ബെംഗളൂരുവിലേക്കുള്ള കെഎസ്ആർടിസി അപകടത്തിൽ പെട്ട് മലയാളി ഡ്രൈവർ മരിച്ചു 

ബെംഗളൂരു: മലപ്പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപ്പെട്ടു.

ബസ് ഡ്രൈവർ തിരൂർ വൈലത്തൂർ പകര സ്വദേശി ഹസീബ് മരിച്ചു.

സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

മലപ്പുറം ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലെക്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

പുലർച്ചെ നാലു മണിയോടെ മൈസൂരിനടുത്ത് നഞ്ചൻകോഡ് മതൂരിലാണ് സംഭവം.

നിയന്ത്രണംവിട്ട ബസ് റോഡിന് സമീപത്തെ ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു.

അപകടത്തിനിടെ തല വാഹനത്തിൽ ഇടിച്ചതാണ് ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts