ദീപാവലി ആഘോഷം പൊടിപൊടിക്കുന്നു;പടക്കം പൊട്ടിച്ച കുട്ടികളടങ്ങുന്ന 30 ഓളം പേർക്ക് പരിക്ക്.

ബെംഗളൂരു: ദീപാവലിദിനത്തിൽ ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ അധികൃതർ നിരന്തരം ബോധവത്കരണം നടത്തിയിരുന്നെങ്കിലും നഗരത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ പരിക്കേറ്റത് കുട്ടികളുൾപ്പെടെ 30-ഓളം പേർക്ക്. കണ്ണിന് പരിക്കേറ്റും കൈപൊള്ളിയുമാണ് ഭൂരിഭാഗംപേരും ആശുപത്രികളിൽ ചികിത്സതേടിയെത്തിയത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ രണ്ടുകുട്ടികളെ ചാമരാജ്‌പേട്ട് മിന്റോ കണ്ണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാധിക (13), ദിവ്യ (ഏഴ്) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം സുപ്രീംകോടതി വിധിയെത്തുടർന്ന് പടക്കം പൊട്ടിക്കുന്നതിന് രാത്രി എട്ടുമുതൽ 10-വരെയാണ് അനുമതിയുണ്ടായിരുന്നത്. എന്നാൽ അനുമതിയില്ലാത്ത സമയത്ത് പടക്കം പൊട്ടിക്കുന്നത് കണ്ടെത്താൻ പ്രത്യേക പോലീസ് സംഘം പട്രോളിങ്‌ നടത്തുമെന്ന പ്രഖ്യാപനം പാഴ്‌വാക്കായി. നഗരത്തിലെ പ്രധാന റോഡുകളോട് ചേർന്നുപോലും ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാപകമായി പടക്കം പൊട്ടിച്ചു. ഓരോ വീട്ടിലുംപോയി പടക്കം പൊട്ടിക്കുന്നത് തടയാൻ തങ്ങൾക്കാവില്ലെന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പ്രതികരിച്ചത്.

  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വിശ്വാസം സംബന്ധിച്ച പ്രശ്നമായതിനാൽ ഇടപെടാൻ പരിമിതിയുണ്ടെന്നായിരുന്നു പോലീസിന്റെ വാദം. ഓരോ വ്യക്തിയും പടക്കം പൊട്ടിക്കുന്നതിന് സ്വയംനിയന്ത്രണം കൊണ്ടുവരികയാണ് വേണ്ടതെന്നും പോലീസ് വ്യക്തമാക്കി. ചിലയിടങ്ങളിൽ പട്രോളിങ്‌ നടത്തി പടക്കം പൊട്ടിക്കുന്നതിനെതിരേ കർശന നടപടിയെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. നിരോധനം ബാധകമായ സമയത്ത് പടക്കം പൊട്ടിക്കുന്നെന്ന് കാണിച്ച് ബെംഗളൂരു കോർപ്പറേഷനിൽ ചൊവ്വാഴ്ച രണ്ടു പരാതികളാണ് ലഭിച്ചത്. പരാതികൾ കോർപ്പറേഷൻ പോലീസിന് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
[masterslider id="10"]

Related posts