ബംഗളൂരു,: നഗരത്തിലെ ഗാന്ധിനഗറിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ആരംഭിച്ച അക്ക കഫേ ഇപ്പോൾ ദേവനഹള്ളിയിലും ആരംഭിച്ചു. ഇന്നലെ ചൊവ്വാഴ്ച ദേവനഹള്ളി താലൂക്ക് പഞ്ചായത്തിന് മുന്നിൽ അക്ക കഫേയും അക്ക ബേക്കറിയും ഉദ്ഘാടനം ചെയ്തു.
സഞ്ജീവിനി കർണാടക സ്റ്റേറ്റ് റൂറൽ ലൈവ് ലിഹുഡ് അഭിയാൻ, ദേശീയ ഗ്രാമീണ ഉപജീവന പദ്ധതി, കർണാടക നൈപുണ്യ വികസനം, സംരംഭകത്വം, ഉപജീവന വകുപ്പ് എന്നിവയുടെ കീഴിലാണ് കഫേ തുറന്നത്.
ദേവനഹള്ളിയിലെ ഈ കഫേ നടത്തുന്നത് ഒരു സ്വയം സഹായ സംഘത്തിലെ 12 സ്ത്രീകളടങ്ങുന്ന സംഘമാണ്. ഇത് ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ തുറന്ന് പ്രവർത്തിക്കും.
മെഡിക്കൽ വിദ്യാഭ്യാസ നൈപുണ്യ വികസന ഉപജീവന വകുപ്പ് മന്ത്രി ശരൺപ്രകാശ് പാട്ടീൽ, ഭക്ഷ്യമന്ത്രി കെ.എച്ച്. മുനിയപ്പ, ജില്ലാ ഗ്യാരണ്ടി സ്കീം ഇംപ്ലിമെൻ്റേഷൻ കമ്മിറ്റി വൈസ് പ്രസിഡൻ്റ് നാരായണസ്വാമി, നൈപുണ്യ വികസന വകുപ്പ് വികസന കമ്മീഷണർ ഉമാ മഹാദേവൻ, ദേശീയ ഉപജീവന അഭിയാൻ ഡയറക്ടർ പി. ശ്രീവിദ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
https://x.com/readingkafka/status/1843608803134087655
സംസ്ഥാനത്തെ രണ്ടാമത്തെ അക്ക കഫേയാണിത്. മാർച്ച് മാസത്തിലെ വനിതാ ദിനത്തിൻ്റെ ഭാഗമായി 8 ന് നഗരത്തിലെ ഗാന്ധിനഗറിലാണ് ആദ്യത്തെ അക്ക കഫേ തുറന്നത് .
സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സ്വീകരിച്ചിട്ടുള്ള വിവിധ നടപടികളിൽ ഒന്നാണ് അക്ക കഫേ. നിലവിൽ 2500 കോഫി കിയോസ്‌കുകളും 50 അക്ക കഫേകളും തുറക്കുകയാണ് ലക്ഷ്യം.
ഇതിൽ രണ്ട് കഫേകൾ തുറന്നിട്ടുണ്ട്. എല്ലാ ജില്ലയിലും ഇത്തരത്തിൽ ഒരു കഫേ തുറക്കാൻ ആലോചനയുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം 250 അക്ക കഫേകൾ കടക്കുകയെന്ന വലിയ ലക്ഷ്യമാണ് ഒരുക്കിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]