15 കാരി ശുചിമുറിയിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം 

ചെന്നൈ: മിഞ്ചിക്കരൈ മെഹ്താ നഗറിലാണ് അതിദാരുണമായ സംഭവം നടന്നത്.

പതിനഞ്ചുകാരി ജോലി ചെയ്തിരുന്ന ഫ്ളാറ്റിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്.

കുട്ടിയുടെ ശരീരത്തില്‍ മുഴുവൻ മുറിവുകളും സിഗ്‍രറ്റ് കുറ്റികൊണ്ടും ഇസ്തിരിപ്പെട്ടികൊണ്ടും പൊള്ളിച്ചപാടുകളും ഉണ്ടായിരുന്നു.

കൊലപാതകത്തിന് ശേഷം ഫ്ളാറ്റിന്റെ ഉടമസ്ഥരായ ദമ്പതികള്‍ മുഹമ്മദ് നിഷാദും നാസിയയും സഹോദരിയുടെ വീട്ടിലേക്ക് കടന്നുകളഞ്ഞെങ്കിലും പോലീസിന്റെ പിടിയിലാകുകയായിരുന്നു.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

ഇരുവരുടെയും വക്കീല്‍ പോലീസിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

കഴിഞ്ഞ വർഷമാണ് മുഹമ്മദ് നിഷാദും നാസിയയും വീട്ടുജോലിക്കായി പതിനഞ്ചുകാരിയെ സുഹൃത്ത് വഴി സംഘടിപ്പിക്കുന്നത്.

വീട്ടില്‍ എത്തിച്ച ശേഷം കുട്ടിക്ക് നേരിടേണ്ടി വന്നത് അതിക്രൂരമായ മർദ്ദനമാണെന്ന് സുഹൃത്ത് തന്നെ വ്യക്തമാക്കുന്നു.

കുട്ടിയെ ദമ്പതികള്‍ സ്ഥിരമായി സിഗരറ്റ്കുറ്റി ഉപയോഗിച്ച്‌ മുറിവ് ഉണ്ടാകുമായിരുന്നുവെന്നും നിരന്തരമായി അടിക്കുകയും മറ്റും ചെയ്യാറുണ്ടെന്നും സുഹൃത്ത് പറഞ്ഞു.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
[masterslider id="10"]

Related posts