വിവാദ പ്രസ്താവനയുമായി ബിജെപി മുൻ എംപി പ്രതാപ് സിംഹ

ബെംഗളൂരു: ഏറെ കോളിളക്കം സൃഷ്ടിച്ച യുവമോർച്ച ദക്ഷിണ കന്നട ജില്ല കമ്മിറ്റിയംഗം പ്രവീണ്‍ നെട്ടാറു (32) കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളുടെ സങ്കേതം പോലീസിന് അറിയാമായിരുന്നിട്ടും ഏറ്റുമുട്ടലില്‍ പിടിക്കാൻ കർണാടകയിലെ മുൻ ബി.ജെ.പി സർക്കാർ അനുമതി നല്‍കിയില്ലെന്ന് മുൻ എം.പി പ്രതാപ് സിംഹ.

പോലീസിന്റെ കൈയില്‍ തോക്കും തിരയും ഉണ്ടായിരുന്നു, പക്ഷേ കാഞ്ചി വലിക്കാൻ സർക്കാർ സമ്മതിച്ചില്ല.

ശിവമൊഗ്ഗയില്‍ കൊല്ലപ്പെട്ട ഹർഷ ജിൻഗഡയുടെ കാര്യത്തിലും മുൻ സർക്കാർ നിലപാട് ഇതായിരുന്നു എന്ന് വ്യാഴാഴ്ച ദക്ഷിണ കന്നഡയില്‍ വിശ്വഹിന്ദു പരിഷത്ത് പരിപാടിയില്‍ പ്രതാപ് സിംഹ പറഞ്ഞു.

  ഇൻസ്റ്റാഗ്രാം പ്രണയം, നഗരത്തിൽ 6 മാസത്തെ ഒരുമിച്ചുള്ള താമസം; ഒടുവിൽ ഇരുപതുകാരിക്ക് ദാരുണ അന്ത്യം! അഭിഭാഷകനോട് പ്രതി പറഞ്ഞ രഹസ്യം..

കർണാടകയിലെ ബി.ജെ.പി നേതാക്കള്‍ക്ക് ഹിന്ദുത്വ ആശയങ്ങളില്‍ വിശ്വാസവും ധൈര്യവും പ്രകടിപ്പിക്കാനാവുന്നില്ല.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലുള്ള നേതാക്കളാണ് കർണാടകക്ക് വേണ്ടത്.

സ്വന്തം കുടുംബാംഗങ്ങളുടെ അവസരങ്ങളും വളർച്ചയും ഉന്നമിട്ടാണ് ബി.ജെ.പി നേതാവ് ബി.എസ്. യെദിയൂരപ്പയുള്‍പ്പെടെ മുന്നോട്ടുപോവുന്നത്.

മല്ലികാർജുൻ ഖാർഗെ, എച്ച്‌.ഡി.ദേവഗൗഡ, എച്ച്‌.ഡി. കുമാരസ്വാമി എന്നിവരെല്ലാം അതാണ് ചെയ്യുന്നതെന്ന് പ്രതാപ് സിംഹ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈ 26ന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ താലൂക്കില്‍ ബെല്ലാരെയിലാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്.

കേസ് അന്വേഷണം ആഗസ്റ്റ് 22ന് എൻ.ഐ.എ ഏറ്റെടുക്കുകയും ചെയ്തു.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

പ്രവീണ്‍ നെട്ടാരു കേസില്‍ അഞ്ച് പ്രധാന പ്രതികളെ കണ്ടെത്താൻ എൻ.ഐ.എ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു.

കേസില്‍ മൊത്തം 21 പേരാണ് പ്രതികള്‍.

എം.ഡി. മുസ്തഫ, മസൂദ് അഗ്നഡി, മുഹമ്മദ് ശരീഫ്, ഉമ്മർ എന്ന ഉമർ ഫാറൂഖ്, അബൂബക്കർ സിദ്ദീഖ് എന്നിവരുടെ ഫോട്ടോകളും വിവരങ്ങളും പൊതുജന അറിവിലേക്ക് അന്വേഷണ ഏജൻസി പുറത്തുവിട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
[masterslider id="10"]

Related posts