ഡൽഹി: വിഖ്യാത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. 84 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും വ്യക്തിമുദ്ര പതിപ്പിച്ച യാമിനി കൃഷ്ണമൂർത്തിയെ രാജ്യം 2016ൽ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. നൃത്തകലയിൽ നാല് പതിറ്റാണ്ട് നീണ്ട സമർപ്പിതജീവിതം നയിച്ച യാമിനിയുടെ വേർപാട് രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണ്.
Read MoreDay: 4 August 2024
ഉത്തരേന്ത്യയിൽ നിന്ന് പിടികൂടിയത് കോടികളുടെ മയക്കുമരുന്ന്; കർണാടകയിലെ മയക്ക് മരുന്ന് ഡീലറും പിടിയിൽ
ബംഗളൂരു: തെലങ്കാനയിലെ സൈബറാബാദ്, ഷംഷാബാദ് പോലീസ് വൻ മയക്കു മരുന്ന് നടത്തി. ഉത്തരേന്ത്യയിൽ നിന്നാണ് കോടികളുടെ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത് . അഞ്ച് അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തുകാരെ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നിന്ന് 2 കോടി 94 ലക്ഷത്തി 75,000 രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. ഒഡീഷയിൽ നിന്ന് മഹാരാഷ്ട്ര-തെലങ്കാന എന്നിവിടങ്ങളിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു ഇയാൾ. ഇതോടെ ഒഡീഷ, കർണാടക കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കച്ചവടക്കാർ പൂട്ടിയിട്ടിരിക്കുകയാണ്. രാമു, സോമനാഥ് ഖര, സുരേഷ് മാരുതി പാട്ടീൽ, ഹരാഡെ സഞ്ജീവ് വിത്തൽ റെഡ്ഡി, സഞ്ജീവ് കുമാർ…
Read Moreതുടർച്ചയായ മഴയിൽ ചോർന്നൊലിച്ച് സർക്കാർ സ്കൂൾ കെട്ടിടം
ബെംഗളൂരു : ഹവേരിയിൽ തുടർച്ചയായ മഴയിൽ സർക്കാർ സ്കൂൾ കെട്ടിടം ചോർന്നൊലിക്കുന്നു . നൂറ്റാണ്ട് പഴക്കമുള്ള ഹാവേരിയിലെ കലാസൂരിയിലെ സീനിയർ പ്രൈമറി സ്‌കൂളിലാണ് വെള്ളം ചോർന്ന് കുട്ടികൾ ബുദ്ധിമുട്ടുന്നത്. ശോച്യാവസ്ഥയിലായ സ്കൂൾ കെട്ടിടം നന്നാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.
Read Moreഭാര്യയെ വീട്ടിൽ കയറി കുത്തിക്കൊന്ന യുവാവിനായിതിരച്ചിൽ
ബെംഗളൂരു : ഭാര്യയെ വീട്ടിൽ കയറി കുത്തിക്കൊന്നശേഷം ഭാര്യവീട്ടുകാരെ ഭീഷണിപ്പെടുത്താൻ വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്ത യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞദിവസം ചാമരാജ്‌പേട്ടിലാണ് സംഭവം. സിദ്ധാപുര സ്വദേശി തബ്രേസ് പാഷയാണ് ഭാര്യ സൈദ ഫാസിൽ ഫാത്തിമയെ (34) കുത്തിക്കൊന്നത്. സൈദ സ്വന്തം വീട്ടിലായിരുന്നു താമസം.
Read Moreഎസ്.ഐ.യുടെ മരണം : എൽ.എ.യുടെയുംമകന്റെയും പേരിൽ കേസ്; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
ബെംഗളൂരു : യാദ്ഗീറിൽ ദളിത് വിഭാഗത്തിൽപ്പെട്ട എസ്.ഐ.യുടെ മരണത്തിൽ ആത്മഹത്യാരോപണം ഉയർന്നതിനെത്തുടർന്ന് കോൺഗ്രസ് എം.എൽ.എ. ചന്നറെഡ്ഡി പാട്ടീലിന്റെയും മകൻ പാമ്പനഗൗഡയുടെയും പേരിൽ പോലീസ് കേസെടുത്തു. യാദ്ഗീറിലെ എസ്.ഐ. പരശുരാമാണ് കഴിഞ്ഞദിവസം മരിച്ചത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വന്നതിനെത്തുടർന്ന് ആശുപത്രിലായിരുന്നു മരണം. പരശുരാമിന്റെ ഭാര്യ ശ്വേത നൽകിയ പരാതിയിൽ ബോധപൂർവമായ അപമാനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾക്കാണ് കേസെടുത്തത്. സ്ഥലംമാറ്റാതിരിക്കണമെങ്കിൽ എം.എൽ.എ.യും മകനും പരശുരാമിനോട് 30 ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടിരുന്നുവെന്ന് ഭാര്യ പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായി ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു.…
Read Moreഐ.ടി. തൊഴിൽസമയം വർധിപ്പിക്കൽ : ഫ്രീഡം പാർക്കിൽ പ്രതിഷേധം നടത്തി ഐ.ടി. ജീവനക്കാർ
ബെംഗളൂരു : കർണാടകത്തിൽ ജോലിസമയം ദിവസം 14 മണിക്കൂർവരെയാക്കാനുള്ള സർക്കാർ നീക്കത്തിനെതിരേ വൻ പ്രതിഷേധവുമായി ഐ.ടി. ജീവനക്കാർ. ശനിയാഴ്ച ബെംഗളൂരുവിലെ വിവിധ ഐ.ടി. കമ്പനികളിലെ ജീവനക്കാർ കർണാടകസംസ്ഥാന ഐ.ടി., ഐ.ടി.ഇ.എസ്. എംപ്ലോയീസ് യൂണിയന്റെ (കെ.ഐ.ടി.യു.) കീഴിൽ ഫ്രീഡം പാർക്കിൽ പ്രതിഷേധിച്ചു. കെ.ഐ.ടി.യു. ജനറൽസെക്രട്ടറി സുഹാസ് അഡിഗ, പ്രസിഡന്റ് വി.ജെ.കെ., വൈസ് പ്രസിഡന്റ് രശ്മി ചൗധരി തുടങ്ങിയവർ സംസാരിച്ചു. ഐ.ടി. ജീവനക്കാരുടെ ജോലിസമയം കൂട്ടിയാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച പഠനങ്ങൾ കെ.ഐ.ടി.യു. നേതാക്കൾ ചൂണ്ടിക്കാട്ടി. പുതിയ ഭേദഗതി തൊഴിലാളികൾക്ക് നേരേയുള്ള ആക്രമണമാണെന്നും അത് നടപ്പാക്കാനുള്ള ഏതൊരു ശ്രമത്തെയും…
Read Moreകേരളത്തിന് സംസ്ഥാനത്തിന്റെ കൈത്താങ്ങ് ; 100 വീടുകൾ കർണാടകം വയനാട്ടിൽ ദുരന്തബാധിതർക്കായി നിർമിക്കും; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : വയനാട്ടിലെ ദുരന്തബാധിതർക്ക് 100 വീടുകൾ കർണാടകം നിർമിച്ചുനൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ‘ദുരന്തത്തിൽപ്പെട്ടവർക്ക് കർണാടകത്തിന്റെ എല്ലാപിന്തുണയുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുകൊടുത്തിട്ടുണ്ട്. നമ്മൾ ഒരുമിച്ച് പുനർനിർമാണം നടത്തും’ -സിദ്ധരാമയ്യ എക്സിൽ കുറിച്ചു. വയനാടിന് പ്രതിസന്ധിഘട്ടത്തിൽ ഉദാരമായി സഹായംചെയ്യുന്ന കർണാടകത്തിലെ ജനങ്ങളോടും സർക്കാരിനോടും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്ന് സിദ്ധരാമയ്യയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കർണാടകയുടെ തീരുമാനം പുനരധിവാസശ്രമങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്. ഇന്ത്യയിലെ ജനങ്ങളുടെ സഹാനുഭൂതിയും ഐക്യദാർഢ്യവുമാണ് വയനാടിന് ഇപ്പോൾ ആവശ്യമുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Read Moreമധ്യവയസ്കൻ മെട്രോക്ക് മുന്നിൽ ചാടി മരിച്ചു
ബെംഗളൂരു : ബെംഗളൂരു മെട്രോ ട്രെയിനിനുമുന്നിൽ ചാടി 57-കാരൻ ആത്മഹത്യചെയ്തു. ശനിയാഴ്ച വൈകീട്ട് 5.45-ന് ഗ്രീൻ ലൈനിലെ ദൊഡ്ഡകല്ലസാന്ദ്ര സ്റ്റേഷനിലാണ് സംഭവം. മെട്രോ ട്രെയിൻ വന്നപ്പോൾ പാളത്തിലേക്കുചാടുകയായിരുന്നു. സംഭവത്തെത്തുടർന്ന് യെലച്ചനഹള്ളി സ്റ്റേഷൻമുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷൻവരെ സർവീസ് തടസ്സപ്പെട്ടു. രാത്രി 8.45-ന് സർവീസ് പുനഃസ്ഥാപിച്ചെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഈ വർഷം മാർച്ച് 21-ന് മെട്രോ ട്രെയിനിനുമുന്നിൽ ചാടിയ മുംബൈ സ്വദേശി നിയമവിദ്യാർഥി മരിച്ചിരുന്നു. നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ സർവകലാശാലയിലെ ഒന്നാംവർഷ…
Read Moreസ്വതന്ത്രദിന അവധിക്ക് നാട്ടിലേക്ക് പോകാൻ 14 സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി
ബംഗളുരു :സ്വതന്ത്രദിന അവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്കായി 14ന് സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർ. ടി . സി. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ നേരെത്തെ തീർന്നതോടെയാണ് സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചത്. കോട്ടയം -1 എറണാകുളം -4 തൃശൂർ -3 പാലക്കാട് -3 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസുകൾ. ഇതേസമയം കേരള ആർ ടി സി സ്പെഷ്യൽ ബസുകൾ പ്രഖ്യാപിച്ചിട്ടില്ല . പതിവ് രാത്രി സർവീസുകളിലെ ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റ് തീർന്നു. പകൽ സർവീസുകളിൽ മാത്രമാണ് ടിക്കറ്റുകൾ ബാക്കി ഉള്ളത് .
Read Moreസർക്കാരിന് പ്രൈവറ്റ് സർവകലാശാലകളിൽ ജനറൽ കോഴ്‌സുകൾക്ക് 40 ശതമാനം സീറ്റുകൾ
2025-26 അധ്യയന വർഷം മുതൽ പൊതു ഡിഗ്രി കോഴ്‌സുകളിലെ തങ്ങളുടെ 40 ശതമാനം സീറ്റുകൾ സർക്കാരിന് നൽകാൻ സംസ്ഥാനത്തെ സ്വകാര്യ സർവ്വകലാശാലകൾ സമ്മതിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകർ പറഞ്ഞു . നിലവിൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് മാത്രമാണ് ഈ ക്രമീകരണം. സർക്കാരുമായി സീറ്റുകൾ പങ്കിടാൻ സ്വകാര്യ സർവ്വകലാശാലകളെ പ്രാപ്തമാക്കുന്നത് വളരെക്കാലമായി കാത്തിരിക്കുകയായിരുന്നുവെന്ന് , ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഈ 40 ശതമാനം സീറ്റുകളും കർണാടകയിലെ വിദ്യാർത്ഥികൾക്ക് നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കർണാടകയിൽ 27 സ്വകാര്യ സർവകലാശാലകളുണ്ട്. 33 പൊതു സർവ്വകലാശാലകൾക്ക് കീഴിൽ…
Read More