പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവില്‍ കേസെടുത്തു 

ബെംഗളൂരു: മുൻ ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്.

പീഡനപരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്.

കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരൻ. 2012 ല്‍ ബെംഗളൂരു താജ് ഹോട്ടലില്‍ വെച്ച്‌ തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നല്‍കിയിരുന്നു.

2012ല്‍ ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച്‌ രഞ്ജിത്ത് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് അയച്ച പരാതിയില്‍ ഇയാള്‍ ആരോപിച്ചത്.

  ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും; ഇ.എൻ. സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമർശത്തിനെതിരെ കേസുമായി കോൺഗ്രസ്

തനിക്കുണ്ടായ ദുരനുഭവവും പരാതിക്കാരൻ പങ്കുവെച്ചിരുന്നു. കോഴിക്കോട്ട് മമ്മൂട്ടി നായകനായ ‘ബാവുട്ടിയുടെ നാമത്തില്‍’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ രഞ്ജിത്ത് തന്നെ കണ്ടെന്നും ടിഷ്യൂ പേപ്പറില്‍ എഴുതിയ മൊബൈല്‍ നമ്പർ തന്നെന്നുമാണ് യുവാവ് പറഞ്ഞത്.

ബംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയതെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.

ഞാൻ എങ്ങനെയുണ്ടെന്ന് കാണണമെന്ന് പറഞ്ഞ് രഞ്ജിത്ത് എന്നോട് നഗ്നനാകാൻ പറഞ്ഞു, എൻ്റെ കണ്ണുകള്‍ക്ക് ഭംഗിയുണ്ടെന്ന് പറഞ്ഞു, എൻ്റെ കണ്ണില്‍ കണ്മഷി എഴുതാൻ ആവശ്യപ്പെട്ടു എന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.

  ഓർത്തഡോക്സ് സഭയുടെ വിമർശനം; ചാണ്ടി ഉമ്മന്റെ പുതിയ പദവിക്ക് കാരണം ഇതോ?

അതേസമയം യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെരുത്തലുമായി രംഗത്തെത്തിയിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്.

റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു, പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വെളിപ്പെടുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയ്‌യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി

Related posts

Click Here to Follow Us