നഞ്ചൻകോട് ഹൈവേയിൽ വെള്ളം പൊങ്ങി: കേരളത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിട്ടു

ബെംഗളൂരു : കനത്തമഴയിൽ നഞ്ചൻകോട് ഹൈവേയിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. മല്ലനമൂലെ മഠത്തിന് സമീപത്താണ് റോഡിലും പരിസര പ്രദേശങ്ങളിലും വെള്ളംപൊങ്ങിയത്. മൈസൂരുഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ അടകനഹള്ളി വ്യവസായ മേഖലയിൽനിന്ന് തിരിഞ്ഞ് ഹെജ്ജിജെ പാലംവഴിയാണ് ഗുണ്ടൽപേട്ടിലേക്കു പോകുന്നത്. കനത്തമഴയും കപില നദി കരകവിഞ്ഞതും കാരണം നഞ്ചൻകോട് ഭാഗത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. പല സ്ഥലങ്ങളിലും നാലടിയിലേറെ പൊക്കത്തിൽ വെള്ളമുണ്ട്. കപില നദിക്ക് സമീപത്തെ ഹദിനാറു കാലു മണ്ഡപം വെള്ളത്തിൽമുങ്ങി.

Read More

നമ്മ മെട്രോ അയൽ ജില്ലയായ രാമനഗരിയിൽലേക്ക് ബന്ധിപ്പിക്കുന്ന 118 കിലോമീറ്റർ പാതയുടെ സാധ്യത പഠനം പൂർത്തിയായി;

ബംഗളുരു : നമ്മ മെട്രോയെ അയൽ ജില്ലയായ രാമനഗരിയിൽലേക്ക് കൂടി ബന്ധിപ്പിക്കുന്ന 118 കിലോമീറ്റർ പാതയുടെ സാധ്യതപഠനത്തിനുള്ള കരാർ നടപടികൾ പൂർത്തിയായി. ചല്ലഘട്ടെ – ബിഡദി (15 കിലോമീറ്റർ ) സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് – ഹാരോഹള്ളി (24 കിലോമീറ്റർ ) ബൊമ്മസന്ദ്ര – അത്തിബെലെ (11 കിലോമീറ്റർ ) കല്ലേനഗ്രഹാര – കാടുഗോഡി ടീ പാർക്ക്‌ (68 കിലോമീറ്റർ ) പാതകളാണ് പദ്ധതിയിൽ ഉൾപെടുത്തിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് 1.59 കോടി രൂപയ്ക്ക് സാധ്യതാപഠന കരാർ ഏറ്റെടുത്തത്. ഫെബ്രുവരിയിലാണ് ബി.എം.ആർ.സി ഇതിനായി കരാർ…

Read More

അർജുനായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിൽ, റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ നീക്കം

ബെംഗളൂരു: ഉത്തരകന്നഡയിലെ അങ്കോളയ്ക്കടുത്ത് ഷിരൂരിൽ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ട കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ അഞ്ചാം ദിവസത്തിൽ. റഡാർ ഉപയോഗിച്ച് അർജുന്‍റെ ലോറി എവിടെയാണെന്ന് കണ്ടെത്തി മണ്ണുനീക്കി പരിശോധന നടത്താനാണ് നീക്കം. ഇന്നലെ രാത്രി ഒൻപത് മണിയോടെ മോശം കാലാവസ്ഥയെത്തുടർന്ന് തെരച്ചിൽ നിർത്തി വയ്ക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. 16ന് രാവിലെ ബെലഗാവിയിൽനിന്ന് മരം കയറ്റി വരുന്നതിനിടെയാണ് അർജുൻ അപകടത്തിൽപ്പെട്ടത്. കർണാടക – ഗോവ അതിർത്തിയിലൂടെ കടന്നുപോകുന്ന പൻവേൽ – കന്യാകുമാരി ദേശീയപാതയിലായിരുന്നു അപകടം. അന്ന് സ്വിച്ച് ഓഫായിരുന്ന അർജുന്‍റെ…

Read More

ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്തിലെ അബ്ബാസിയയിലുണ്ടായ തീപിടിത്തത്തിൽ നാലം​ഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് ശ്വാംസമുട്ടി മരിച്ചത്. നാട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവർ കുവൈത്തിൽ തിരിച്ചെത്തിയത്. എട്ടു മണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്ലാറ്റിൽ തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. അബ്ബാസിയയിലെ അൽ ജലീബ് മേഖലയിലാണ് അപകടം ഉണ്ടായത്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖല കൂടിയാണിത്.

Read More

ചായകുടിക്കാൻ റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിൽ കാറിടിച്ച് രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു : തമിഴ്നാട് ഹൊസൂരിനടുത്ത് ധർമപുരിയിൽ ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ മലപ്പുറം ജില്ലക്കാരായ രണ്ടു യുവാക്കൾ മരിച്ചു. പെരിന്തൽമണ്ണ രാമപുരം മേലേടത്ത് ഇബ്രാഹിം- സുലൈഖ താവലങ്ങൽ ദമ്പതിമാരുടെ മകനും ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമായ എം. ബിൻഷാദ് (25), ബെംഗളൂരു ആചാര്യ കോളേജ് ഓഫ് നഴ്സിങ്ങിലെ ബി.എസ്‌സി നഴ്സിങ് അവസാനവർഷ വിദ്യാർഥിയും തിരൂർ പയ്യനങ്ങാടി തങ്ങൾസ് റോഡിലെ മച്ചിഞ്ചേരി മുഹമ്മദ്കബീർ- ഹസ്നത്ത് ദമ്പതിമാരുടെ മകനുമായ മുഹമ്മദ് നംഷി (23) എന്നിവരാണ് മരിച്ചത്. രണ്ട് ബൈക്കുകളിലായി വെള്ളിയാഴ്ച പുലർച്ചെ ബെംഗളൂരുവിൽനിന്ന് കൂട്ടുകാർക്കൊപ്പം നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു ബിൻഷാദും…

Read More

ഡെങ്കിപ്പനി ബാധിച്ച് നഗരത്തിലെ മലയാളി ഐ.ടി. ജീവനക്കാരി മരിച്ചു

ബംഗളുരു : മലയാളി ഐ.ടി. ജീവനക്കാരി ഡെങ്കിപ്പനി ബാധിച്ചു മരിച്ചു. കാടുബീസനഹള്ളി ജെ.പി.എം.സി. കമ്പനിയിൽ ജോലി ചെയ്തിരുന്ന സ്റ്റെഫി മാത്യു (28) ആണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ ഇരിക്കെ മരിച്ചത്. തിരുവല്ല ആഞ്ഞിലിത്താനം പണ്ടാത്തിൽ പി.എം.മാത്യുവിന്റെയും തീയാടിക്കൽ മേടയിൽ എലിസബത്തിന്റെയും മകളാണ്. സഹോദരി : സ്റ്റെനി സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഹൊസൂർ റോഡ് സെമിതേരിയിൽ

Read More

ബിഗ് ബോസിൽ ഇനി അവതാരകനായി ഇനി മോഹൻലാൽ ഉണ്ടാകില്ല? പകരം ഈ നടി!!!

ബിഗ് ബോസിൽ ഇനി അവതാരകനായി ഇനി മോഹൻലാൽ ഉണ നിരവധി ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2018 ലായിരുന്നു മലയാളത്തില്‍ ബിഗ് ബോസ് ഷോ ആദ്യമായി വരുന്നത്. കൊണ്ടും കൊടുത്തും മികച്ച പ്രകടനം കാഴ്ചവെച്ച്‌ മത്സരാർത്ഥികളും ഒപ്പം സൂപ്പർ താരം മോഹൻലാലിന്റെ അവതരണം കൂടി ആയതോടെ ഷോ മലയാളികള്‍ ഏറ്റെടുത്തു. മലയാളത്തില്‍ ഇതുവരെ ആറ് സീസണുകളാണ് കഴിഞ്ഞത്. സാബുമോൻ, മണിക്കുട്ടൻ, ദില്‍ഷ പ്രസന്നൻ, അഖില്‍ മാരാർ, ജിന്റോ എന്നിവരാണ് ഓരോ സീസണിലിലും കിരീടം ചൂടിയവർ. കൊവിഡിനെ തുടർന്ന് സീസണ്‍ 2 പകുതിക്ക്…

Read More

അർജുനെ കണ്ടെത്താൻ കഴിയാത്തതിൽ സർക്കാരിനെ തീർത്തും കുറ്റം പറയാൻ കഴിയില്ലെന്ന് സുരേഷ് ഗോപി 

ബെംഗളൂരു: അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ്ഗോപി. രക്ഷാപ്രവർത്തനത്തിന് ദുരന്തനിവാരണസേനയെ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നമുക്ക് ദുരന്തനിവാരണ സേന ഉണ്ട്. അത് വെള്ളപ്പൊക്കമോ കടല്‍ക്ഷോപമോ വരുമ്പോള്‍ മാത്രം പ്രവർത്തിക്കേണ്ടവയല്ല. ഇങ്ങനെയുള്ള വിഷയങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരെ കൊണ്ടുവരാൻ സാധിക്കണം. ഇത് എന്തുകൊണ്ട് നടന്നില്ലായെന്ന് മനസ്സിലാകുന്നില്ല. അത് അന്വേഷിക്കണം. ഇക്കാര്യത്തില്‍ കേരള സർക്കാരിനെ തീർത്തും കുറ്റം പറയാൻ കഴിയില്ല. കാരണം അത് നമ്മുടെ പരിധിയല്ല, അവർ അതിനുവേണ്ടി ശ്രമിക്കുന്ന ആർജവമാണ് പ്രധാനം. ആ ആർജവം…

Read More

സമ്പത്ത് വർധിപ്പിക്കാൻ വ്യാജ പരസ്യം; 1.5 കോടി രൂപ നഷ്ടമായി 

CYBER ONLINE CRIME

ബെംഗളൂരു: സമ്പത്ത് വര്‍ധിപ്പിക്കുമെന്നുള്ള വ്യാജ പരസ്യത്തിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്ത മംഗലാപുരം സ്വദേശിക്ക് നഷ്ടമായത് 1.5 കോടി രൂപ . ‘ ജെഫീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 223 എന്ന പേരിലായിരുന്നു സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്ക് വഴി തട്ടിപ്പ് നടത്തിയത്. ഇതേ പേരില്‍ തന്നെ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലും ഇയാളെ ഉള്‍പ്പെടുത്തി. ഗ്രൂപ്പ് വഴി നിരവധി പേര്‍ക്ക് പണം ഇരട്ടിച്ചതായുള്ള മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കിട്ടു. ഇതാണ് മംഗലാപുരം സ്വദേശി തട്ടിപ്പില്‍ വീണു പോകാന്‍ കാരണം. ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് ശേഷം നിരവധി…

Read More

അർജുനെ രക്ഷിക്കാൻ തീവ്രശ്രമം; ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുനായി തിരച്ചില്‍ ഊര്‍ജ്ജിതം. വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെട്ടു. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കര്‍ണാടക മുഖ്യമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്തു. അടിയന്തര ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി അദ്ദേഹം അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി വിഷയം ചര്‍ച്ച ചെയ്തു. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കാന്‍ പോലീസിനും അഗ്‌നിശമന സേനയ്ക്കും…

Read More
Click Here to Follow Us