വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ വഴിത്തിരിവ് 

ബെംഗളൂരു: മൂന്നാഴ്ച മുമ്പ് കുടകിലെ കാപ്പിത്തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിർണ്ണായക വഴിത്തിരിവ്.

54 കാരനായ വ്യവസായിയെ രണ്ടാം ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.

തെലങ്കാന സ്വദേശി രമേശ്( 54) ആണ് കൊല്ലപ്പെട്ടത്.

ഭാര്യ നിഹാരിക, കാമുകൻ നിഖില്‍, സുഹൃത്ത് അങ്കൂർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

രമേശിന്റെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു ക്രൂരകൊലപാതകം.

ഒക്‌ടോബർ 8 നാണ് കുടകിലെ സുണ്ടിക്കൊപ്പയ്‌ക്ക് സമീപമുള്ള കാപ്പിത്തോട്ടത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം പോലീസ് കണ്ടെത്തിയത്.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

മൃതദേഹം തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഒടുവില്‍ പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരു ചുവന്ന മെഴ്‌സിഡസ് ബെൻസ് കാർ ശ്രദ്ധയില്‍പ്പെട്ടു.

രമേശ് എന്ന പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി.

പിന്നാലെ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.

എഞ്ചിനിയറിംഗ് ബിരുദധാരിയായ നിഹാരികയുടേതും രണ്ടാം വിവാഹമാണ്.

മുൻപ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇവർ ജയിലില്‍ കിടന്നിട്ടുണ്ട്.

ജയില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് രമേശിനെ വിവാഹം കഴിച്ചത്.

ആഡംബര ജീവിതം നയിച്ച നിഹാരിക എട്ട് കോടി രൂപ ആവശ്യപ്പെട്ടിലും രമേശ് നല്‍കാൻ വിസമ്മതിച്ചു.

ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

  "സിലിക്കൺ സിറ്റിയിൽ വൻ സുരക്ഷാ വീഴ്ച; ഡെലിവറി ആപ്പുകളെ പൂട്ടിടാൻ ബെംഗളൂരു പോലീസ്!"

വെറ്റിനറി ഡോക്ടറായ കാമുകൻ നിഖിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

ഒക്‌ടോബർ ഒന്നിന് ഹൈദരാബാദിലെ ഉപ്പലില്‍ വെച്ചാണ് രമേശിനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയത്.

തുടർന്ന് മൃതദേഹം 800 കിമി അകലെയുള്ള കുടകില്‍ കൊണ്ടു പോയി കത്തിച്ച ശേഷം പ്രതികള്‍ ഹൈദരാബാദിലേക്ക് മടങ്ങി.

പിന്നാലെ രമേശിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു
[masterslider id="10"]

Related posts