തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവർക്ക് കൈതാങ്ങ്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകൾ നിർമിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തതായി സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള് വാഗ്ദാനം ചെയ്തു. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി പറഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകൾ നിർമിച്ചു നൽകും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ്ബ് 50 വീടുകൾ നിർമിച്ചു നൽകും. അത് വർധിച്ചേക്കാമെന്നും അവർ പറഞ്ഞിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. നാഷണൽ സര്വീസ്…
Read MoreDay: 3 August 2024
മലയാളി യുവാവിനെ മർദ്ദിച്ച് പണവും സ്വർണവും കവർന്ന ഉപേക്ഷിച്ചതായി പരാതി
ബെംഗളൂരു: മലയാളി മറ്റൊരു മലയാളി സംഘത്തിന്റെ തട്ടിപ്പിനും ദേഹോപദ്രവത്തിനും ഇരയായതായി പരാതി. ആലുവ സഹൃദയപുരം മൗണ്ടപാടത്ത് വീട്ടില്‍ ഷിബു(46) ആണ് പരാതിക്കാരന്‍. മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ വച്ച് താന്‍ രണ്ടംഗ മലയാളി സംഘത്തിന്റെ തട്ടിപ്പിനും കൊള്ളയ്ക്കും ഇരയായെന്ന് കാട്ടിയാണ് ഷിബു ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയത്. മലയാളികളായ യുവാക്കള്‍ കൊള്ളയടിച്ചശേഷം മര്‍ദിച്ച് സ്റ്റാന്‍ഡില്‍ തള്ളിയതായും രണ്ടുപവന്റെ മാല, ഒരു പവന്റെ കൈ ചെയിന്‍, അരപ്പവന്റെ മോതിരം, സ്മാര്‍ട് വാച്, 20,000 രൂപ, എടിഎം -പാന്‍ കാര്‍ഡുകള്‍ സൂക്ഷിച്ചിരുന്ന പഴ്‌സ് എന്നിവയാണ് നഷ്ടമായതെന്നുമാണ് പരാതി.…
Read Moreമോഷണം; കർണാടക സ്വദേശി ഉൾപ്പെടെ മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ
തിരുവനന്തപുരം: നഗരത്തില്‍ മാളുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തി കറങ്ങിനടന്ന രണ്ട് എം.ബി.എ വിദ്യാത്ഥികളെ തമ്പാനൂർ പോലീസ് അറസ്റ്റ ചെയ്തു. കർണാടക ഇലഹങ്ക സ്വദേശി പ്രകാശ് (31) ഇയാളുട സുഹൃത്തായ ബംഗാള്‍ സ്വദേശിനി ശ്വാശ്വതി പത്ര (22) എന്നിവരാണ് പിടിയിലായത്. പ്രതികളെ രണ്ട് പേരെയും റിമാൻഡ് ചെയ്തു. യലഹങ്കയിലെ കോളേജിലെ എം.ബി.എ വിദ്യാത്ഥികളായ ഇവർ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വന്നിറങ്ങയ ഉടനെ സ്റ്റേഷനിലെ പാർക്കിംഗിലിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച് കടന്നു. ഇരുചക്ര വാഹനവുമായി നഗരത്തില്‍ കറങ്ങിയ ഇവർ കരമനയിലുള്ള വ്യാപാരസ്ഥാപനത്തില്‍…
Read Moreജീവിതത്തിൽ ഒരു പെണ്ണ് മാത്രം വേണമെന്ന് ആഗ്രഹിച്ചിട്ടില്ല; ഷൈൻ ടോം ചാക്കോ
താൻ വീണ്ടും സിംഗിളായെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിയുന്നു നടൻ ഷൈൻ ടോം ചാക്കോ. താരത്തിന്റെ പുതിയ ചിത്രമായ ‘താനാര’യുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഷൈൻ ഇതേക്കുറിച്ച് സംസാരിച്ചത്. തന്നെക്കൊണ്ട് ഒരു റിലേഷൻഷിപ്പ് വിജയകരമായി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ലെന്ന് വീണ്ടും തെളിയിച്ചെന്നും ടോക്സിക്ക് റിലേഷൻഷിപ്പുകള്‍ അവസാനിപ്പിക്കുകയാണ് നല്ലതെന്നും ഷൈൻ പറഞ്ഞു. അഭിനയവും ജീവിതവും രണ്ട് രീതിയില്‍ കൊണ്ടുപോകാമെന്നാണ് കരുതിയത്. എന്നാല്‍ തന്നേക്കൊണ്ട് അതിന് സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും ഷൈൻ പറഞ്ഞു. ഒരു ബന്ധം അവസാനിപ്പിക്കുമ്പോള്‍ ആദ്യം കുറച്ച് ബുദ്ധിമുട്ട് തോന്നും. ആ സമയം…
Read Moreപരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കാൻ നാനോ പോംവഴി വേണം; സിദ്ധരാമയ്യ
ബെംഗളൂരു: പരിസ്ഥിതി പ്രശ്നങ്ങൾ ഉൾപ്പെടെയുള്ളവ നേരിടാൻ നാനോ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പോംവഴികൾ വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 3 ദിവസത്തെ ബെംഗളൂരു നാനോ ഇന്ത്യ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ, ഊർജ സുരക്ഷ, ശുദ്ധജല പ്രശ്നം, ആരോഗ്യ സംരക്ഷണം, മാലിന്യ നിർമാർജനം തുടങ്ങിയ രംഗങ്ങളിൽ രാജ്യാന്തര തലത്തിലെ പങ്കാളിത്തത്തിന് പുറമെ രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങളും വ്യവസായങ്ങളും കൈകോർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreമൊബൈൽ തരുന്നില്ല, ടിവി കാണാനും സമ്മതിക്കുന്നില്ല, മാതാപിതാക്കൾ പീഡിപ്പിക്കുന്നു; മക്കളുടെ പരാതി ഹൈക്കോടതി തള്ളി
ഇൻഡോർ: മൊബൈല്‍ഫോണിന്റെയും ടിവിയുടെയും ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ മാതാപിതാക്കള്‍ക്കെതിരെ കുട്ടികള്‍ നല്‍കിയ കേസില്‍ വിചാരണ കോടതിയുടെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന്റേതാണ് നടപടി. തങ്ങള്‍ക്ക് ഭക്ഷണവും മൊബൈലും നല്‍കാതെ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച 21 വയസുള്ള പെണ്‍കുട്ടിയും എട്ട് വയസുകാരനായ സഹോദരനും ചന്ദനഗർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. വഴക്കുണ്ടാക്കി വീട് വിട്ടറങ്ങിയ കുട്ടികള്‍ അമ്മായിയുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്. കേസ് രജിസ്റ്റർ ചെയ്ത പോലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്ത ചലാൻ ജില്ലാ കോടതിയില്‍ ഹാജരാക്കി. അടുത്തിടെ കുട്ടികളുടെ പിതാവ് അജയ്…
Read Moreനഗരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണ വിശദാംശങ്ങൾ അറിയാൻ വായിക്കാം
ബെംഗളൂരു : നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ പശ്ചാത്തലത്തിൽ ഭാരമേറിയ ചരക്കുവാഹനങ്ങൾക്ക് ട്രാഫിക് പോലീസ് നിയന്ത്രണമേർപ്പെടുത്തി. ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്കുശേഷം 2.30 വരെയും വൈകീട്ട് 4.30 മുതൽ രാത്രി ഒൻപതുവരെയും ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചു. ബാക്കിയുള്ള ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ 11 വരെയും വൈകീട്ട് നാലുമുതൽ രാത്രി 10 വരെയും നിരോധനമേർപ്പെടുത്തി.
Read Moreഗവർണർ മുഖ്യമത്രി പോര് മുറുകുന്നു; ഗവർണർ കേന്ദ്രത്തിന്റെ പാവയായെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: ഗവർണർ താവർചന്ദ് ഗഹ്‌ലോത് കേന്ദ്രസർക്കാരിന്റെ പാവയെപ്പോലെ പ്രവർത്തിക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. ‘മുഡ’ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഗവർണർ സിദ്ധരാമയ്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ആരോപണം. സിദ്ധരാമയ്യയുടെ പേരിലുള്ള പരാതിയിൽ നിയമനടപടി സ്വീകരിക്കാതിരിക്കാനുള്ള കാരണം അറിയിക്കാനാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കർണാടക സർക്കാരിനെ അസ്ഥിരപ്പെടുത്താൻ രാജ്ഭവനെ കേന്ദ്രസർക്കാർ ദുരുപയോഗിക്കുകയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
Read Moreബംഗളുരു – മംഗളുരു യാത്ര ബദൽ പാതകൾ ഉപയോഗിക്കണം : ഹെല്പ് ലൈൻ നമ്പർ വിശദാംശങ്ങൾ അറിയാൻ വായിക്കാം
ബംഗളുരു : ഷിറാഡി ചുരത്തിൽ മണ്ണിടിച്ചിൽ തുടരുന്നതിനിടെ ബംഗളുരു – മംഗളുരു ദേശിയപാതയിൽ യാത്ര ചെയ്യുന്നവർ പരമാവധി ബദൽപാതകൾ ഉപയോഗിക്കണമെന്ന് ഹസൻ കലക്ടർ ആവശ്യപ്പെട്ടു. ഹാസൻ സക്ലേശ്പുരയിലെ ഹെഗ്ഗഡെയിലാണ് മണ്ണിടിച്ചിൽ തുടരുന്നത്. ചൊവ്വാഴ്ച മുതൽ ഈ ഭാഗത്തെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പാതയിൽ മണ്ണ് നീക്കുന്ന പ്രവർത്തികൾ തുടരുകയാണ്. യാത്രയ്ക്കിടെ വഴിയിൽ കുടുങ്ങിയാൽ അടിയന്തിര സഹായത്തിനായി 08172-261111 എന്ന നമ്പറിൽ വിളിക്കാം ഹെൽപ് ലൈൻ – 1077
Read Moreപരിസ്ഥിതിലോല പ്രദേശം: ആളുകളെ പുനരധിവസിപ്പിക്കാൻ ഒരുങ്ങി സർക്കാർ
ബെംഗളൂരു : സംസ്ഥാനത്ത് പരിസ്ഥിതിദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനൊരുങ്ങി സർക്കാർ. ജനങ്ങളെ നിർബന്ധപൂർവം സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടിവരുമെന്നും വിമർശനമുണ്ടായാലും കുഴപ്പമില്ലെന്നും മന്ത്രി കൃഷ്ണ ബൈരെഗൗഡ പറഞ്ഞു.
Read More