ബെംഗളൂരു: കലബുറഗി സെൻട്രല്‍ ജയിലില്‍ തടവുകാരുടെ ആഡംബര ജീവിതത്തിന്റെ നിരവധി ഫോട്ടോകളും വീഡിയോ ക്ലിപ്പുകളും പുറത്ത്. പണം നല്‍കിയാല്‍ പകരമായി തടവുകാർക്ക് സ്മാർട്ട്‌ഫോണുകള്‍, കഞ്ചാവ് തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകുമെന്നാണ് ജയിലിനെതിരെ ഉയരുന്ന ആരോപണം. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ വിശാല്‍, സാഗർ, സോനു എന്നീ മൂന്ന് തടവുകാരെ ജയിലിനുള്ളില്‍ ആഡംബര ജീവിതം നയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. തടവുകാർ സ്‌മാർട്ട്‌ഫോണുകള്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്ക് വീഡിയോ കോളുകള്‍ വിളിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും ജയില്‍ വളപ്പിനുള്ളില്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്നതും വീഡിയോകള്‍ കാണാം. ജയില്‍ തടവുകാരുടെ…
Read MoreDay: 14 October 2024
നടൻ ദർശന് ജാമ്യമില്ല
ബെംഗളൂരു: രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കന്നഡ നടനുമായ ദർശന് ജാമ്യമില്ല. നടന്റെ ജാമ്യാപേക്ഷ ബെംഗളൂരു കോടതി തള്ളി. കൂട്ടുപ്രതിയും നടിയുമായ പവിത്ര ഗൗഡയുടെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. കേസില്‍ ജാമ്യാപേക്ഷ സമർപ്പിച്ച രണ്ട് പേർക്ക് കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. പ്രതികളായ രവിശങ്കറിനും ദീപകുനുമാണ് ജാമ്യം ലഭിച്ചത്. ദർശൻ, പവിത്ര ഗൗഡ, നാഗരാജ്, ലക്ഷ്മണ്‍ എന്നിവരുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷ തള്ളിയതോടെ ദർശൻ പരപ്പന അഗ്രഹാര ജയിലില്‍ തന്നെ തുടരും. ഓട്ടോ ഡ്രൈവറായ രേണുകാസ്വാമി, നടി പവിത്ര ഗൗഡയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍…
Read Moreകുട്ടികൾ അടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ
ബെംഗളൂരു: രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. യെലഹങ്ക താലൂക്കിലെ സിംഗനായകനഹള്ളിയിലെ യെദ്യൂരപ്പനഗറിലാണ് സംഭവം. അവിനാഷ് (38), ഭാര്യ മമത (30), മക്കളായ അധീർ (5), രണ്ടും ആറും മാസം പ്രായമുള്ള അനയ എന്നിവരാണ് മരിച്ചത്. കലബുറഗി സ്വദേശിയായ അവിനാഷ് ക്യാബ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തതാകാം എന്നാണ് സംശയം. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. നരസപ്പ എന്നയാളുടെ ഉടമസ്ഥതയിലുള്ള…
Read Moreബൈക്ക് അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
ബെംഗളൂരു: ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി കക്കോടിയില്‍ ഹൗസ് അബ്ദുല്‍ നസീറിന്റെ മകന്‍ ജിഫ്രിന്‍ നസീര്‍ ആണ് മരിച്ചത്. മാന്യതാ ടെക്പാര്‍ക്കില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്ത് വരികയായിരുന്നു ജിഫ്രിന്‍ നസീര്‍. മൃതദേഹം മണിപ്പാല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബെംഗളൂരു കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത ശേഷം നാട്ടിലേക്ക് കൊണ്ട് പോയി.
Read Moreവണ്ടി ഇടിച്ച് നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെ വീണ്ടും കേസ്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയെന്ന എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്. സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി എന്നാണ് മട്ടാഞ്ചേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം, സംഭവത്തില്‍ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. കൊച്ചി കുണ്ടന്നൂരില്‍ ഗുണ്ടാനേതാവ്…
Read Moreകനത്ത മഴ; 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്. ചെന്നൈയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ അതിശക്തമായ മഴ തുടരുമെന്നാണ് അറിയിപ്പ്. കാലാവസ്ഥാമുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ചെന്നൈ അടക്കം നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നാളെ അവധി പ്രഖ്യാപിച്ചു. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് നാളെ അവധി നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഒക്ടോബര്‍ 15 മുതല്‍ 18 വരെ ഈ ജില്ലകളിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനുള്ള ഉപദേശം നല്‍കാനും…
Read More‘എന്റെ ചോര തന്നെയാണ് എനിക്കെതിരെ വന്നത്, ഇനി ഞാൻ റസ്റ്റ് എടുക്കട്ടെ, നടൻ ബാലയ്ക്ക് ജാമ്യം
കൊച്ചി: മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയില്‍ അറസ്റ്റിലായ നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പരാതിക്കാരിയെ കുറിച്ചും മകളെ കുറിച്ചും പരാമർശങ്ങള്‍ നടത്തരുതെന്നും കോടതി നിർദേശിച്ചു. 2019 മുതല്‍ താനും മുൻ ഭാര്യയും തമ്മില്‍ നിലനിന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു തീർത്തിരുന്നുവെന്ന് ബാല കോടതിയില്‍ വാദിച്ചു. മകള്‍ പങ്കുവച്ച വീഡിയോയ്‌ക്ക് പ്രതികരണം മാത്രമാണ് താൻ പങ്കുവച്ചത്. എന്നാല്‍ പിന്നീട് അത്തരം വീഡിയോകള്‍ പങ്കുവച്ചില്ലെന്നും താരം പറഞ്ഞു. മുൻ ഭാര്യയുടെ രാഷ്‌ട്രീയ സാമ്പത്തിക സ്വാധീനം കൊണ്ടാണ്…
Read Moreബെംഗളൂരുവിൽ നിന്നും എംഡിഎംഎ കടത്ത് ; 2 പേർ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തില്‍ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയില്‍. പത്തനാപുരം പൂവന്തൂർ മാങ്കോട് ഒലിപ്പുറം അയ്യപ്പ സ്വാമി ക്ഷേത്രത്തിന് സമീപം രജനിവിലാസം വീട്ടില്‍ ബിവിൻ ബി.രാജ് (23), പട്ടം മുറിഞ്ഞപാലം കലാകൗമുദി റോഡില്‍ കുളവരമ്പില്‍ വീട്ടില്‍ രംനേഷ് (29) എന്നിവരാണ് പിടിയിലായത്. ജൂണ്‍ 22ന് ഇതേ കേസിലെ ഒന്നാം പ്രതിയായ ദിനു ജയനെ 100 ഗ്രാം എം.ഡി.എം.എയുമായി തമ്പാനൂർ പോലീസ് പിടികൂടിയിരുന്നു. ദിനു ജയന്റെ കൂട്ടാളികളായ ഇവർക്കെതിരെ തുമ്പ,വട്ടപ്പാറ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. തമ്പാനൂർ സി.ഐ ശ്രീകുമാർ,എസ്.ഐ വിനോദ്,സി.പി.ഒ അരുണ്‍,സതീഷ് എന്നിവർ…
Read Moreബസ് പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
ബെംഗളൂരു: ബെംഗളൂരു -മംഗളൂരു ദേശീയ പാതയില്‍ ദക്ഷിണ കന്നട ജില്ലയിലെ അഡ്ഡഹോളയില്‍ സ്വകാര്യ ബസ് പുഴയിലേക്ക് വീണ് ഡ്രൈവർ മരിച്ചു. ബംഗളൂരുവില്‍ നിന്ന് കുക്കെ സുബ്രഹ്മണ്യയിലേക്ക് വരുകയായിരുന്ന ബസിന്റെ ഡ്രൈവർ വി. ഭരതാണ് (28) മരിച്ചത്. ശനിയാഴ്ച രാത്രി യാത്രക്കാരെ ഇറക്കിയ ശേഷം സഹ ഡ്രൈവറായ ഭരത് ബസ് നിർത്തിയിടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നു.
Read Moreനടൻ ബാലയുടെ ആരോഗ്യ നില മോശം; മെഡിക്കൽ സഹായത്തിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് അഭിഭാഷക
കൊച്ചി: മുൻ ഭാര്യയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത നടൻ ബാലയുടെ ആരോഗ്യനില മോശമാണെന്ന് അഭിഭാഷക. മകളുമായി ബന്ധപ്പെട്ട് ഒരു പ്രശ്നത്തിനും ഉണ്ടാവില്ലെന്ന് വളരെ സങ്കടത്തോടെ ബാല പറഞ്ഞത് നിങ്ങളെല്ലാവരും കണ്ടിട്ടുണ്ടാവും. മകള്‍ക്ക് തന്നെ വേണ്ടെങ്കില്‍ തനിക്കും വേണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബാല നിയമലംഘനം നടത്തിയതായി തനിക്കറിയില്ലെന്നും അവർ പറഞ്ഞു. ബാലയുടെ രക്തസമ്മർദം ഇപ്പോള്‍ കൂടിയ അവസ്ഥയിലാണുള്ളതെന്ന് അഭിഭാഷക മാധ്യമങ്ങളോട് പ്രതികരിച്ചു. അടിയന്തര വൈദ്യ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. വുമണ്‍ ആൻഡ് ചില്‍ഡ്രൻ കേസ് ആയതുകൊണ്ട് എഫ്.ഐ.ആറിന്റെ കോപ്പി കിട്ടാൻ ബുദ്ധിമുട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്…
Read More