മധ്യവയസ്കൻ മെട്രോക്ക് മുന്നിൽ ചാടി മരിച്ചു

ബെംഗളൂരു : ബെംഗളൂരു മെട്രോ ട്രെയിനിനുമുന്നിൽ ചാടി 57-കാരൻ ആത്മഹത്യചെയ്തു. ശനിയാഴ്ച വൈകീട്ട് 5.45-ന് ഗ്രീൻ ലൈനിലെ ദൊഡ്ഡകല്ലസാന്ദ്ര സ്റ്റേഷനിലാണ് സംഭവം.

മെട്രോ ട്രെയിൻ വന്നപ്പോൾ പാളത്തിലേക്കുചാടുകയായിരുന്നു. സംഭവത്തെത്തുടർന്ന് യെലച്ചനഹള്ളി സ്റ്റേഷൻമുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് മെട്രോ സ്റ്റേഷൻവരെ സർവീസ് തടസ്സപ്പെട്ടു.

രാത്രി 8.45-ന് സർവീസ് പുനഃസ്ഥാപിച്ചെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

ഈ വർഷം മാർച്ച് 21-ന് മെട്രോ ട്രെയിനിനുമുന്നിൽ ചാടിയ മുംബൈ സ്വദേശി നിയമവിദ്യാർഥി മരിച്ചിരുന്നു.

നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ സർവകലാശാലയിലെ ഒന്നാംവർഷ വിദ്യാർഥി ധ്രുവ് ജതിൻ (19) ആണ് മരിച്ചത്.

പർപ്പിൾ ലൈനിലെ അറ്റിഗുപ്പെ മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം.

കഴിഞ്ഞ വ്യാഴാഴ്ച ബൈയപ്പനഹള്ളി മെട്രോ സ്റ്റേഷനിൽ പാളത്തിലേക്കുവീണ നാലുവയസ്സുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts