ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളില്‍ അഡ്മിഷനെടുത്ത നൂറിലധികം മലയാളി വിദ്യാർഥികള്‍ക്ക് ഉപരിപഠനം വഴിമുട്ടി.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഏജൻസികള്‍ മുഖേനയും നേരിട്ടും കർണാടകയിലെ ചില കോളേജുകളില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികളാണ് ദുരിതത്തിലായത്.
2023 ഒക്ടോബറില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികള്‍ ഒരു സെമസ്റ്റർ പഠനം പൂർത്തിയാക്കിയപ്പോഴാണ് കോളേജിന് നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് അറിയുന്നത്.
നിശ്ചിത മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ പല കോളേജുകളുടേയും അംഗീകാരം ഐ.എൻ.സി. പിൻവലിച്ചിരുന്നു.
ഇത് മറച്ചുവെച്ചാണ് ചില ഏജൻസികള്‍ വിദ്യാർഥികളെ തട്ടിപ്പിനിരയാക്കിയത്.
ഐ.എൻ.സി. അംഗീകാരമില്ലെന്നറിഞ്ഞതോടെ നിരവധി വിദ്യാർഥികള്‍ പഠനം നിർത്തി.
നഴ്സിങ് പഠനം പാതിവഴിയില്‍ നിർത്തിയവർക്ക് സർട്ടിഫിക്കറ്റ് തിരികെ കിട്ടണമെങ്കില്‍, കോഴ്സിന്റെ മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് കോളേജധികൃതർ പറയുന്നത്.
പണവും സർട്ടിഫിക്കറ്റും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാർഥികള്‍.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.