മൂന്ന് കോളേജ് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു 

ബെംഗളൂരു: ബെല്‍ത്തങ്ങാടി വെനൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാർക്കാജെയില്‍ ബുധനാഴ്ച വൈകീട്ട് മൂന്ന് കോളജ് വിദ്യാർഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കളവൂരില്‍ താമസിക്കുന്ന മൂഡബിദ്രി എഡപ്പദവ് സ്വദേശി വിക്ടർ ഫെർണാണ്ടസിന്റെ മകൻ ലോറൻസ് ഫെർണാണ്ടസ് (20), ബസവഗുഡിയിലെ സി.എസ്. സുനിലിന്റെ മകൻ സി.എസ്. സൂരജ്(19), ബണ്ട്വാള്‍ വെഗ്ഗയിലെ ജെയിംസ് ഡിസൂസയുടെ മകൻ ജോയ്സണ്‍ ഡിസൂസ(19) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളജില്‍ ബി.എസ് സി നഴ്സിങ് വിദ്യാർഥികളായ മൂവരും ക്രൈസ്തവ ദേവാലയവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു. സിന്ധി അണക്കെട്ട് പരിസരത്ത് പുഴയില്‍ നീന്താനിറങ്ങിയ…

Read More

നവജാത ശിശുവിനെ ആശുപത്രി ടോയ്ലറ്റിൽ ഇട്ട് ഫ്ലെഷ് ചെയ്തതായി പരാതി 

ബെംഗളൂരു: നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്‌ലറ്റില്‍ ഇട്ട് ഫ്ലെഷ് ചെയ്തു. രാംനഗർ ജില്ലയിലെ ഹരോഹള്ളിയിലാണ് ദാരുണമായ സംഭവമുണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയിലുള്ള ടോയ്‌ലറ്റില്‍ നിന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശുചിമുറിയില്‍ അടഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധികൃതർ തൂപ്പുകാരോടും പ്ലംബർമാരോടും അത് പരിഹരിക്കാൻ ആവശ്യപ്പെട്ടു. ഹെല്‍ത്ത് ഫെസിലിറ്റിയിലെ ജീവനക്കാർ കമോഡിലെ തടസ്സം പരിഹരിക്കുന്നതിനിടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നത് ശുചീകരണ തൊഴിലാളികള്‍ തിരിച്ചറിഞ്ഞു. തുണിയോ പാഴ് വസ്തുക്കളോ ആണെന്നാണ് ആദ്യം സംശയം തോന്നിയത്. ശേഷമാണ് നവജാതശിശുവിൻ്റെ മൃതദേഹം അവിടെ നിന്നും കണ്ടെത്തിയത്. ശുചിമുറിയില്‍ അടിഞ്ഞുകൂടുന്ന വസ്തുക്കള്‍…

Read More

തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകി; ലഷ്‌കർ ഭീകരനെ റുവാണ്ടയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായുള്ള തീവ്രവാദി മൊഡ്യൂളുകൾക്ക് റുവാണ്ടയിൽ നിന്ന് ഫണ്ടും ആയുധങ്ങളും വെടിക്കോപ്പുകളും നൽകിയെന്നാരോപിച്ച് ലഷ്‌കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള ഒരു ഭീകരനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കൈമാറിയതായി അധികൃതർ അറിയിച്ചു. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ), ഇൻ്റർപോളിൻ്റെ നാഷണൽ സെൻട്രൽ ബ്യൂറോ എന്നിവയുടെ സഹകരണത്തോടെ സിബിഐയുടെ ഗ്ലോബൽ ഓപ്പറേഷൻസ് സെൻ്റർ കിഗാലിയിൽ നടത്തിയ അതീവ രഹസ്യ ഓപ്പറേഷൻ്റെ ഭാഗമായാണ് സൽമാൻ റഹ്മാൻ ഖാനെ കൈമാറുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ സംഘടനയിൽ അംഗത്വം, പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയ്ക്ക് സഹായം നൽകിയത്…

Read More

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു 

ബെംഗളൂരു: വിഷം അകത്തു ചെന്ന് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതി മരിച്ചു. ബെല്‍ത്തങ്ങാടി മിട്ടബഗിലു നെല്ലിഗുഡ്ഢയിലെ രാജേഷ്-അരുണ ദമ്പതികളുടെ മകള്‍ ഋഷിയാണ്(18) മരിച്ചത്. വീട്ടില്‍ നിന്ന് ഈ മാസം 20ന് വിഷംകഴിച്ച്‌ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് ബെല്‍ത്തങ്ങാടി പോലീസ് പറഞ്ഞു.

Read More

നഗ്ന ചിത്രങ്ങൾ അയച്ചത് പവിത്രയ്ക്ക് മാത്രമല്ല; രേണുകാസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നെന്ന് ദർശൻ 

ബെംഗളൂരു: രേണുകസ്വാമി സമൂഹത്തിന് ഭീഷണിയായിരുന്നുവെന്ന് കന്നഡ നടന്‍ ദര്‍ശന്‍. നടി പവിത്രയ്ക്ക് മാത്രമല്ല, മറ്റ് പല സ്ത്രീകള്‍ക്കും രേണുകസ്വാമി നഗ്നചിത്രങ്ങള്‍ അയച്ച്‌ അനാദരവ് കാണിച്ചിരുന്നുവെന്നും ദര്‍ശന്‍ പറയുന്നു. അഭിഭാഷകന്‍ മുഖേന ദര്‍ശന്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. കേസിന്റെ വാദത്തിനിടെയാണ് രേണുകസ്വാമിക്കെതിരെ ദര്‍ശന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. രേണുകസ്വാമി സ്ത്രീകള്‍ക്ക് ബഹുമാനം നല്‍കാത്ത ആളാണെന്ന് ദര്‍ശന് വേണ്ടി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പവിത്രയ്ക്ക് പുറമേ മറ്റ് സ്ത്രീകള്‍ക്കും അയാള്‍ നഗ്നചിത്രങ്ങള്‍ അയച്ചു നല്‍കിയിട്ടുണ്ട്. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദര്‍ശന്റെ പേര് വന്നത് മുതല്‍ നിഷേധാത്മകമായ രീതിയിലാണ്…

Read More

ബെംഗളൂരു -മൈസൂരു പാതയിൽ വാഹനാപകടത്തിൽ മൂന്നുമരണം

ബെംഗളൂരു : ബെംഗളൂരു – മൈസൂരു പാതയിൽ കാർ നിയന്ത്രണം വിട്ട് എതിരേവന്ന ബസുമായി കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. കാറിലുണ്ടായിരുന്ന ബെംഗളൂരു ശിവാജിനഗർ സ്വദേശികളായ ലിയാഖത് (50), അസ്മ (38), നൂർ (40) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തോടെ രാമനഗര സംഗബസവനദൊഡ്ഡിക്ക് സമീപത്തായിരുന്നു അപകടം. മൈസൂരുവിൽ കുടുംബ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു മൂന്നുപേരും. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച ശേഷം മറികടന്ന് എതിരേ വന്ന കർണാടക ആർ.ടി.സി. ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ലിയാഖത്തും നൂറും അപകട സ്ഥലത്തും അസ്മ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിൽ കാർ…

Read More

ഇനിയുള്ള ജീവിതം ബാപ്പുജിയുടെ ആശയങ്ങളുടെ പ്രചാരകനായി: സന്ദീപ് വാര്യർ

കോഴിക്കോട്: ഇത്രയും കാലം താൻ ആരെയാണോ അകറ്റാൻ ശ്രമിച്ചത് അവർ തന്നെയാണ് തന്നെ സ്നേഹാശ്ലേഷങ്ങളുമായി പൊതിഞ്ഞതെന്ന് സന്ദീപ് വാര്യർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യർ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും തനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. വെറുപ്പും വിദ്വേഷവും ജീവിതത്തിൽ പകർത്താത്ത ഒട്ടേറെ സനാതന ഹിന്ദുക്കൾ ഈ രാജ്യത്ത് ഇപ്പോഴുമുണ്ടെന്നും അവരിൽ ഒരാളായി താൻ കഴിഞ്ഞോളാമെന്നും സന്ദീപിൻ്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് പോലും മോചിതനാകാൻ സമ്മതിക്കാത്ത മലയാളി സമൂഹത്തിൻ്റെ കഥ ലോഹിതദാസ് സേതുമാധവൻ എന്ന കഥാപാത്രത്തിലൂടെ…

Read More

കേരള സാരിയണിഞ്ഞ് പാർലിമെന്റിൽ; പ്രിയങ്ക ഗാന്ധി വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്തു

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. കേരള സാരി അണിഞ്ഞെത്തിയ പ്രിയങ്ക ഭരണഘടന ഉയർത്തിപ്പിടിച്ചാണ് സത്യവാചകം ചൊല്ലിയത്‌. വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിയങ്കയെ വരവേറ്റത്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പ്രിയങ്ക ലോക്‌സഭയിലെത്തിയത്‌. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ്‌ സത്യപ്രതിജ്ഞ നടന്നത്. ദുരന്ത ബാധിത മേഖലയ്ക്കുള്ള കേന്ദ്ര സഹായം ഉള്‍പ്പടെയുള്ള വയനാടിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരിക്കും എംപി ആയതിന് ശേഷമുള്ള പ്രിയങ്കയുടെ ആദ്യ പ്രസംഗം.

Read More

പണമില്ലെന്ന് പറഞ്ഞ് കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്; കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: പണമില്ലെന്ന് പറഞ്ഞ് കുട്ടികളെ പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പഠനയാത്രയെ വിനോദയാത്രയാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വൻ തുകയാണ് ചില സ്കൂളുകൾ യാത്രകൾക്കായി നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മാനസിക പ്രയാസമുണ്ടാക്കും. അതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ് മാനേജ്മെൻ്റ് കമ്മിറ്റികളോ വഹിക്കേണ്ടതാണ്. അതുപോലെ സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങൾ…

Read More

നിങ്ങൾക്ക് വാട്ടർ ബില്ലുമായി ബന്ധപ്പെട്ടതടക്കം പരാതികൾ ഉണ്ടോ ? എന്നാൽ പരാതികൾ അറിയിക്കാം; ജല അദാലത്ത് നാളെ

ബെംഗളൂരു : ജല വിതരണം ഉൾപ്പെടെ വിവിധ പരാതികളില്‍ പരിഹാരമുണ്ടാക്കനായി ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവിജ് ബോർഡ് (ബി.ഡബ്ലു.എസ്.എസ്.ബി.) നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച ജല അദാലത്ത്  നടത്തും. വാട്ടർ ബില്ലുമായി ബന്ധപ്പെട്ട പരാതികൾ ഉൾപ്പെടെ വിവിധ കാര്യങ്ങൾ അദാലത്തിൽ പരിഗണിക്കും. രാവിലെ 9.30 മുതൽ 11 വരെയാകും അദാലത്ത് പരിഗണിക്കും രാവിലെ 9.30 മുതൽ 11 വരെയാകും അദാലത്ത്. സെൻട്രൽ ജയിൽ റോഡ്, ഡോ.എം.സി. മോദി റോഡ്, ഹെസറഘട്ട റോഡ്, മേജർ ഉണ്ണികൃഷ്ണൻ റോഡ്, അഞ്ജനപുര, ബസവനഗുഡി, ലിംഗധീരനഹള്ളി, കസ്തൂരിനഗർ എന്നിവിടങ്ങളിലെ…

Read More
Click Here to Follow Us