റെ…

Read More
Click Here to Follow Us