നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ 

കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയില്‍.

വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തെന്നും ആരോപണമുണ്ട്.

ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.

അതേസമയം, വാക്കുതർക്കത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ഇന്ന് ഉച്ചയ്ക്കാണ് വിനായകൻ കൊച്ചി വിമാനത്താവളത്തില്‍നിന്ന് ഗോവയിലേക്ക് പോയത്. ഗോവയിലേക്കുള്ള കണക്ടിങ് വിമാനം ഹൈദരാബാദില്‍ നിന്നായിരുന്നു.

  നഗരത്തിലെ കോർപ്പറേറ്റ് സമ്മർദ്ദം മടുത്തു; ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായ യുവതിയുടെ കഥ വൈറലാകുന്നു

ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കു തർക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.

ഇതിനു പിന്നാലെ വിനായകനെ ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് വിനായകൻ വെളിപ്പെടുത്തിയത്.

കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts