സേലത്ത് വാഹനാപകടത്തിൽ മരിച്ചത് നഗരത്തിൽ ഹോട്ടൽ ബിസിനസ്സ് ചെയ്യുകയായിരുന്ന യുവസുഹൃത്തുക്കൾ

ബെംഗളൂരു : തമിഴ്നാട്ടിലെ ധർമ്മപുരിക്കടുത്ത് ഇന്ന് രാവിലെ 10.30 യോടെ ഉണ്ടായ ബൈക്കപകടത്തിൽ മരിച്ചത് നഗരത്തിൽ ഹോട്ടൽ നടത്തുകയായിരുന്ന യുവ വ്യവസായികൾ. ഒരുമിച്ച് പഠിച്ചും കളിച്ചും വളർന്ന കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട്ടെ റെസ് നീഫും (23) സഫലും (23) ആണ് ആ സുഹൃത്തുക്കൾ.

കാഞ്ഞിരോട് നസ്റ് മഹലിൽ റഫീക്കിന്റെ യും നസ്രിയയുടെയും മകനാണ് റെസ് നീഫ്, നഹർ കോളേജിനടുത്തുള്ള സൽമിയയിൽ കെ എം ജബാറിന്റെയും ഫൗസിയയുടെയും മകനാണ് സഫൽ. ബൈക്ക് ട്രക്കിലിടിച്ചാണ് അപകടം സംഭവിച്ചത്, ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കെഎംസിസി ഭാരവാഹികൾ ആവശ്യമായ സഹായങ്ങൾ എത്തിച്ചു.ധർമപുരി ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മുതദേഹങ്ങൾ നാളെ രാവിലെ രണ്ടു പേരുടേയും വസതികളിൽ പൊതുദർശനത്തിന് വക്കും.ശേഷം പഴയ ജമാഅത്ത് പളളിയിൽ ഖബറടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ ഉൾപ്പടെ ​ഗ്യാസ് സിലിണ്ടർ ബുക്കിംഗിൽ വൻ കുറവ്; എൽപിജി ആവശ്യകത പെട്ടെന്ന് കുറഞ്ഞു? കാരണം ഇറിയാൻ വായിക്കാം
  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം
[masterslider id="10"]

Related posts