ഗണേഷ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് യുവാക്കൾക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ചിക്കമംഗലൂരു ജില്ലയിലെ ബ്യാരപുര ഗേറ്റില്‍ ഗണേശ വിഗ്രഹവുമായി സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ശനിയാഴ്ച രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടു.

ലിങ്കതഹള്ളി സ്വദേശികളായ കെ.ശ്രീധർ(20), എം.ധനുഷ്(20) എന്നിവരാണ് മരിച്ചത്.

പത്തു ദിവസം നീളുന്ന ആഘോഷ ഒരുക്കങ്ങളില്‍ വ്യാപൃതരായിരുന്ന ഏഴ് യുവാക്കള്‍ ഗണേശോത്സവ ഭാഗമായി ഗ്രാമത്തില്‍ സ്ഥാപിക്കാനുള്ള കൂറ്റൻ വിഗ്രഹവുമായി വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

  ജയറാമും കാളിദാസും വീണ്ടും ഒന്നിച്ച 'ആശകൾ ആയിരം' ഒടിടിയിലേക്ക്;

വാഹനം താരികെരെ ടൗണില്‍ പ്രവേശിക്കുന്നതിന് മുമ്പ് മറിഞ്ഞു.

ശ്രീധറും ധനുഷും സംഭവസ്ഥലത്ത് മരിച്ചു.

ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ശിവമോഗ്ഗ മെഗ്ഗാൻ ആശുപത്രിയിലും മൂന്നു പേരെ താരിക്കെരെ ഗവ.താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വധുവിനെ ആവശ്യമുണ്ട് ;സ്വന്തം ഓട്ടോയിൽ വിവാഹ പരസ്യവുമായി ഓട്ടോ ഡ്രൈവർ :ബ്രോക്കർക്ക് 10000 രൂപ ഓഫറും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us