ബെംഗളൂരു: ഓണ്‍ലൈൻ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാത്തതിന് 60,000 രൂപ നഷ്ടപരിഹാരം ചുമത്തി കര്‍ണാടക ഉപഭോക്തൃ കോടതി. ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയാണ് ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടത്. ധാർവാഡ് സ്വദേശിനിയായ ശീതളാണ് സൊമാറ്റോക്കെതിരെ പരാതി നൽകിയത്. 2023 ഓഗസ്റ്റിലാണ് ശീതള്‍, സൊമാറ്റോ വഴി മോമോസ് ഓർഡർ ചെയ്തത്. പണം അടച്ചെങ്കിലും ഭക്ഷണം എത്തിയില്ല. തുടര്‍ന്നാണ് കേസ് കോടതിയിലെത്തുന്നത്. ഇക്കഴിഞ്ഞ ജൂലൈ മൂന്നിനാണ് ധാർവാഡിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഏകദേശം ഒരു കൊല്ലത്തിനടുത്ത് എടുത്താണ്…
Read MoreMonth: July 2024
മസ്കറ്റിൽ നിന്നും ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിച്ച് സലാം എയർ
മസ്കറ്റ്: മസ്കറ്റില്‍ നിന്നും ചെന്നൈയിലേക്ക് പുതിയ സർവീസ് ആരംഭിച്ച് സലാം എയർ. ഉദ്ഘാടന സർവീസില്‍ സലാം എയർ വിമാനത്തെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ആഴ്ചയില്‍ രണ്ട് ദിവസമാണ് നേരിട്ടുള്ള സർവീസുകളുള്ളത്. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് മസ്‌കറ്റില്‍ നിന്നും പുറപ്പെടുന്ന വിമാനം പുലർച്ചെ 4.15ന് ചെന്നൈയില്‍ എത്തും. ചെന്നൈയില്‍ നിന്നും പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് രാവിലെ 7.25ന് മസ്‌കറ്റിലെത്തും. മസ്‌കറ്റില്‍ നിന്ന് ദില്ലിയിലേക്ക് ഈ മാസം ആദ്യം സർവീസ് ആരംഭിച്ചിരുന്നു. ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലാണ് സർവീസുകളുള്ളത്.
Read Moreഇനി വോയ്സ് മെസേജുകള്‍ കേള്‍ക്കേണ്ട, വായിച്ചറിയാം; പുത്തൻ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്
പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ് എത്തുന്നു. ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ നിന്നുതന്നെ വിവിധ ഭാഷകളിലേക്ക് സന്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ഫീച്ചര്‍ വാട്ട്‌സ്ആപ്പ് പരീക്ഷിക്കുന്നതായുള്ള വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പുറത്ത്. ഉപയോക്താക്കളുടെ ഡാറ്റ ബാഹ്യ സെര്‍വറുകളിലേക്ക് അയയ്ക്കുന്നില്ലെന്നും ഗൂഗിളിന്റെ തത്സമയ വിവര്‍ത്തന സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിയാണ് ഫീച്ചര്‍ എത്തുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രോയിഡിന്റെ വാട്‌സ്ആപ്പ് ബീറ്റ പതിപ്പായ 2.24.15.8-ല്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ ഭാഷാ പായ്ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇംഗ്ലീഷും ഹിന്ദിയും ഈ ഫീച്ചര്‍ പിന്തുണയ്ക്കുന്ന ആദ്യ ഭാഷകളാണ്. ഭാവിയില്‍ കൂടുതല്‍ ഭാഷകളും എത്തിയേക്കും.…
Read Moreകനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കോഴിക്കോട്: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാകും. അങ്കണവാടികള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല. കോഴിക്കോട് കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ഇന്നും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
Read Moreബി നാഗേന്ദ്രയെ 6 ദിവസത്തെ ഇഡി കസ്റ്റഡിയിൽ
ബെംഗളൂരു: കർണാടക മഹർഷി വാല്‍മീകി പട്ടികവർഗ വികസന കോർപ്പറേഷൻ ലിമിറ്റഡിലെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എയുമായ ബി നാഗേന്ദ്രയെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി ആറ് ദിവസത്തേക്ക് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ചയാണ് ഇഡി നാഗേന്ദ്രയെ അറസ്റ്റ് ചെയ്തത്. 87 കോടിയുടെ ഫണ്ട് ദുർവിനിയോഗത്തില്‍ മുതിർന്ന ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്ന് മേയ് 26ന് കോർപറേഷൻ അക്കൗണ്ട്സ് സൂപ്രണ്ടായിരുന്ന പി.ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ആറ് പേജുള്ള ആത്മഹത്യാ കുറിപ്പില്‍ രണ്ട് വകുപ്പ് ഉദ്യോഗസ്ഥർ പണം തിരിമറി നടത്തിയെന്ന് ചന്ദ്രശേഖരൻ…
Read Moreട്രംപിന്റെ ചെവിയിലൂടെ തുളച്ച് കയറി വെടിയുണ്ട; ചിത്രം പുറത്ത്
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് അമേരിക്ക ഇനിയും മുക്തമായിട്ടില്ല. ട്രംപിന്റെ ചെവിയില്‍ വെടിയുണ്ട തുളച്ചു പോകുന്നതിന്റെ ചിത്രമാണ് ഏറ്റവും പുതിയതായി പുറത്ത് വന്നിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിന്റെ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ ഡഗ് മില്‍സാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ചെവി തുളച്ച ശേഷം വെടിയുണ്ട പോകുന്നതും അടുത്ത നിമിഷം ട്രംപ് ചെവിയില്‍ തൊടുന്നതും ചോരയൊലിക്കുന്നതുമെല്ലാം മില്‍സിന്റെ കാമറയില്‍ പതിഞ്ഞിരുന്നു. തലനാരിഴയ്ക്കാണ് ജീവന്‍ രക്ഷപ്പെട്ടതെന്ന് മനസിലാക്കാന്‍ ഈ ചിത്രങ്ങള്‍ ധാരാളമാണ്.
Read Moreനിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണി (എം. മണി-65) അന്തരിച്ചു. തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് തുടങ്ങിയ ബാനറുകളില്‍ അറുപത്തിരണ്ടോളം സിനിമകള്‍ നിര്‍മിച്ചു. 1977ല്‍ റിലീസ് ചെയ്ത മധു നായകനായ ധീരസമീരെ യമുനാതീരെ ആയിരുന്നു അരോമ മണിയുടെ ആദ്യനിര്‍മാണ സംരംഭം. അദ്ദേഹം നിര്‍മിച്ച തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Read Moreവധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വരന്‍ പാമ്പുകടിയേറ്റ് മരിച്ചു
ലഖ്‌നൗ: വിവാഹത്തിനായി വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ വരന്‍ പാമ്പുകടിയേറ്റ് മരിച്ചു. 26കാരനായ പ്രവേഷ് കുമാര്‍ ആണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. അയല്‍ ഗ്രാമത്തിലെ വധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ പ്രവേഷിന് മൂത്രമൊഴിക്കാന്‍ തോന്നി. തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധു പോയി നോക്കിയപ്പോള്‍ യുവാവിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുലന്ദ്ഷഹര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏഴ് പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്.
Read Moreമുഖ്യമന്ത്രിക്ക് കർഷകർ നൽകിയ പരാതികൾ ചവറ്റുകൂനയിൽ; വിമർശനവുമായി ബി.ജെ.പി.
ബെംഗളൂരു : ചാമരാജനഗറിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കർഷകർ നൽകിയ പരാതികൾ ചവറ്റുകൂനയിൽ കണ്ടെത്തി. കർഷകസംഘടനകളും ബി.ജെ.പി.യും പ്രതിഷേധവുമായി രംഗത്തെത്തി. ലോക്‌സഭാതിരഞ്ഞെടുപ്പിൽ ചാമരാജനഗറിൽ കോൺഗ്രസ് നേടിയ വിജയത്തിന് ജനങ്ങളോട് നന്ദിപറയാൻ ജൂലായ് പത്തിന് ചാമരാജനഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ സിദ്ധരാമയ്യ എത്തിയപ്പോൾ നൽകിയ പരാതിയാണിതെന്ന് കരുതുന്നു. ചവറ്റുകൂനയിൽ പരാതികൾ കുന്നുകൂടിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ജില്ലയിലെ വിവിധ കർഷകസംഘങ്ങൾ സമർപ്പിച്ച പരാതികളാണിതെന്നാണ് സൂചന. ഇവയെങ്ങനെ ചവറ്റുകൂനയിൽ വന്നതെന്ന് വ്യക്തമല്ല. മുഖ്യമന്ത്രി കർഷകരോട് മാപ്പുപറയണമെന്ന് കർഷകനേതാക്കൾ ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ജനങ്ങൾക്ക്…
Read Moreമകളുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു ; ഭർത്താവിനെതിരെ പരാതി നൽകി വീട്ടമ്മ
ബംഗളുരു ; 18 വയസുകാരി മകളുടെ സ്വകാര്യ വിഡിയോകൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ വീട്ടമ്മ ഉഡുപ്പി പോലീസിൽ പരാതി നൽകി. ശുചി മുറി കഴുകാൻ ഉപയോകിക്കുന്ന ഫിനൈൽ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. മകളുമായി അടുപ്പമുള്ള തീർത്ഥഹള്ളി സ്വദേശിയായ യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി ഇയാൾ മർദിച്ചിരുന്നു. ഇയാളുടെ ഫോണിൽ നിന്നാണ് മകളുടെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും ലഭിച്ചത് . ഇവ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും മകളെയും ഭാര്യയെയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.
Read More