സ്കൂൾ വിനോദ യാത്ര സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു

കൊച്ചി: ചെറായിയില്‍ സ്കൂള്‍ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു. ഞാറയ്ക്കല്‍ ഗവ.ഹൈസ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. കൊടൈക്കനാല്‍ പോകും വഴി ഇന്ന് പുലർച്ചെയാണ് അപകടം. അപകടത്തില്‍ രണ്ടു കുട്ടികള്‍ക്കും ബസിലെ ക്ലീനർക്കും ഒരു അധ്യാപകനും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. നിയന്ത്രണം വിട്ട് ബസ് വൈദ്യുതപോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

Read More

മലയാളി യുവാവ് ട്രെയിൻ തട്ടി മരിച്ചു 

ബെംഗളൂരു: പാനൂർ കൂറ്റേരിയിലെ കോളേജ് വിദ്യാർത്ഥി ബെംഗളൂരുവിൽ ട്രെയിൻ തട്ടിമരിച്ചു. മാക്കൂല്‍ പീടികയിലെ ബാബൂസ് ലോഡ്ജ് ഉടമ പി.പി.ബാബുവിൻ്റെ മകൻ കൂറ്റേരി ചിറയില്‍ ഭാഗത്ത് പി.പി. കിരണ്‍ (19) ആണ് മരിച്ചത്. കോറമംഗല കൃപാനിധി കോളേജില്‍ ബി.സി.എ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.

Read More

പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവില്‍ കേസെടുത്തു 

ബെംഗളൂരു: മുൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. പീഡനപരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012 ല്‍ ബെംഗളൂരു താജ് ഹോട്ടലില്‍ വെച്ച്‌ തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നല്‍കിയിരുന്നു. 2012ല്‍ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച്‌ രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയില്‍ ഇയാള്‍ ആരോപിച്ചത്. തനിക്കുണ്ടായ…

Read More

വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ വഴിത്തിരിവ് 

ബെംഗളൂരു: മൂന്നാഴ്ച മുമ്പ് കുടകിലെ കാപ്പിത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിർണ്ണായക വഴിത്തിരിവ്. 54 കാരനായ വ്യവസായിയെ രണ്ടാം ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. തെലങ്കാന സ്വദേശി രമേശ്( 54) ആണ് കൊല്ലപ്പെട്ടത്. ഭാര്യ നിഹാരിക, കാമുകൻ നിഖില്‍, സുഹൃത്ത് അങ്കൂർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രമേശിന്റെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു ക്രൂരകൊലപാതകം. ഒക്‌ടോബർ 8 നാണ് കുടകിലെ സുണ്ടിക്കൊപ്പയ്‌ക്ക് സമീപമുള്ള കാപ്പിത്തോട്ടത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍…

Read More

ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി അപകടത്തിൽ പെട്ട് മലയാളി ഡ്രൈവർ മരിച്ചു 

ബെംഗളൂരു: മലപ്പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു. ബസ് ഡ്രൈവർ തിരൂർ വൈലത്തൂർ പകര സ്വദേശി ഹസീബ് മരിച്ചു. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലെക്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാലു മണിയോടെ മൈസൂരിനടുത്ത് നഞ്ചൻകോഡ് മതൂരിലാണ് സംഭവം. നിയന്ത്രണംവിട്ട ബസ് റോഡിന് സമീപത്തെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിനിടെ തല വാഹനത്തിൽ ഇടിച്ചതാണ് ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Read More

നഗരത്തിലെ പച്ചക്കറികളിൽ ലോഹത്തിൻ്റെ അംശവും വിഷാംശവും അധികാതോതിൽ കണ്ടെത്തി; സമഗ്ര പഠനത്തിന് സമിതി

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറികളിലെ വിഷാംശവും ലോഹവും കണ്ടെത്തുന്നത് സംബന്ധിച്ച് സമഗ്രമായ പഠനത്തിന് ഉന്നതതല സമിതി രൂപീകരിക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) നിർദേശിച്ചു. എൻവയോൺമെൻ്റൽ മാനേജ്‌മെൻ്റ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഇഎംപിആർഐ) നടത്തിയ പഠനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ സൗത്ത് ബെഞ്ച് പച്ചക്കറികളിലെ ലോഹത്തിൻ്റെ അംശത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടിയത്. അതിനെ തുടർന്നാണ് ഇപ്പോൾ ഉന്നതതല സമിതി രൂപീകരിക്കാൻ നിർദേശിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ള നാനൂറോളം പച്ചക്കറി സാമ്പിളുകളിൽ പഠനം നടത്തിയ ഇഎംപിആർഐ, പച്ചക്കറികളിലെ ഇരുമ്പ്, കാഡ്മിയം, ലെഡ്, നിക്കൽ എന്നിവയുടെ അംശം ഭക്ഷ്യ-കാർഷിക ഓർഗനൈസേഷൻ…

Read More

മുൻമന്ത്രിയെ വീഡിയോകോളുകൾ റെക്കോഡു ചെയ്ത് ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച വനിതാനേതാവും ഭർത്താവും അറസ്റ്റിൽ

ബെംഗളൂരു : വീഡിയോകോളുകൾ റെക്കോഡുചെയ്ത് ഭീഷണിപ്പെടുത്തി കർണാടകത്തിലെ മുൻ കോൺഗ്രസ് മന്ത്രിയിൽനിന്ന് പണംതട്ടാൻ ശ്രമിച്ച വനിതാനേതാവും ഭർത്താവും അറസ്റ്റിൽ. കലബുറഗി ആലന്ദ് സ്വദേശി മഞ്ജുള പാട്ടീൽ, ഭർത്താവ് ശിവരാജ് പാട്ടീൽ എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. മുൻമന്ത്രി മാലികയ്യ ഗുത്തേദാറിനെയാണ് ഇവർ ഭീഷണിപ്പെടുത്തിയത്. മാലികയ്യയും മഞ്ജുളയും സാമൂഹികമാധ്യമത്തിലൂടെ ബന്ധപ്പെടുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്യുമായിരുന്നെന്ന് പോലീസ് പറഞ്ഞു. 20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ റെക്കോഡുചെയ്ത വീഡിയോകളടക്കം പ്രചരിപ്പിക്കുമെന്ന് മാലികയ്യയെയും മകൻ റിതേഷിനെയും ഭീഷണിപ്പെടുത്തുകയായിരുന്നു. മഞ്ജുളയുടെയും ശിവരാജിന്റെയും ഫോൺവഴിയുള്ള ഭീഷണി തുടരുന്നതിനിടെ റിതേഷ് പോലീസിനെ…

Read More

വഖഫ് ഭൂമി പ്രശ്നം; ബോധപൂർവം ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് മന്ത്രി

ബെംഗളൂരു : വിജയപുരയിലെ വഖഫ് ഭൂമി പ്രശ്നത്തിൽ ചിലർ ബോധപൂർവം ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് വ്യവസായ മന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു. കർഷകരുടെ ഭൂമി പിടിച്ചെടുക്കാൻ വഖഫ് ബോർഡോ ജില്ലാ ഭരണകൂടമോ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വിജയപുരയിൽ കർഷകർ പരമ്പരാഗതമായി കൈവശം വെച്ചുകൊണ്ടിരിക്കുന്ന 1,500 ഏക്കർ ഭൂമി വഖഫ് ബോർഡ് ഏറ്റെടുക്കാൻ ശ്രമിക്കുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്. പലർക്കും ഇതിന് നോട്ടീസ് ലഭിക്കുകയും ചെയ്തു. എന്നാൽ, പ്രദേശത്തെ 1,200 ഏക്കർ ഭൂമിയിൽ 11 ഏക്കർ മാത്രമാണ് വഖഫ് ഭൂമിയെന്ന് റവന്യു വകുപ്പ് പരിശോധനയിൽ വ്യക്തമായതായി എം.ബി.പാട്ടീൽ പറഞ്ഞു. കൂടുതൽ…

Read More

യുവാവിനെ കുത്തിക്കൊന്നു

കൊല്ലം : വെളിച്ചിക്കാലയിൽ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി നവാസ് (35) ആണ് മരിച്ചത്. സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഒരാൾ നവാസിനെ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ വാക്കേറ്റം ഉണ്ടായി. അതിനിടെയാണ് നവാസിന് കുത്തേറ്റത്. ക്രിമിനൽ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്.

Read More

ദീപാവലിയ്ക്ക് നാട്ടിലേക്ക് പോകാം: കർണാടക ആർ.ടി.സി. കേരളത്തിലേക്കുൾപ്പെടെ 2000 പ്രത്യേക ബസുകൾ അനുവദിച്ചു

bus

ബെംഗളൂരു : ദീപാവലി യാത്രത്തിരക്ക് പരിഹരിക്കാൻ കേരളത്തിലേക്കുൾപ്പെടെ കർണാടക ആർ.ടി.സി. 2000 പ്രത്യേക ബസ് സർവീസുകൾ അനുവദിച്ചു. ഒക്ടോബർ 31 മുതൽ നവംബർ രണ്ടുവരെയാകും സർവീസുകൾ. പാലക്കാട്, തൃശ്ശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകളുണ്ടാകും. ശാന്തിനഗർ ഡിപ്പോയിൽനിന്നായിരിക്കും ആരംഭിക്കുക. സീറ്റ് റിസർവേഷന് കൂടുതൽ സൗകര്യമൊരുക്കും. മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും സർവീസുകളുണ്ടാകും ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശ്രീനഗർ, ഹൊറനാട്, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ചൂരു, കലബുറഗി, ബല്ലാരി,…

Read More
Click Here to Follow Us