ഭർത്താവ് സുന്ദരനല്ല, മനംനൊന്ത് ഭാര്യ ജീവനൊടുക്കി 

ഹത്രാസ്: ഭർത്താവ് സുന്ദരനല്ലാത്തതില്‍ മനം നൊന്ത് ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഹത്രാസ് സിയാല്‍ ഖേദ മൊഹല്ലയില്‍ താമസിക്കുന്ന തൗഫീഖിന്റെ ഭാര്യ സിമ്രാൻ എന്ന 25 കാരിയാണ് തൂങ്ങിമരിച്ചത്. 4 മാസം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. അലിഗഢിലെ ജാഫറാബാദിലെ ബറുല സ്വദേശിനിയായിരുന്നു സിമ്രാൻ. വിവാഹ ജീവിതത്തില്‍ സിമ്രാൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെന്നും , സുന്ദരനായ ഭർത്താവിനെ വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നുവെന്നും അയല്‍ വാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം തൗഫീഖ് ജോലിയ്‌ക്ക് പോയി ഏറെ നേരം കഴിഞ്ഞിട്ടും സിമ്രാനെ പുറത്തേയ്‌ക്ക് കാണാത്തതിനാല്‍ വന്ന് നോക്കിയ അയല്‍ക്കാരാണ് തൂങ്ങിയ…

Read More

ടിവികെ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയവരുടെ കാർ അപകടത്തിൽ പെട്ട് 2 മരണം; 120 പേർ കുഴഞ്ഞു വീണു 

ചെന്നൈ: തമിഴ് നടൻ വിജയ് ആരംഭിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയവരുടെ കാർ അപകടത്തില്‍പ്പെട്ട് രണ്ടുപേർ മരിച്ചു. ഉളുന്തൂർപ്പെട്ടിയില്‍ വച്ച്‌ കാർ നിയന്ത്രണം വിട്ട് മരത്തിലടിച്ചാണ് അപകടം ഉണ്ടായത്. ട്രിച്ചിയില്‍ നിന്നും വന്ന പ്രവർത്തകരാണ് അപകടത്തില്‍പ്പെട്ടു മരിച്ചത്. താംബരത്തിനടുത്തുണ്ടായ മറ്റൊരു അപകടത്തില്‍ 11 പേർക്ക് പരിക്കേറ്റു. പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. അതേസമയം സമ്മേളനത്തില്‍ എത്തിയ 120 ഓളം പേർ നിർജലീകരണം കാരണം കുഴഞ്ഞു വീണു. മെഡിക്കല്‍ സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഉച്ചയോടെ…

Read More

ബെംഗളൂരു – എറണാകുളം സർവീസുകള്‍ റദ്ദാക്കി

ബെംഗളൂരു: നാളത്തെ ബെംഗളൂരു എറണാകുളം സർവീസുകള്‍ റദ്ദാക്കി. നാളെ വൈകിട്ട് 7 മണിക്ക് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരേണ്ട ട്രെയിൻ നമ്പർ 12684 ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനുമാണ് റദ്ദാക്കിയവ. കന്യാകുമാരി – പുതുച്ചേരി എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12.05 ന് പുതുച്ചേരിയില്‍ നിന്ന് പുറപ്പെട്ട് കന്യാകുമാരിയില്‍ എത്തേണ്ട ട്രെയിൻ നമ്പർ 16861 പുതുച്ചേരി കന്യാകുമാരി എക്‌സ്പ്രസും, നാളെ ഉച്ചതിരിഞ്ഞ് 2 മണിക്ക് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16862 കന്യാകുമാരി പുതുച്ചേരി എക്‌സ്പ്രസുമാണ് പൂർണമായി റദ്ദുചെയ്‌തത്.

Read More

എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനിൽ നിന്ന് വീണ് മരിച്ചു 

മംഗലപുരത്ത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. മുട്ടത്തറ സ്വീവേജ് ഫാമിനടുത്ത് വലിയതുറ സുജിത്ത് ഭവനില്‍ സുജിത്ത് (20) ആണ് മരിച്ചത്. മലപ്പുറത്ത് എഞ്ചിനീയറിങ് കോളെജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ്. ഇന്ന് രാവിലെ മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം റെയില്‍വേ പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 9.45 ന് കൊച്ചുവേളിയില്‍ നിന്നുള്ള തീവണ്ടിയിലാണ് സുജിത്ത് മലപ്പുറത്തേയ്ക്ക് പോയത്. മൃതദ്ദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മംഗലപുരം പോലീസ് കേസെടുത്തു.

Read More

നായയെ കല്ലെറിഞ്ഞതിന് യുവതിയെ ആക്രമിച്ച കേസിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം

ബെംഗളൂരു: നായയെ കല്ലെറിഞ്ഞതിന് യുവതിയെ യുവാവ് ആക്രമിച്ച സംഭവത്തിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം. രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ എൻആർ ലേഔട്ട് ഏരിയയില്‍ ഒക്ടോബർ 23 ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം നടന്നത്. യതീഷ് എന്നയായാളാണ് തന്നെ ഉപദ്രവിച്ചതെന്നാണ് യുവതി പറയുന്നത്. ഇരുചക്രവാഹനത്തില്‍ പോകുമ്പോള്‍ നായ്ക്കള്‍ ഓടിച്ചെന്ന് യുവതി പറയുന്നു. നായ്ക്കള്‍ തന്നെ ആക്രമിക്കാതിരിക്കാൻ അവള്‍ വാഹനം നിർത്തി കല്ലെറിഞ്ഞു. ഇതില്‍ പ്രകോപിതനായ യുവാവ് തന്നെ വലിച്ചിഴക്കുകയും ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തിനു പിന്നാലെ യുവതി പരാതി…

Read More

ചാൾസ് രാജാവ് ചികിത്സയ്ക്കായി ബെംഗളൂരുവില്‍

ബെംഗളൂരു: അർബുദ ചികിത്സയ്ക്കായി ബ്രിട്ടനിലെ ചാള്‍സ് രാജാവ് ബെംഗളൂരു വൈറ്റ്ഫീല്‍ഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സെന്ററില്‍ എത്തി. രാജാവായതിനു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ എത്തുന്നത്. സ്വകാര്യസന്ദർശനമായതിനാല്‍ മറ്റു പരിപാടികള്‍ ഇല്ല. 30 വരെ ചികിത്സ തേടിയ ശേഷം മടങ്ങും. സ്കോട്‌ലൻഡ് യാർഡും സെൻട്രല്‍ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്ഞി ഒരാഴ്ച മുൻപു തന്നെ സൗഖ്യയില്‍ എത്തിയിട്ടുണ്ട്. സൗഖ്യ മെഡിക്കല്‍ ഡയറക്ടർ ഡോ. ഐസക് മത്തായി നൂറനാല്‍ 15 വർഷമായി ചാള്‍സിന്റെ ആരോഗ്യ…

Read More

മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വസതി സന്ദർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കർ

ബെംഗളൂരു: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ശനിയാഴ്ച മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി സന്ദർശിച്ച് രാജ്യത്തിൻ്റെ വികസനവും കർഷകരുടെ പ്രധാന പ്രശ്നങ്ങളും ചർച്ച ചെയ്തു. ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കർ ഭാര്യ സുധേഷ് ധങ്കറിനൊപ്പമാണ് ശനിയാഴ്ച രാവിലെ മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ വസതിയിലെത്തിയത്. തുടർന്ന് ഒരു മണിക്കൂറിലധികം ഗൗഡയ്‌ക്കൊപ്പം ചെലവഴിച്ചു. ഗൗഡയുടെ ഭാര്യ ചെന്നമ്മ വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. , “ഉപരാഷ്ട്രപതിയും മുൻ പ്രധാനമന്ത്രിയും പരസ്പര ബഹുമാനത്തിലും സൗഹൃദത്തിലും അധിഷ്ഠിതമായ തങ്ങളുടെ അടുത്ത ബന്ധം പങ്കിട്ടതായി പിന്നീട്…

Read More

നഗരത്തിലെ അനധികൃത കെട്ടിട നിർമാണം നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ തീരുമാനം: മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: നഗരത്തിലെ അനധികൃത നിർമാണങ്ങൾ തടയാനും ബിബിഎംപി, ബിഡിഎ, ബിഎംആർഡിഎ എന്നിവയ്ക്ക് കൂടുതൽ അധികാരം നൽകാനും പുതിയ കർശന നിയമം കൊണ്ടുവരാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കാലവർഷക്കെടുതിയിൽ ഉണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർമാരുമായും നടത്തിയ അവലോകന യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത നിർമാണം മൂലമുണ്ടാകുന്ന ദുരന്തം തടയാൻ നിയമം കർശനമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അനധികൃത കെട്ടിട നിർമാണം തടയാൻ ഓർഡിനൻസ് കൊണ്ടുവരാൻ തീരുമാനിച്ചത്. നഗരത്തിലെ അനധികൃത നിർമാണം നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ അവ…

Read More

കോകില ഗർഭിണിയാണ്, ഞങ്ങൾക്ക് ഉടൻ കുഞ്ഞുണ്ടാകും; ബാല

നടന്‍ ബാലയുടെ നാലാം വിവാഹമാണ് കഴിഞ്ഞ കുറച്ച്‌ നാളുകളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല വിവാഹം ചെയ്തത്. ഇതിനിടെ കോകില ഗര്‍ഭിണിയാണോ എന്ന സംശയങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നിലും അല്ലാതെയും വയറു മറച്ചുപിടിച്ച്‌ നടക്കുന്നത് കണ്ടതോടെയാണ് ഇത്തരത്തിലുള്ള പ്രചരണം വന്നത്. ഈ പ്രചാരണത്തില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബാല ഇപ്പോള്‍. തങ്ങള്‍ക്ക് ഉടനെ ഒരു കുഞ്ഞ് ജനിക്കും എന്നാണ് ബാല പറയുന്നത്. മാത്രമല്ല കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നും ബാല മാധ്യമങ്ങളോട് പ്രതികരിച്ചു. എനിക്ക് വേണ്ടി…

Read More

വിവാദമായി കർഷകരുടെ കൈവശമുള്ള 1500 ഏക്കറോളം ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാൻ നടത്തുന്ന നീക്കം

strike

ബെംഗളൂരു : കർണാടകത്തിലെ വിജയപുരയിൽ കർഷകരുടെ കൈവശമുള്ള 1500 ഏക്കറോളം ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാൻ നടത്തുന്ന നീക്കം വിവാദമാകുന്നു. വഖഫ് ഭൂമിയാണെന്നു പറഞ്ഞാണ് ബോർഡ് ഏറ്റെടുക്കുന്നത്. പരമ്പരാഗതമായി തങ്ങൾ കൈവശംവെച്ച് അനുഭവിക്കുന്നതാണെന്ന് കർഷകരും അവകാശപ്പെടുന്നു. കർഷകരോട് ഭൂമി ഒഴിഞ്ഞുപോകണമെന്ന് റവന്യുവകുപ്പ് നോട്ടീസ് നൽകിയതോടെയാണ് പ്രശ്നം തുടങ്ങിയത്. വഖഫ് വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ വിജയപുര സന്ദർശിച്ച് ഡെപ്യൂട്ടി കമ്മിഷണറോട് നിർദേശിച്ച പ്രകാരമാണ് നോട്ടീസ് അയച്ചുതുടങ്ങിയതെന്ന് കർഷകർ ആരോപിച്ചു. ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിനുമുൻപിൽ കർഷകർ പ്രതിഷേധിച്ചു. ഇൻഡി താലൂക്കിലെ തെനഹള്ളി ഗ്രാമത്തിലും തികോട്ട…

Read More
Click Here to Follow Us