നഗരത്തിലെ പച്ചക്കറികളിൽ ലോഹത്തിൻ്റെ അംശവും വിഷാംശവും അധികാതോതിൽ കണ്ടെത്തി; സമഗ്ര പഠനത്തിന് സമിതി

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറികളിലെ വിഷാംശവും ലോഹവും കണ്ടെത്തുന്നത് സംബന്ധിച്ച് സമഗ്രമായ പഠനത്തിന് ഉന്നതതല സമിതി രൂപീകരിക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) നിർദേശിച്ചു.

എൻവയോൺമെൻ്റൽ മാനേജ്‌മെൻ്റ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഇഎംപിആർഐ) നടത്തിയ പഠനത്തിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ സൗത്ത് ബെഞ്ച് പച്ചക്കറികളിലെ ലോഹത്തിൻ്റെ അംശത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടിയത്. അതിനെ തുടർന്നാണ് ഇപ്പോൾ ഉന്നതതല സമിതി രൂപീകരിക്കാൻ നിർദേശിച്ചിരിക്കുന്നത്.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

ബെംഗളൂരുവിൽ നിന്നുള്ള നാനൂറോളം പച്ചക്കറി സാമ്പിളുകളിൽ പഠനം നടത്തിയ ഇഎംപിആർഐ, പച്ചക്കറികളിലെ ഇരുമ്പ്, കാഡ്മിയം, ലെഡ്, നിക്കൽ എന്നിവയുടെ അംശം ഭക്ഷ്യ-കാർഷിക ഓർഗനൈസേഷൻ നിർദേശിച്ച പരിധിയേക്കാൾ കൂടുതലാണെന്ന് അറിയിച്ചതായാണ് റിപ്പോർട്ട്.

കനത്ത ലോഹങ്ങളുടെയും കീടനാശിനികളുടെയും സാമ്പിളുകളുടെ വിശകലനം FSSAI അംഗീകരിച്ച ലബോറട്ടറികളിൽ മാത്രമേ നടത്താവൂ. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം പച്ചക്കറികളിലെ അവശിഷ്ടങ്ങൾ എഫ്എസ്എസ്എഐ നിർദേശിക്കുന്ന മാനദണ്ഡങ്ങളുമായി മാത്രമേ താരതമ്യം ചെയ്യാവൂ എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

പച്ചക്കറികളിൽ കാണപ്പെടുന്ന ലോഹങ്ങളുടേയും കീടനാശിനികളുടേയും യാഥാർത്ഥ്യം അറിയാൻ കൂടുതൽ സമഗ്രമായ പഠനം ആവശ്യമാണെന്നും അഞ്ചംഗ സമിതി രൂപീകരിക്കണമെന്നും ബോർഡ് നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
[masterslider id="10"]

Related posts