ബോളിവുഡ് താരം ഗോവിന്ദയ്ക്ക് വെടിയേറ്റു; താരം ആശുപത്രിയിൽ 

നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. വീട്ടില്‍ വെച്ച്‌ സ്വന്തം തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കാലിന് പരുക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിവോള്‍വര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Read More

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം;

ബെംഗളൂരു: ആനേക്കലിൽ നവജാത ശിശുവിനെ വിജനമായ സ്ഥലത്ത് ജീവനോടെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ആനേക്കൽ താലൂക്കിലെ കത്രിഗുപ്പെ ദിനെ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ പരിസരത്ത് പരിശോധിക്കുകയായിരുന്നു. കൃത്യ സമയത് കണ്ടെത്തിയത് മൂലം കുട്ടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ ജില്ലാ ശിശു സംരക്ഷണ ഓഫീസറെ അറിയിച്ചു. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എച്ച്.കെ.ആശയുടെ സംഘം സ്ഥലത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി. കുട്ടി ദോമ്മസാന്ദ്ര സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് നിസാര പരിക്കുണ്ട്, സുഖം പ്രാപിച്ചുവരികയാണ്. സർജാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

Read More

നഗരത്തിൽ അനധികൃതമായി താമസിച്ച പാകിസ്താനിയും കുടുംബവും അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരുവിൽ അനധികൃതമായി താമസിച്ച പാകിസ്താൻ സ്വദേശിയും, ബംഗ്ലാദേശ് സ്വദേശിനിയായ ഭാര്യയും മാതാപിതാക്കളും അറസ്റ്റിൽ. വ്യാജരേഖകളുമായി ആറുവർഷമായി ജിഗനിയിൽ താമസിക്കുന്ന ഇവരെ കേന്ദ്ര ഏജൻസികളും ബെംഗളൂരു പോലീസുംചേർന്നാണ് അറസ്റ്റുചെയ്തത്. പാകിസ്താൻ സ്വദേശി ധാക്കയിൽവെച്ചാണ് ബംഗ്ലാദേശി യുവതിയെ വിവാഹംചെയ്തത്. 2014-ൽ ഇവർ അനധികൃതമായി ഇന്ത്യയിലെത്തി. നാലുവർഷം വ്യാജരേഖകളുമായി ഡൽഹിയിൽ താമസിച്ചു. 2018-ൽ ബെംഗളൂരുവിലെത്തി. പ്രാദേശിക ഏജന്റിന്റെ സഹായത്തോടെ വ്യാജപേരുകളിൽ തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കി ജിഗനിയിൽ താമസിച്ചുവരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Read More

രാത്രി പുരുഷനൊപ്പം നഗരത്തിലെ ലോഡ്ജിലെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി!

ബെംഗളൂരു ; നഗരത്തിലെ എംജി റോഡിലുള്ള കാവേരി പ്രൈവറ്റ് ലോഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി വന്ന ദമ്പതികൾ മുറിയെടുത്തു താമസിച്ചു. എന്നാൽ രാവിലെ പുരുഷൻ മാത്രമാണ് ലോഡ്ജിൽ നിന്ന് പുറത്തിറങ്ങിയത്, യുവതി പോയില്ല. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ എത്തി മുറിയിൽ പരിശോധിച്ചപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാർത്തയറിഞ്ഞ് എത്തിയ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, മരിച്ച സ്ത്രീ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ചിക്കബല്ലാപ്പൂർ താലൂക്കിൽ നിന്നുള്ള നരസിംഹമൂർത്തിയാണ് യുവതിയ്‌ക്കൊപ്പം എത്തിയത്. മുറി ബുക്ക് ചെയ്യുമ്പോൾ ലോഡ്ജ് ജീവനക്കാർക്ക്…

Read More

നഗരത്തിൽ യാത്രക്കാരിക്കുനേരേ ഓട്ടോഡ്രൈവറുടെ ലൈംഗികാതിക്രമം; ഒല 5 ലക്ഷം നഷ്ടപരിഹാരം നൽകണം; ഹൈക്കോടതി

ബെംഗളൂരു : ഓട്ടോഡ്രൈവർ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒല കാബ് ഉടമകളായ എ.എൻ.ഐ. ടെക്‌നോളജീസിന് പിഴ. യാത്രക്കാരിക്ക് കമ്പനി അഞ്ചുലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. ബെംഗളൂരുവിൽ 2019-ലാണ് സംഭവം. യാത്രക്കാരിയുടെ പരാതിയിൽ കമ്പനിയുടെ ആഭ്യന്തര പരാതിപരിഹാരസമിതി ജോലിസ്ഥലത്ത് സ്ത്രീകൾക്കുനേരേയുള്ള ലൈംഗികാതിക്രമ(തടയൽ, നിരോധനം, പരിഹാരം) നിയമത്തിലെ വ്യവസ്ഥയനുസരിച്ച് അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് എം.ജി.എസ്. കമാലിന്റെ ബെഞ്ച് നിർദേശിച്ചു. 90 ദിവസത്തിനകം നടപടി പൂർത്തിയാക്കി ജില്ലാ ഓഫീസർക്ക് റിപ്പോർട്ട് നൽകണം. വ്യവഹാര ചെലവുകൾക്കായി 50,000 രൂപയും എ.എൻ.ഐ. ടെക്‌നോളജീസ് നൽകണം. ലൈംഗികാതിക്രമത്തിന് ഇരയായെന്നും…

Read More

നഗരത്തിൽ നാളെ മാംസ നിരോധനം;

ബെംഗളൂരു : കർണാടക സർക്കാരും ബിബിഎംപിയും ഒക്ടോബർ 2 ബുധനാഴ്ച ഇറച്ചി വിൽപ്പന നിരോധന ദിനമായി ഉത്തരവിറക്കി. ഇത്തവണ ഗാന്ധിജയന്തി ദിനത്തിൽ മഹാലയ അമാവാസിയും വന്നതിനാലാണ് അന്നേ ദിവസം മൃഗവധം പാടില്ലെന്ന് സംസ്ഥാന സർക്കാരും ബിബിഎംപിയും ഉത്തരവിറക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇതുമൂലം ചിക്കനും ആട്ടിറച്ചിയും നാളെ നഗരത്തിൽ ലഭിച്ചെന്ന് വരില്ല.

Read More

യൂണിവേഴ്‌സിറ്റി കാംപസിൽ പുള്ളിപ്പുലിയിറങ്ങി

ബെംഗളൂരു : ധാർവാഡിലെ കർണാടക യൂണിവേഴ്‌സിറ്റി കാംപസിൽ പുള്ളിപ്പുലിയിറങ്ങി. കാംപസിലൂടെ പുലി നടന്നുപോകുന്നത് ഏതാനും വിദ്യാർഥികളാണ് കണ്ടത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തടുർന്ന് കാംപസിലും പരിസരത്തും തിരച്ചിൽ നടത്തി. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി. പുലിയെ കണ്ടതായി പറയുന്ന മൂന്ന് സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചു. 50 വനം ഉദ്യോഗസ്ഥരെ കാംപസിൽ തിരച്ചിലിന് നിയോഗിച്ചു. സമീപത്തെ വന പ്രദേശത്തുനിന്നും കാംപസിലെ കുളത്തിൽ വെള്ളം കുടിക്കാൻ ഇറങ്ങിവന്ന പുലിയാണിതെന്ന് സംശയിക്കുന്നതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു.  

Read More

ക്രമസമാധാന പ്രശ്നം; ചാമുണ്ഡിമലയിൽ സന്ദർശകരെ പ്രവേശിപ്പിച്ചില്ല

CHAMUNDI HILLS

ബെംഗളൂരു : മൈസൂരു ചാമുണ്ഡി മലയിലേക്ക് ഞായറാഴ്ച സന്ദർശകരെ പ്രവേശിപ്പിച്ചില്ല. മഹിഷ മണ്ഡലോത്സവ സമിതി ചാമുണ്ഡിമലയിൽ മഹിഷ ദസറ ആഘോഷിക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ചാമുണ്ഡി മലയിലെ മഹിഷ പ്രതിമയിൽ പുഷ്പാർച്ചന നടത്താനായിരുന്നു തീരുമാനം. പക്ഷേ, മഹിഷ ദസറ ആഘോഷം തടയുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. മുൻ ബി.ജെ.പി. എം.പി. പ്രതാപ് സിംഹയുടെ നേതൃത്വത്തിൽ ചാമുണ്ഡി ഹിൽ ചലോ യാത്ര നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ക്രമസമാധാന പ്രശ്നം ഭയന്ന് ആഘോഷത്തിന് ചാമുണ്ഡി മലയിൽ പോലീസ് അനുമതി നൽകിയില്ല. തുടർന്ന് മൈസൂരു ടൗണിലാണ് മഹിഷ ദസറ ആഘോഷിച്ചത്. മലയിലേക്ക് സന്ദർശകരെയും…

Read More

വലതുവശത്ത് ഹൃദയം; അവയവങ്ങൾ സ്ഥാനം മാറി : വൈദ്യലോകത്തെ വിസ്മയിപ്പിച്ച് അതുല്യ വനിത!

ബെംഗളൂരു : സാധാരണ മനുഷ്യരുടെ ഹൃദയം ഇടതുവശത്തും കരൾ വലതുവശത്തുമാണ്. എന്നാലിവിടെ ഒരു സ്ത്രീക്ക് വലതുവശത്ത് ഹൃദയവും ഇടതുവശതാണ് കരളും ഉള്ളത്. അത് ആരോഗ്യകരമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് ഇപ്പോൾ വൈദ്യലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ലോക ഹൃദയദിനത്തിലാണ് ഈ അതുല്യ സ്ത്രീയെക്കുറിച്ചുള്ള ചില അമ്പരപ്പിക്കുന്ന വസ്തുതകൾ പുറംലോകം അറിഞ്ഞത്. ബെലഗാവി തിലകവാടിയിൽ നിന്നുള്ള സവിത സുനില ചൗഗലെ (50) ആണ് വ്യത്യസ്തമായ ശരീരഘടനയുള്ള അപൂർവ സ്ത്രീ. ഭർത്താവ് സുനിലിനും മകൻ സുമിത്തിനുമൊപ്പം ആരോഗ്യകരവും സ്വാഭാവികവുമായ ജീവിതം നയിക്കുകയാണ് സവിത. സവിതയുടെ ശരീരത്തിൽ ഇടത് ശ്വാസകോശം വലതുവശത്തും…

Read More

നടൻ രജനികാന്ത് ആശുപത്രിയിൽ 

ചെന്നൈ: നടൻ രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ ചെന്നൈയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മുമ്പ് രജനികാന്തിന്‍റെ കിഡ്നി മാറ്റിവച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച്‌ ആശുപത്രിയുടെയോ കുടുംബത്തിന്‍റെയോ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.

Read More
Click Here to Follow Us